വീണ്ടും നോകിയയുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍; നോകിയ X2

By Bijesh
|

അടുത്തിടെയാണ് നോകിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണായ നോകിയ X പുറത്തിറങ്ങിയത്. X സീരീസില്‍ മൂന്ന് ഫോണുകളാണ് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതതയിലുള്ള കമ്പനി അവതരിപ്പിച്ചത്. കൂടുതല്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കമ്പനി പുറത്തിറക്കുമെന്ന് അന്നുതന്നെ അഭ്യൂഹമുണ്ടായിരുന്നു.

വീണ്ടും നോകിയയുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍; നോകിയ X2

ഇപ്പോള്‍ ഈ വാര്‍ത്തകള്‍ ശരിവച്ചുകൊണ്ട് നോകിയയുടെ പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. X സീരീസില്‍ തന്നെയുള്ള ഫോണിന് നോകിയ X2 എന്നായിരിക്കും പേര്. അതോടൊപ്പം An Tu Tu ബെഞ്ച് മാര്‍ക് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകളും പുറത്തുവിട്ടിട്ടുണ്ട്.

വീണ്ടും നോകിയയുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍; നോകിയ X2

ഈ റിപ്പോര്‍ട് പ്രകാരം നോകിയ X2 വിന് 4.3 ഇഞ്ച് WVGA ഡിസ്‌പ്ലെ, 800-480 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസര്‍, 1 ജി.ബി. റാം എന്നിവയാണ് ഉണ്ടാവുക. ആന്‍ഡ്രോയ്ഡിന്റെ ഓപ്പര്‍ സോഴ്‌സ് സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4 ജി.ബി. ഇന്റേണല്‍ മെമ്മറിയായിരിക്കും ഉണ്ടാവുക.

5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, ഡ്യുവല്‍ സിം സപ്പോര്‍ട് എന്നിവയും ഉണ്ടാകുമെന്ന് അറിയുന്നു.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X