8,190 രൂപയ്ക്ക് നോകിയ X പ്ലസ് സ്മാര്‍ട്‌ഫോണ്‍; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

ഈ വര്‍ഷം ആദ്യം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോകിയ X സീരീസില്‍ പെട്ട മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തത്. നോകിയ X, നോകിയ X പ്ലസ്, നോകിയ XL എന്നിയാണ് ഇത്. നോകിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണുകളായിരുന്നു ഇവ.

ഇതില്‍ നോകിയ X, നോകിയ XL എന്നിവ നേരത്തെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്നു. ഏറ്റവും ഒടുവില്‍ അടുത്തിടെ നോകിയ X പ്ലസ് സ്മാര്‍ട്‌ഫോണും ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. 8190 രൂപയാണ് വില. നിലവില്‍ വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭ്യമാണ്. അത്തരത്തിലുള്ള മികച്ച 10 ഡീലുകള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

4 ഇഞ്ച് WVGA ഡിസ്‌പ്ലെ, 480-800 പിക്‌സല്‍ റെസല്യൂഷന്‍, 1 GHz ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 ശപ്രാസസര്‍, 768 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 3 എം.പി. ഫിക്‌സഡ് ഫോക്കസ് ക്യാമറ എന്നിവയാണ് ഫോണിന്റെ നോകിയ X പ്ലസിന്റെ സവിശേഷതകള്‍.

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 3 ജി, വൈ-ഫൈ, ജി.പി.എസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. 1500 mAh ആണ് ബാറ്ററി. ആന്‍ഡ്രോയ്ഡിന്റെ ആപ് സ്‌റ്റോറായ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ലഭ്യമാവില്ല എന്നതാണ് നോകിയ X സീരീസ് ഫോണുകളുടെ പ്രധാന ന്യൂനത.

എങ്കിലും നോകിയ സ്‌റ്റോറിലൂടെ 75 ശതമാനം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് കമ്പനി പറയുന്നത്.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot