നോക്കിയ പഴയ നോക്കിയയല്ല; ഫ്ലാഗ്ഷിപ്പ് വിപണി വാഴാൻ പുത്തൻ അവതാരപ്പിറവി

പുത്തൻ കാലത്തിനൊപ്പം ഓടിയെത്താൻ ഒരിക്കൽ സാധിക്കാതെ പോയതിന്റെ ഫലമാണ് നോക്കിയയെന്ന ആഗോള മൊബൈൽ ഫോൺ ബ്രാൻഡ് തകർന്ന് തരിപ്പണമാകാൻ കാരണം. എന്നാൽ പിന്നീട് നോക്കിയയിലെ പഴയ ജീവനക്കാർ ചേർന്ന് ( എച്ച്എംഡി ഗ്ലോബൽ ) കമ്പനിയുടെ ബ്രാൻഡ് അവകാശം സ്വന്തമാക്കിയിരുന്നു. പിന്നാലെ നിരവധി നോക്കിയ സ്മാർട്ട്ഫോണുകളും എച്ച്എംഡി ഗ്ലോബൽ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ പുത്തനൊരു ഫ്ലാഗ്ഷിപ്പ് 5ജി സ്മാർട്ട്ഫോൺ കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. പേര് നോക്കിയ എക്സ്30 5ജി. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് കമ്പനി നൽകിയിരിക്കുന്നത്. അത്യാവശ്യം ആകർഷകമായ ഡിസൈനും ക്യാമറ സെൻട്രിക് ഫീച്ചറുകളും എല്ലാം നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 48,999 രൂപയുടെ പ്രൈസ് ടാഗും ഒട്ടിച്ചാണ് നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നതെന്ന് ആലോചിക്കണം. ഇത് താത്കാലികമായുള്ള വിലയാണെന്നും വരും ദിവസങ്ങളിൽ മാറാമെന്നും കമ്പനി പറയുന്നുണ്ട്. Nokia X30 5G സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.
Nokia X30 5G : നോക്കിയ എക്സ്30 5ജി
നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഫീച്ചർ ചെയ്യുന്നത്. 50 എംപി പ്യുവർവ്യൂ ക്യാമറയും 13 എംപി അൾട്രാ വൈഡ് ക്യാമറയുമാണ് ഈ ഇരട്ട ക്യാമറ സജ്ജീകരണത്തിലുള്ള സെൻസറുകൾ. എഐ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ( ഒഐഎസ് ) ഫീച്ചർ, നൈറ്റ് മോഡ് 2.0, ഡാർക്ക് വിഷൻ, ട്രൈപോഡ് മോഡ്, നൈറ്റ് സെൽഫി എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളും നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിൽ 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. ഡിവൈസിൽ പ്രീ-ഇൻസ്റ്റാൾഡ് ആയി വരുന്ന ഗോപ്രോ ക്വിക്ക് ആപ്പും എടുത്ത് പറയേണ്ട സൌകര്യമാണ്. ആപ്ലിക്കേഷന്റെ സഹായത്തോടെ യൂസേഴ്സിന് എവിടെ നിന്നും വീഡിയോകൾ ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും ഷെയർ ചെയ്യാനും സാധിക്കും.
6.43 ഇഞ്ച് അമോലെഡ് പ്യുവർ ഡിസ്‌പ്ലെയാണ് നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. അണ്ടർ ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിലെ അമോലെഡ് പ്യുവർ ഡിസ്പ്ലെ കൂടുതൽ ബ്രൈറ്റ്നസ് ഓഫർ ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഈ ഡിസ്പ്ലെയിൽ ലഭ്യമാണ്.
ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 പ്രോസസറാണ് നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മിഡ് റേഞ്ചിലെ പല ഫോണുകളിലും ലഭ്യമായ പ്രോസസറാണിത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും നോക്കിയ എക്സ്30 5ജിയിൽ ലഭ്യമാണ്. മൂന്ന് വർഷത്തേക്കുള്ള ഒഎസ് അപ്ഗ്രേഡുകളും നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നുണ്ട്. മറ്റെല്ലാ നോക്കിയ ഫോണുകളിലും ഈ രീതിയിൽ തന്നെയാണ് ഒഎസ് അപ്ഗ്രേഡ് വരുന്നത്. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ബോക്സിലാണ് നോക്കിയ ഫോൺ പ്രവർത്തിക്കുന്നത്.
മൂന്ന് വർഷത്തേക്കുള്ള സെക്യൂരിറ്റി അപ്ഡേറ്റുകളും ഫോണിനൊപ്പം എച്ച്എംഡി ഗ്ലോബൽ ഓഫർ ചെയ്യുന്നുണ്ട‌്. രണ്ട് ദിവസത്തെ ബാറ്ററി ലൈഫാണ് ഈ ഫോണിലെ 4200 mAh ബാറ്ററിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. 5ജി, 4ജി, വോൾട്ടീ, ഡ്യുവൽ ബാൻഡ് വൈഫൈ, എൻഎഫ്സി, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയെല്ലാം ഡിവൈസിൽ ലഭ്യമാണ്.
ഫെബ്രുവരി 20 മുതലാണ് നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ആമസോണിൽ നിന്നും നോക്കിയയുടെ വെബ്സൈറ്റിൽ നിന്നും സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. ക്ലൌഡി ബ്ലൂ, ഐസി വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാകുക.


Click it and Unblock the Notifications








