ഒടുവില്‍ അത് സംഭവിച്ചു; നോകിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ യാദാര്‍ഥ്യമായി

Posted By:

ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ നോകിയ അവരുടെ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. ഒന്നല്ല, മൂന്നെണ്ണം. നോകിയ X, നോകിയ X+, നോകിയ XL എന്നിവയാണ് ഈ സ്മാര്‍ട്‌ഫോണുകള്‍. ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഇവ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതില്‍ നോകിയ X താമസിയാതെതന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ളരാജ്യങ്ങളില്‍ വില്‍പനയ്‌ക്കെത്തും. മറ്റുരണ്ടു ഫോണുകള്‍ അടുത്ത പാദത്തോടെ മാത്രമെ ലഭ്യമാവുകയുള്ളു. നോകിയ X-ന് 7,594 രൂപയും നോകിയ X+-ന് 8,448 രൂപയും നോകിയ XL-ന് 9,301 രൂപയുമായിരിക്കും വില.

ആന്‍ഡ്രോയ്ഡിന്റെ ഓപ്പണ്‍സോഴ്‌സ് െപ്രാജക്റ്റ് വേര്‍ഷനാണ് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ സ്‌റ്റോര്‍ ഇതില്‍ ലഭ്യമാവില്ല. പകരം നോകിയയുടെ സ്വന്തം ആപ് സ്‌റ്റോറാണ് ഉണ്ടാവുക. തേര്‍ഡ് പാര്‍ടി ആപ്ലിക്കേഷനുകളും ലഭ്യമാവും. മൂന്നു ഫോണുകളിലും 3 ജി സപ്പോര്‍ട് ചെയ്യും. സാധാരണ സിംകാര്‍ഡിനു പകരം മൈക്രോ സിം ആയിരിക്കും ഉപയോഗിക്കുക.

ഒരോ ഫോണുകളുടെയും പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

ഒടുവില്‍ അത് സംഭവിച്ചു; നോകിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ യാദാര്‍ഥ്യമായി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot