Home
Mobile

പുറത്തിറക്കും മുമ്പ് തന്നെ നോക്കിയ X സവിശേഷതകൾ പുറത്തായി

By Shafik

നോക്കിയ എക്സ്, നോക്കിയയുടെ ഒരുപക്ഷെ ഏറ്റവുമധികം ആരാധകർ കാത്തിരുന്ന മോഡൽ ഉടൻ പുറത്തിറങ്ങാനായി തയ്യാറെടുക്കുകയാണ്. പുറത്തിറങ്ങും മുമ്പ് തന്നെ ഫോണിന്റെ പല ചിത്രങ്ങളും സവിശേഷതകളും ഇന്റർനെറ്റിൽ ചോർന്നിരുന്നു. വിശ്വസിക്കാവുന്നതും തള്ളിക്കളയാൻ പറ്റുന്നതുമായ അത്തരം ഒരുപിടി റിപ്പോർട്ടുകൾക്കൊടുവിൽ ചൈനീസ് സെർട്ടിഫിക്കേഷൻ വെബ്സൈറ്റ് ആയ TENAAയിൽ നോക്കിയ എക്സ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

പുറത്തിറക്കും മുമ്പ് തന്നെ നോക്കിയ X സവിശേഷതകൾ പുറത്തായി

വെബ്സൈറ്റിലെ ലിസ്റ്റിംഗ് പ്രകാരം വ്യത്യസ്തമായ ഒരുപിടി മാറ്റങ്ങൾ മുൻമോഡലുകളെ അപേക്ഷിച്ച് പുതിയ മോഡലിൽ പ്രകടമായിട്ടുണ്ട്. മാറ്റങ്ങൾ ഹാർഡ്‌വെയർ, ഡിസൈൻ, ക്യാമറ എന്നിവയിലെല്ലാം തന്നെ പ്രകടമാണ്. മുമ്പ് ഇന്റർനെറ്റിൽ ചോർന്ന ചില ചിത്രങ്ങളെയും ഇവയുമായി താരതമ്യം ചെയുമ്പോൾ അവ ശരിവെക്കുന്നുമുണ്ട്. എന്തൊക്കെയാണ് നോക്കിയ എക്സ് മോഡലിന്റെ പ്രധാന സവിശേഷതകൾ എന്ന് നമുക്ക് നോക്കാം.

നോക്കിയ എക്സ് സ്പെസിഫിക്കേഷനുകൾ

റിപ്പോർട്ടുകൾ അനുസരിച്ച്, വരാനിരിക്കുന്ന നോക്കിയ എക്സ്, ആൻഡ്രോയിഡിന്റെ 8.1.0 ഓറിയോയുടെ അടുത്ത സ്റ്റോക്ക് പതിപ്പായിരിക്കും പ്രവർത്തിപ്പിക്കുക. 5.8 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2280 പിക്സൽ) ടിഎഫ്ടി ഡിസ്പ്ലേ 19: 9 അനുപാതത്തിൽ ആയിരിക്കും സ്ക്രീൻ. 1.8GHz ഒക്ട കോർ SoC ആയിരിക്കും ഫോണിന്റെ ശക്തി.

3 ജിബി / 4 ജിബി / 6 ജിബി എന്നിങ്ങനെ റാം സൗകര്യം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഫിനിലുണ്ട് ഫോണിലുണ്ട്. 32 ജിബി / 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 128 ജിബി വരെ മൈക്രോഎസ്ഡി വഴി വിപുലീകരിക്കാം.

ക്യാമറയുടെ കാര്യത്തിൽ, നോക്കിയ എക്സ് രണ്ട് 16 മെഗാപിക്സൽ സെൻസറുകളുമായി ലംബ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാകും കൊണ്ടുവരിക. പിൻ കാമറയിൽ കാൾ സീസ് ലെൻസ് സാന്നിദ്ധ്യം ഉണ്ടാകും എന്ന് മുമ്പ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പക്ഷേ ഇത് TENAA പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുപോലെ ഫ്രണ്ട് ക്യാമറ സ്പെസിഫിക്കേഷനുകൾ ഇപ്പോൾപുറത്തുവന്നിട്ടില്ല.

4 ജി VoLTE, ബ്ലൂടൂത്ത്, യുഎസ്ബി എന്നീ സപ്പോർട്ടുംഫോണിലുണ്ടാകും. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഉൾപ്പെടുന്നതാകും ഈ മോഡലുകൾ. ഭാരം 147.2x70.98x7.99mm അളവുകളും 151 ഗ്രാം ഭാരവുമാകും ഫോണിനുണ്ടാകുക.

More from GizBot

Best Mobiles in India

English summary
Nokia X TENAA Listing Reveals Key Specifications, Design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X