നോകിയയുടെ അടുത്ത ആന്‍ഡ്രോയ്ഡ് ഫോണ്‍ 'നോകിയ X2' ഈ മാസം ലോഞ്ച് ചെയ്യും

Posted By:

ഈ വര്‍ഷം ആദ്യമാണ് നോകിയ അവരുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണായ നോകിയ X പുറത്തിറക്കിയത്. നോകിയ XL, നോകിയ X പ്ലസ് എന്നിങ്ങനെ രണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകളും അതിനൊപ്പം പുറത്തിറക്കിയിരുന്നു.

ഇപ്പോള്‍ X സീരീസ് ഫോണുകളുടെ അടുത്ത തലമുറ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നോകിയ. നോകിയ X2 എന്ന പേരിലുള്ള പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഈ മാസം തന്നെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

നോകിയയുടെ അടുത്ത ആന്‍ഡ്രോയ്ഡ് ഫോണ്‍ 'നോകിയ X2' ഈ മാസം ലോഞ്ച് ചെയ്യും

പരിശോധനകള്‍ക്കായി ഏതാനും ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ എത്തിയതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നോകിയ X-ല്‍ നിന്ന് വ്യതയസ്തമായി ഹോം ബട്ടണ്‍ ഉണ്ടായിരിക്കുമെന്നതാണ് നോകിയ X2 വിന്റെ പ്രത്യേകത.

നോകിയ X-ല്‍ ബാക് ബട്ടണ്‍ മാത്രമെ ഹോംസ്‌ക്രീനില്‍ ഉണ്ടായിരുന്നുള്ളു. ഇത് ഉപഭോക്താക്കളുടെ പരാതിക്ക് ഇടയാക്കുകയും െചയ്തു. നോട്ടിഫിക്കേഷന്‍ ബാര്‍ ഉള്‍പ്പെടെ ഏതാനും പ്രത്യേകതകളും നോകിയ X2 വില്‍ ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്.

4.3 ഇഞ്ച് WVGA ഡിസ്‌പ്ലെ, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ എന്നിവയായിരിക്കും പുതിയ ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ എന്നും അറിയുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot