ഇന്ന് നടക്കുന്ന എച്ച്എംഡി ഗ്ലോബൽ ഇവന്റിൽ നോക്കിയ എക്‌സ് സീരീസ്, ജി സീരീസ്, സി സീരീസ് എന്നിവ അവതരിപ്പിക്കും

|

എച്ച്‌എം‌ഡി ഗ്ലോബൽ നടത്തുന്ന ഇവന്റ് ഈ വർഷത്തെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ഇവന്റായിരിക്കാം. യുകെ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ഈ ഇവന്റ് ആരംഭിക്കുന്നു. അതായത് തത്സമയ സ്ട്രീം കാണാൻ താൽപ്പര്യമുള്ള ആളുകൾ ഇന്ന് രാത്രി 7.30 മണിക്ക് കമ്പനി വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. ഈ ഇവന്റ് എന്തായിരിക്കുമെന്ന് നോക്കിയ മൊബൈൽ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കുറച്ച് കാലമായി ഈ പുതിയ നോക്കിയ ഫോണുകളെക്കുറിച്ച് ഒരുപാട് ആളുകൾ സംസാരിക്കുന്നുണ്ട്. ഈ സ്മാർട്ട്ഫോണുകൾക്ക് ഒരു പുതിയ ഐഡന്റിറ്റി ഉണ്ട്. ഒപ്പം സ്മാർട്ട്ഫോൺ വിപണിയിൽ കൂടുതൽ കാര്യക്ഷമമായി ഇവ കാണപ്പെടുന്നു. ഇന്നത്തെ ലോഞ്ച് ഇവൻറ് ഈ സ്മാർട്ഫോണുകളെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് നൽകുന്നതാണ്.

നോക്കിയ എക്‌സ് 20, നോക്കിയ ജി 20, നോക്കിയ സി 20 സ്മാർട്ട്ഫോണുകൾ
 

എച്ച്എംഡി ഗ്ലോബൽ ഫോൺ പോർട്ട്‌ഫോളിയോ പുതുക്കുന്നുവെന്ന അഭ്യൂഹങ്ങൾ ഇപ്പോൾ പരക്കുന്നുണ്ട്. അതിൽ സ്മാർട്ട്‌ഫോണുകളുടെ പേരുമാറ്റുന്നതും ഉൾപ്പെടുന്നു. അതിനാൽ, ഇപ്പോൾ, ഒരു ഡോട്ട് കൊണ്ട് വേർതിരിച്ച ഇരട്ട അക്കങ്ങളുള്ള പേരുകൾ കാണുന്നതിനുപകരം, നോക്കിയ എക്‌സ് 20, നോക്കിയ ജി 20, നോക്കിയ സി 20 എന്നീ സ്മാർട്ട്ഫോണുകൾ നിങ്ങൾ കണ്ടേക്കാം. ഈ മൂന്ന് സ്മാർട്ഫോണുകൾക്ക് പുറമെ, ഇന്നത്തെ ഇവന്റിൽ എച്ച്എംഡി അവതരിപ്പിച്ചേക്കാവുന്ന രണ്ട് ഫോണുകൾ കൂടി വരുന്നുണ്ട്. ഈ ഫോണുകളിൽ ചിലതിൻറെ സവിശേഷതകൾ‌ കുറച്ചുകാലമായി അഭ്യൂഹങ്ങളുടെ ഭാഗമാണ്. മാത്രമല്ല നോക്കിയ സ്മാർട്ട്ഫോണുകൾ‌ കൊണ്ടുവന്നതിൽ‌ നിന്നും അവ വളരെ വ്യത്യസ്തമല്ല. എന്തായാലും, പുതിയ നോക്കിയയുടെ ഹാൻഡ്‌സെറ്റുകൾ വലിയ തരംഗം സൃഷ്ടിച്ചേക്കും.

നോക്കിയ എക്‌സ് 20, ജി 20, സി 20 ലോഞ്ച് ഇവന്റ്

നോക്കിയ എക്‌സ് 20, ജി 20, സി 20 ലോഞ്ച് ഇവന്റ്

അഭ്യൂഹങ്ങൾ അനുസരിച്ച്, എക്‌സ് 20, ജി 20, സി 20 തുടങ്ങിയ ഹാൻഡ്‌സെറ്റുകൾ ഇന്നത്തെ ഇവന്റിൽ അവതരിപ്പിക്കും. ഇന്ത്യയിൽ രാത്രി 7.30 മണിക്ക് ആരംഭിക്കുന്ന ഇവന്റ്, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ വഴി ഒരു തത്സമയ സ്ട്രീം മുഖേന നിങ്ങൾക്ക് കാണാം.

 ഡെൽ ജി 15, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, പുതിയ ഗെയിമിംഗ് മോണിറ്ററുകൾ അവതരിപ്പിച്ചു ഡെൽ ജി 15, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, പുതിയ ഗെയിമിംഗ് മോണിറ്ററുകൾ അവതരിപ്പിച്ചു

നോക്കിയ എക്‌സ് 20, ജി 20, സി 20 അഭ്യൂഹങ്ങളിൽ നിന്നും ലഭ്യമായ വിശദാംശങ്ങൾ

നോക്കിയ എക്‌സ് 20, ജി 20, സി 20 അഭ്യൂഹങ്ങളിൽ നിന്നും ലഭ്യമായ വിശദാംശങ്ങൾ

ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച്, നോക്കിയ എക്‌സ് 20 ന് 1.8GHz ക്ലോക്ക് സ്പീഡുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 SoC പ്രോസസറുമായി വരുന്നു. ഈ സ്മാർട്ട്ഫോണിൽ 6 ജിബി റാം ഉണ്ടായിരിക്കാം, പക്ഷേ മറ്റൊരു ലിസ്റ്റിംഗ് പറയുന്നത് 8 ജിബി റാമും വന്നേക്കുമെന്നാണ്. നോക്കിയ എക്‌സ് 20 ൽ കുറഞ്ഞത് 128 ജിബി സ്റ്റോറേജ് ഉണ്ടായിരിക്കും. ഇതുകൂടാതെ ഈ സ്മാർട്ട്ഫോണിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. നോക്കിയ എക്‌സ് 20 സി‌ഇ‌ആർ ഡാറ്റാബേസിൽ കണ്ടെത്തിയതിനാൽ ഇത് ഇന്ത്യയിൽ ലഭ്യമായേക്കാം.

നോക്കിയ എക്‌സ് 20, ജി 20, സി 20
 

6.38 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയുമായി നോക്കിയ ജി 20 അവതരിപ്പിക്കും. ഈ ഹാൻഡ്‌സെറ്റിന് 4 ജിബി റാമുള്ള മീഡിയടെക് ഹീലിയോ ജി 35 പ്രോസസറാണ് കരുത്തേകുന്നത്. ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ബോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവർത്തിക്കുന്നത്. നോക്കിയ ജി 20 പിന്നിൽ നാല് ക്യാമറകൾ നൽകിയിരിക്കുന്നു. അവയിൽ 48 മെഗാപിക്സൽ ഷൂട്ടറും ഉണ്ടായിരിക്കും. സെൽഫികൾ പകർത്തുവാൻ നോക്കിയ ജി 20 16 മെഗാപിക്സൽ ക്യാമറയും ലഭിച്ചേക്കും. 5000 എംഎഎച്ച് ബാറ്ററി നോക്കിയ ജി 20യിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

നോക്കിയ സി 20

നോക്കിയ സി 20 യുടെ കുറഞ്ഞത് നാല് വേരിയന്റുകളെങ്കിലും വിപണിയിൽ ലഭ്യമാകുമെന്നാണ് അഭ്യൂഹങ്ങൾ. ഈ വേരിയന്റുകൾ റാമും സ്റ്റോറേജ് കപ്പാസിറ്റിയും അനുസരിച്ച് വ്യത്യാസപ്പെടും. ഈ ഹാൻഡ്സെറ്റുകൾക്ക് ബ്ലൂടൂത്ത് 4.2 സപ്പോർട്ട് ഉണ്ടാകും. തുടർന്ന്, നോക്കിയ സി 20 ൽ 1 ജിബി റാമും 16 ജിബി ഓൺബോർഡ് മെമ്മറിയും കണ്ടേക്കാം. നോക്കിയ സി 20 മിക്കവാറും ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ) ഓപ്പറേറ്റിംഗ് സിസ്ടത്തിലായിരിക്കും പ്രവർത്തിക്കുന്നത്. ഇതിൻറെ പ്രോസസറിനെയും ക്യാമറയെയും കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല. നോക്കിയ സി 20 ക്ക് യൂറോ 89 ഡോളർ (ഏകദേശം 7,700 രൂപ) വില വരുമെന്നാണ് അഭ്യൂഹങ്ങൾ.

Most Read Articles
Best Mobiles in India

English summary
HMD Global is hosting what could be the most important event of the year so far. The event starts at 3 p.m. UK time, which means it will start at 7.30 p.m. IST for those watching the live stream.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X