നോകിയ X -ന് വില 8,599 രൂപ; 5 പ്രത്യേകതകള്‍
നോകിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണായ നോകിയ X ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 8599 രൂപയാണ് വില. കഴിഞ്ഞമാസം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ആദ്യമായലി ഫോണ്‍ അവതരിപ്പിച്ചത്. നോകിയ X-നൊപ്പം നോകിയ X+, നോകിയ XL എന്നിങ്ങനെ രണ്ടു ഫോണുകളും ഇറക്കിയെങ്കിലും നോകിയ X മാത്രമാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്.
നോകിയ X-ന്റെ പ്രത്യേകതകള്‍
800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് WVGA ഡിസ്‌പ്ലെ, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 3 എം.പി. പ്രൈമറി ക്യാമറ, ഡ്യുവല്‍ സിം എന്നിവയുള്ള ഫോണില്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ആന്‍ഡ്രോയ്ഡ് ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
നോകിയ X-ന്റെ ചില ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.

#1
ഉപയോക്താവിന് ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുന്നതിന് സഹായിക്കുന്ന സംവിധാനമാണ് ഇത്. സര്‍വീസ് ലഭ്യമാവുന്നതിന് സൈന്‍ അപ് ചെയ്യുകയോ വരിക്കാരാവുകയോ ഒന്നും വേണ്ട.

#2
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നോകിയ X-ല്‍ ഉപയോഗിക്കുന്നതെങ്കിലും സാംസങ്ങിലോ മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകളിലോ കാണുന്ന രീതിയില്‍ ഉള്ളതല്ല ഇത്. ആന്‍ഡ്രോയ്ഡിന്റെ ഓപ്പണ്‍ സോഴ്‌സ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

#3
സ്‌ക്രീന്‍ ഓരോരുത്തര്‍ക്കും അവരുടെ സൗകര്യത്തിനനുസരിച്ച് സെറ്റ് ചെയ്യാമെന്നതാണ് ഒരു സവിശേഷത. ഹോം സ്‌ക്രീനിലെ ആപ്ലിക്കേഷനുകളും ടൈലുകളുമെല്ലാം മാറ്റാന്‍ സാധിക്കും.

#4
ഓഫ്‌ലൈനായിരിക്കുമ്പോഴും ഉപയോഗിക്കാന്‍ കഴിയുന്ന നോകിയ HERE മാപ്‌സ് നോകിയ X-ല്‍ ഉണ്ട്.

#5
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ആപ്ലിക്കേഷനുകള്‍ വേഗത്തിലും സൗകര്യപ്രദമായും ആക്‌സസ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് നോകിയ ഫാസ്റ്റ് ലേന്‍. അതായത് അവസാനമായി ഉപയോഗിച്ച ആപ്ലിക്കേഷനുകള്‍, പരിശോധിച്ച ഫോട്ടോകള്‍ തുടങ്ങിയവയെല്ലാം ഒറ്റ സ്‌ക്രീനില്‍ ലഭ്യമാവും.


Click it and Unblock the Notifications







