നോകിയയുടെ അടുത്ത തലമുറ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇനത്യയില്‍; 5 പ്രത്യേകതകള്‍

Posted By:

അഭ്യൂഹങ്ങള്‍ ശരിവച്ചുകൊണ്ട് നോകിയ അടുത്ത തലമുറ ആന്‍ഡ്രോയ്ഡ് ഫോണ്‍ ലോഞ്ച് ചെയ്തു നോകിയ X2 എന്നു പേരിട്ടിരിക്കുന്ന ഫോണിന് നോകിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണായ നോകിയ X-ല്‍ നിന്ന് കാര്യമായ വ്യത്യാസങ്ങളുണ്ട്.

മികച്ച ഡിസൈന്‍, ഹാര്‍ഡ്‌വെയര്‍, യൂസര്‍ ഇന്റര്‍ഫേസ് എന്നിവയെല്ലാമാണ് കമ്പനി ഉറപ്പുനല്‍കുന്ന സവിശേഷതകള്‍. 4.3 ഇഞ്ച് ക്ലിയര്‍ ബ്ലാക് ഡിസ്‌പ്ലെ, 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 1.2 GHz സ്‌നാപ്ഡ്രാഗണ്‍ ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 1800 mAh ബാറ്ററി, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ് എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫേണില്‍ 4 ജി.ബി. ഇന്റേണല്‍ മെമ്മറിയും 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും ഉണ്ട്. എന്തായാലും നോകിയ X2-ന്റെ പ്രധാനപ്പെട്ട 5 ഫീച്ചറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നോകിയ X-നെ അപേക്ഷിച്ച് പുതിയ ഫോണില്‍ കൂടുതല്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. മിക്ക ആപ്ലിക്കേഷനുകളും നോകിയ സ്‌റ്റോറില്‍ നിന്ന് നേരിട്ട് ഡൗണലോഡ് ചെയ്യാന്‍ സാധിക്കും. ഇതിനു പുറമെ 1മൊബൈല്‍ മാര്‍ക്കറ്റ്, ആപ്‌റ്റോയ്ഡ്, സ്ലൈഡ് മി, മൊബാംഗോ തുടങ്ങിയ ആപ്‌സ്‌റ്റോറുകളില്‍ നിന്നും എണ്ണമറ്റ ആന്‍ഡ്രോയ്ഡ് ആപുകള്‍ ലഭ്യമാണ്.

 

#2

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ക്കു പുറമെ മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്, വണ്‍ ഡ്രൈവ്, ഔട്‌ലുക് തുടങ്ങി ഒട്ടുമിക്ക സര്‍വീസുകളും നോകിയ X2-ല്‍ ഇന്‍ബില്‍റ്റായി ഉണ്ട്.

 

#3

ഇരട്ട ലെയറുള്ള ഫിനിഷ് നോകിയ X2-വിന് കൂടുതല്‍ ആകര്‍ഷകത്വം നല്‍കുന്നു. കാഴ്ചയ്ക്കും മനോഹരമാണ് ഫോണ്‍. 4.3 ഇഞ്ച് ക്ലിയര്‍ ബ്ലാക് WVGA ഡിസ്‌പ്ലെ കണ്ടന്റുകള്‍ വ്യക്തമായി കാണാന്‍ സഹായിക്കും.

 

#4

നോകിയ X2 വാങ്ങുമ്പോള്‍ സൗജന്യ സ്‌കൈപ് ടു സ്‌കൈപ് വോയ്‌സ്, വീഡിയോ കോളുകള്‍ക്കു പുറമെ മറ്റ് മൊബൈല്‍ ഫോണുകളിലേക്കും ലാന്‍ഡ്‌ലൈനിലേക്കും ഒരു മാസം സൗജന്യ സ്‌കൈപ് കോള്‍ സാധ്യമാകും.

 

#5

നോകിയയുടെ HERE മാപ് ഇന്‍ബില്‍റ്റായിതന്നെ നോകിയ X2-വില്‍ ഉണ്ട്. ഓഫ്‌ലൈനായും മാപ് പരിശോധിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. യാത്രകളില്‍ ഇത് ഏറെ സഹായകരമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot