പുതിയ നോക്കിയ മ്യൂസിക് ഫോണ്‍

Posted By: Staff

പുതിയ നോക്കിയ മ്യൂസിക് ഫോണ്‍

നോക്കിയയ്ക്കുള്ള വിശ്വാസ്യത തകര്‍ക്കാന്‍ അത്ര എളുപ്പമല്ല എന്ന് എതിരാളികള്‍ക്കും പോലും അറിയാവുന്ന കാര്യമാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ അവരെപ്പോഴും ശ്രദ്ധിക്കാറുണ്ട്. നോക്കിയ എക്‌സ്2-05 എന്നറിയപ്പെടുന്ന ഒരു മ്യൂസിക് ഫോണ്‍ ആണ് നോക്കിയയുടെ ഏറ്റവും പുതിയ ഉല്‍പന്നം.

മികച്ച ശബ്ദ സംവിധാനം ഈ ഫോണില്‍ ഉറപ്പാകാകന്‍ നോക്കിയ ശ്രദ്ധിച്ചിട്ടുണ്ടാകും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 240 x 20 പിക്‌സല്‍ റെസൊലൂഷനുള്ള് 2.2 ക്യുവിജിഎ ഡിസ്‌പ്ലേ സ്‌ക്രീനാണിതിന്റേത്.

സിംബിയന്‍ എസ്40 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് നോക്കിയ എക്‌സ് 2-05 പ്രവര്‍ത്തിക്കുന്നത്. 32 ജിബി എക്‌സ്റ്റേണല്‍ മെമ്മറിയുണ്ടിതിന് എന്നത് ഇതിനെ ആകര്‍ഷണകേന്ദ്രമാക്കും.

ഏതാണ്ട് എല്ലാ തരത്തിലുള്ള ഫയല്‍ ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യുന്ന ഇതിലെ മീഡിയാ പ്ലെയറും ഒരു പ്രധാന പ്രത്യേകതയാണ്. കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ സഹായിക്കുന്ന ഇതിന്റെ ലൗഡ്‌സ്പീക്കര്‍ ഒരു മ്യൂസിക് ഫോണ്‍ എന്ന നിലയില്‍ ഏറ്റവും അനുയോജ്യം തന്നെ.

റെക്കോര്‍ഡിംഗ് ഒപ്ഷന്‍ ഉള്ള എഫ്എം റേഡിയോയും ഈ മ്യൂസിക് ഫോണിലുള്‍പ്പെടുത്തിയിട്ടുണ്ട്.ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍, ജിമെയില്‍, ഹോട്ട്‌മെയില്‍, ലോക്കിയ ലൈഫ് ടൂള്‍ 1.7 എന്നിങ്ങനെ വെറും 5,000 രൂപയില്‍ താഴേ മാത്രം വിലയുള്‌ല ഒരു ഹാന്‍ഡ്‌സെറ്റില്‍ നിങ്ങള്‍ പ്രതാക്ഷിക്കാത്ത പല ആപ്‌സലിക്കേഷനുകളും ഇതില്‍ കാണാം.

തിളങ്ങുന്ന ചുവപ്പ്, സില്‍വര്‍, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമായ ഈ ഫോണിലെ ബാറ്ററി backup. BL-5CB 800 mAh ലയണ്‍ ആണ്. ഇതിന്റെ ടോക്ക് ടൈം 7.4 മണിക്കൂറും, സ്റ്റാന്‍ഡ്‌ബൈ സമയം 543 മണിക്കൂറും ആണ്.

മികച്ച മ്യൂസിക് പ്ലെയറും, മെമ്മറിയുമുള്ള ഒരു മ്യൂസിക്‌ഫോണ്‍ ചെറിയ വിലയില്‍ സ്വന്തമാക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ നോക്കിയ എക്‌സ്2-05 ആണ് ഏറ്റവും നല്ല ചോയ്‌സ്. ഇതിന്റെ വില വെറും 3,750 രൂപ മാത്രം!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot