നോക്കിയ എക്‌സ്-സീരീസ്, സി-സീരീസ്, ജി-സീരീസ് ഫോണുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

നോക്കിയ സി 10, നോക്കിയ സി 20, നോക്കിയ ജി 10, നോക്കിയ ജി 20, നോക്കിയ എക്‌സ് 10, നോക്കിയ എക്‌സ് 20 സ്മാർട്ഫോണുകൾ നോക്കിയ ബ്രാൻഡ് ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ നടത്തിയ വെർച്വൽ ലോഞ്ച് ഇവന്റിൽ അവതരിപ്പിച്ചു. എൻ‌ട്രി ലെവൽ‌ സ്മാർട്ഫോണുകളായാണ് നോക്കിയ സി-സീരീസ് രൂപകൽപ്പന ചെയ്യ്തിരിക്കുന്നതെങ്കിൽ നോക്കിയ ജി-സീരീസ് മിഡ് റേഞ്ച് സെഗ്‌മെന്റിന് കീഴിലാണ് വരുന്നത്. അതേസമയം, നോക്കിയ എക്‌സ്-സീരീസ് കമ്പനിയുടെ ടോപ്പ്-ഓഫ്-ലൈൻ സ്മാർട്ഫോണുകളാണ്. നോക്കിയ സി 10, നോക്കിയ സി 20 എന്നിവ ആൻഡ്രോയിഡ് ആൻഡ്രോയിഡ് 11 ഗോ എഡിഷനിൽ പ്രവർത്തിക്കുന്നു. നോക്കിയ ജി 10, നോക്കിയ ജി 20 എന്നിവയും നോക്കിയ എക്‌സ് 10, നോക്കിയ എക്‌സ് 20 എന്നിവയും ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവർത്തിക്കുന്നു. നോക്കിയ എക്‌സ് 10, നോക്കിയ എക്‌സ് 20 എന്നിവ 5 ജി കണക്റ്റിവിറ്റി സപ്പോർട്ട് നൽകുന്നുണ്ട്.

നോക്കിയ സി 10, നോക്കിയ സി 20, നോക്കിയ ജി 10, നോക്കിയ ജി 20, നോക്കിയ എക്‌സ് 10, നോക്കിയ എക്‌സ് 20: വിലയും, ലഭ്യതയും
 

നോക്കിയ സി 10, നോക്കിയ സി 20, നോക്കിയ ജി 10, നോക്കിയ ജി 20, നോക്കിയ എക്‌സ് 10, നോക്കിയ എക്‌സ് 20: വിലയും, ലഭ്യതയും

നോക്കിയ സി 10 ൻറെ ബേസിക് 1 ജിബി റാം + 16 ജിബി സ്റ്റോറേജ് വേരിയന്റിന് 79 യൂറോ (ഏകദേശം 7,000 രൂപ) നിന്നും വില ആരംഭിക്കുന്നു. 1 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലും, ടോപ്പ് എൻഡ് 2 ജിബി റാം + 16 ജിബി സ്റ്റോറേജ് ഓപ്ഷനും ഈ സ്മാർട്ട്ഫോണിനുണ്ട്. നോക്കിയ സി 20 യുടെ 1 ജിബി റാം + 16 ജിബി സ്റ്റോറേജ് വേരിയന്റിന് 89 യൂറോ (ഏകദേശം 7,900 രൂപ) വിലയിൽ നിന്നും ആരംഭിക്കുന്നു. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷനിലും ഈ ഫോൺ ലഭ്യമാകുന്നതാണ്.

 ഡെൽ ജി 15, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, പുതിയ ഗെയിമിംഗ് മോണിറ്ററുകൾ അവതരിപ്പിച്ചു ഡെൽ ജി 15, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, പുതിയ ഗെയിമിംഗ് മോണിറ്ററുകൾ അവതരിപ്പിച്ചു

നോക്കിയ ജി 10

നോക്കിയ ജി 10 ൻറെ ബേസിക് 3 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 139 യൂറോ (ഏകദേശം 12,300 രൂപ) വില ആരംഭിക്കുന്നു. ഇതിന് 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനുമുണ്ട്, എന്നാൽ എത്രയാണ് വിലയെന്നത് വ്യക്തമാക്കിയിട്ടില്ല. നോക്കിയ ജി 20 യുടെ ബേസിക് 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 159 യൂറോ (ഏകദേശം 14,000 രൂപ) വില ആരംഭിക്കുന്നു. ഇതിന് 4 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുണ്ട്. നോക്കിയ എക്‌സ് 10 ൻറെ വില ആരംഭിക്കുന്നത് 309 യൂറോ (ഏകദേശം 27,400 രൂപ) നിന്നുമാണ്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് എഡിഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. നോക്കിയ യൂറോ 20 യുടെ വില യൂറോ 349 (ഏകദേശം 31,000 രൂപ) നിന്നും ആരംഭിക്കുന്നു. ഇതിന് 6 ജിബി റാം + 128 ജിബി സ്റ്റോറേജും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്.

നോക്കിയ സി 10
 

നോക്കിയ സി 10 ഗ്രേ, ലൈറ്റ് പർപ്പിൾ കളർ ഓപ്ഷനുകളിൽ ആഗോളതലത്തിൽ തിരഞ്ഞെടുത്ത വിപണികളിൽ വിൽപ്പനയ്‌ക്കെത്തും. നോക്കിയ സി 20 ജൂൺ മുതൽ ഡാർക്ക് ബ്ലൂ, സാൻഡ് നിറങ്ങളിൽ ലഭ്യമാണ്. ഏപ്രിൽ അവസാനം മുതൽ നോക്കിയ ജി 10 ടാസ്ക്ക് ആൻഡ് നൈറ്റ്ഷെയ്ഡിലും തിരഞ്ഞെടുത്ത വിപണികളിൽ ലഭ്യമാണ്. നോക്കിയ ജി 20 മെയ് മുതൽ ഗ്ലേസിയർ, നൈറ്റ് കളർ ഓപ്ഷനുകളിൽ വിൽപ്പനയ്‌ക്കെത്തും. നോക്കിയ എക്‌സ് 10 ജൂൺ മുതൽ ഫോറസ്റ്റ്, സ്നോ നിറങ്ങളിൽ വിപണിയിൽ ലഭ്യമാകും. നോക്കിയ എക്‌സ് 20 മെയ് മുതൽ നോർഡിക് ബ്ലൂ, സൺ നിറങ്ങളിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയുടെ വിലയും പുതിയ നോക്കിയ സ്മാർട്ട്ഫോണുകളുടെ ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

നോക്കിയ ഫോണുകൾ

നോക്കിയ ഫോണുകൾക്ക് പുറമേ, എച്ച്എംഡി ഗ്ലോബൽ 39 യൂറോ (ഏകദേശം 3,500 രൂപ) വില വരുന്ന നോക്കിയ ലൈറ്റ് ഇയർബഡ്സ് തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഏപ്രിൽ 8 വ്യാഴാഴ്ച ലഭ്യമാക്കും. ഈ ഇയർബഡുകൾ ചാർക്കോൾ, പോളാർ സീ കളർ ഓപ്ഷനുകളിൽ എത്തുകയും, ഇത് ഒരുതവണ മുഴുവനായി ചാർജ് ചെയ്യതാൽ 36 മണിക്കൂർ വരെ പ്ലേബാക്ക് സമയം ലഭിക്കും.

നോക്കിയ സി 10 സവിശേഷതകൾ

നോക്കിയ സി 10 സവിശേഷതകൾ

ആൻഡ്രോയിഡ് 11 ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന ഡ്യുവൽ നാനോ സിം വരുന്ന നോക്കിയ സി 10 6.51 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, 2 ഡി പാണ്ട ഗ്ലാസ് സുരക്ഷയും 20: 9 ആസ്പെക്റ്റ് റേഷിയോയും ഉൾപ്പെടുന്നു. ഈ ഡിസ്‌പ്ലേയ്ക്ക് 400 നിറ്റ് പീക്ക് ബറൈറ്നെസുമുണ്ട്. 2 ജിബി റാമിനൊപ്പം ക്വാഡ് കോർ യൂണിസോക്ക് എസ്‌സി 7331 ഇ SoC പ്രോസസറാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിന് പിന്നിലായി എഫ് / 2.2 ലെൻസ് വരുന്ന 5 മെഗാപിക്സൽ ക്യാമറ സെൻസറുണ്ട്, ഒപ്പം എൽഇഡി ഫ്ലാഷും വരുന്നു. മുൻവശത്ത്, നോക്കിയ സി 10 ൽ ഒരു എൽഇഡി ഫ്ലാഷുള്ള 5 മെഗാപിക്സൽ ക്യാമറ സെൻസറും വരുന്നു.

നോക്കിയ സി 10

32 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജ് വരുന്ന നോക്കിയ സി 10ൽ മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റി എക്സ്പാൻഡ് ചെയ്യാവുന്നതാണ്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 4.2, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളാണ്. 10W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 3,000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ സി 10ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നോക്കിയ സി 10 ന് 191 ഗ്രാം ഭാരമുണ്ട്.

നോക്കിയ സി 20 സവിശേഷതകൾ

നോക്കിയ സി 20 സവിശേഷതകൾ

ആൻഡ്രോയിഡ് 11 ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന ഡ്യുവൽ നാനോ സിം വരുന്ന നോക്കിയ സി 20 യ്ക്ക് 2 ഡി പാണ്ട ഗ്ലാസ് സുരക്ഷ, 20: 9 ആസ്പെക്റ്റ് റേഷിയോ, 400 നിറ്റ് പീക്ക് ബറൈറ്നെസ്സ് എന്നിവ വരുന്ന 6.51 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 2 ജിബി വരെ റാമിനൊപ്പം ഒക്ടാകോർ യൂണിസോക്ക് എസ്‌സി 9863 എ SoC പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. സിംഗിൾ 5 മെഗാപിക്സൽ പിൻ ക്യാമറ സെൻസറും 5 മെഗാപിക്സൽ ഫ്രണ്ട് സെൻസറുമായാണ് ഇത് വരുന്നത്. രണ്ടും എൽഇഡി ഫ്ലാഷുമായി വരുന്നു. എച്ച്ഡിആർ സപ്പോർട്ടും 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ)-ബാക്ക്ഡ് ബ്യൂട്ടിഫിക്കേഷൻ' സപ്പോർട്ടുമുള്ള ഡിസൈനും നോക്കിയ സി 20ൽ പ്രീ-ലോഡ് ചെയ്യ്തിട്ടുണ്ട്.

നോക്കിയ സി 20

നോക്കിയ സി 20 യ്ക്ക് 16 ജിബി, 32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ട്. ഇവ രണ്ടും മൈക്രോ എസ്ഡി കാർഡ് വഴി സ്ലോട്ടിലൂടെ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 4.2, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളാണ്. 10W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 3,000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ സി 20ൽ വരുന്നത്. നോക്കിയ സി 20 യ്ക്ക് 191 ഗ്രാം ഭാരമുണ്ട്.

നോക്കിയ ജി 10 സവിശേഷതകൾ

നോക്കിയ ജി 10 സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന നോക്കിയ ജി 10 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. 4 ജിബി വരെ റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 25 SoC പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി നോക്കിയ ജി 10 ന് 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ് എന്നിവയാണ് ഇതിൻറെ മറ്റുള്ള സവിശേഷതകൾ.

നോക്കിയ ജി 10 സവിശേഷതകൾ

നോക്കിയ ജി 10 ന് 32 ജിബി, 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളാണ് വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്ലോട്ടിലൂടെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുള്ള ഈ സ്മാർട്ട്ഫോണിന് ഒരു ഗൂഗിൾ അസിസ്റ്റന്റ് ബട്ടൺ ഉണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 10W ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ ജി 10ൽ നൽകിയിട്ടുള്ളത്. നോക്കിയ ജി 10 ന് 194 ഗ്രാം ഭാരമുണ്ട്.

നോക്കിയ ജി 20 സവിശേഷതകൾ

നോക്കിയ ജി 20 സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന നോക്കിയ ജി 20 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയ് അവതരിപ്പിക്കുന്നു. 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസറുമായാണ് ഇത് വരുന്നത്. എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിലുള്ളത്. മുൻവശത്ത് നിങ്ങൾക്ക് 8 മെഗാപിക്സൽ ക്യാമറ സെൻസറും ലഭിക്കും. വീഡിയോകൾ റെക്കോർഡ് ചെയ്യുമ്പോൾ മെച്ചപ്പെടുത്തിയ സൗണ്ട് എക്സ്‌പീരിയൻസിനായി ഈ ഫോണിൽ 'ഓസോ ഓഡിയോ ' നൽകിയിട്ടുണ്ട്.

നോക്കിയ ജി 20

നോക്കിയ ജി 20 യിൽ 64 ജിബി, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകൾ എച്ച്എംഡി ഗ്ലോബൽ നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്ലോട്ടിലൂടെ എക്സ്പാൻഡ് ചെയ്യാവുന്നതുമാണ്. 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡ് സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. കൂടാതെ, ഈ ഫോൺ ഒരു ഗൂഗിൾ അസിസ്റ്റന്റ് ബട്ടണുമായി വരുന്നു. 10W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,050mAh ബാറ്ററിയാണ് നോക്കിയ ജി 20ൽ വരുന്നത്. നോക്കിയ ജി 20 യിൽ ഭാരം 197 ഗ്രാം ഭാരമുണ്ട്.

നോക്കിയ എക്‌സ് 10 സവിശേഷതകൾ

നോക്കിയ എക്‌സ് 10 സവിശേഷതകൾ

ഡ്യുവൽ സിം നാനോ വരുന്ന നോക്കിയ എക്‌സ് 10 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയിൽ ഹോൾ-പഞ്ച് ഡിസൈനും 20: 9 ആസ്പെക്റ്റ് റേഷിയോയും വരുന്നു. മാത്രവുമല്ല, ഡിസ്‌പ്ലേയ്ക്ക് 450 നിറ്റ് പീക്ക് ബറൈറ്നെസുമുണ്ട്. 6 ജിബി വരെ റാമുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 SoC പ്രോസസറാണ് നോക്കിയ എക്‌സ് 10 ന് കരുത്ത് നൽകുന്നത്. ഇതി വരുന്ന സ്മാർട്ട്‌ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 'സീസ്' ഒപ്റ്റിക്‌സും 48 മെഗാപിക്സൽ പ്രൈമറി സെൻസറും ഉണ്ട്. ക്യാമറ സെറ്റപ്പിൽ 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയും ഉൾപ്പെടുന്നു. 'ഓസോ ഓഡിയോ' ഇതിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നോക്കിയ എക്‌സ് 10 ന് മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറ സെൻസർ ഉണ്ട്. ഇത് ഒരു നിശ്ചിത-ഫോക്കസ് ലെൻസുമായി ജോടിയാക്കുന്നു. സെൽഫികൾ എടുക്കുന്നതിനും വീഡിയോ ചാറ്റുകൾക്കുമായി നോക്കിയ എക്‌സ് 20 ന് മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്.

നോക്കിയ എക്‌സ് 10

മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് നോക്കിയ എക്‌സ് 20 യിൽ വരുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്ന സെൻസറുകളുടെ ഒരു നിരയും ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ഉണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന നോക്കിയ എക്‌സ് 20 ൽ എച്ച്എംഡി ഗ്ലോബൽ 4,470 എംഎഎച്ച് ബാറ്ററി നൽകിയിട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റിന് 220 ഗ്രാം ഭാരമുണ്ട്.

സാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചുസാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചു

Most Read Articles
Best Mobiles in India

English summary
On Thursday, Nokia brand-licensee HMD Global held a virtual launch event for the Nokia C10, Nokia C20, Nokia G10, Nokia G20, Nokia X10, and Nokia X20. The Nokia C-series is aimed at the entry-level market, the Nokia G-series is aimed at the mid-range market, and the Nokia X-series is the company's highest-end offering.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X