നോകിയ X--ന് വിലകുറച്ചു; 7,729 രൂപയ്ക്ക് നോകിയ സ്‌റ്റോറില്‍

Posted By:

നോകിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണായ നോകിയ X കഴിഞ്ഞമാസമാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഇപ്പോള്‍ ഒരുമാസം തികയുന്നതിനു മുമ്പ് കമ്പനി ഫോണിന് 800 രൂപതിലധികം വില കുറച്ചു. 8,599 രൂപയുണ്ടായിരുന്ന ഫോണ്‍ ഇപ്പോള്‍ നോകിയ സ്‌റ്റോറില്‍ നിന്ന് 7,729 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും.

നോകിയ X--നൊപ്പം ലോഞ്ച് ചെയ്ത അല്‍പം ഉയര്‍ന്ന വേരിയനോകിയ X+, നോകിയ XL എന്നീ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് വിലക്കുറവ് എന്നറിയുന്നു. നോകിയ X+-ന് നോകിയ X-ന്റെ ആദ്യത്തെ വിലയും XL-ന് കുറച്ചുകൂടി ഉര്‍ന്ന വിലയും ആയിരിക്കും ഉണ്ടാവുക.

നിലവില്‍ നോകിയ X സ്മാര്‍ട്‌ഫോണ്‍ കുറഞ്ഞ വിലയില്‍ ലഭ്യമാവുന്ന മികച്ച ഏതാനും ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് നോകിയ X--ന്റെ പ്രത്യേകതകള്‍ നോക്കാം.

നോകിയ X സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

4 ഇഞ്ച് WVGA LCD ഡിസ്‌പ്ലെ, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍, 3 എം.പി. ഫിക്‌സഡ് ഫോക്കസ് ക്യാമറ എന്നിവയുള്ള ഫോണ്‍ വൈ-ഫൈ, ബ്ലുടൂത്ത്, A-GPS എന്നിവ സപ്പോര്‍ട് ചെയ്യും. 1500 mAh റിമൂവബിള്‍ ബാറ്ററിയാണ് ഉള്ളത്.

ആന്‍ഡ്രോയ്ഡ് ഓപ്പണ്‍സോഴ്‌സ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ലഭ്യമല്ല. അതേസമയം തേര്‍ഡ് പാര്‍ടി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot