കുറഞ്ഞ വില, സുന്ദരമായ ഡിസൈൻ, മികച്ച സവിശേഷതകൾ..; നോക്കിയ X5 എത്തി!!

By GizBot Bureau
|

നോക്കിയ X സീരീസിലെ രണ്ടാമത്തെ ഫോണായ നോക്കിയ X5 എച്എംഡി ഗ്ലോബൽ ചൈനയിൽ പുറത്തിറക്കി. ഇരട്ട ക്യാമറ സെറ്റപ്പ്, ഡിസ്‌പ്ലേ നോച്ച്, ആൻഡ്രോയിഡ് ഓറിയോ എന്നിവയോടെയെടുത്തുന്ന ഫോൺ ഡിസൈനിന്റെ കാര്യത്തിലും ഏറെ മികച്ചുനിൽക്കുന്ന മോഡലാണ്. ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.

 

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

ആൻഡ്രോയിഡ് 8.1ഓറിയോ, ഡ്യുവൽ സിം ഡ്യുവൽ 4 ജി, 5.86 ഇഞ്ച് എച്ച്ഡി + 720x1520 പിക്സൽ ഡിസ്പ്ലേ, 2.5 ഡി ഗ്ലാസ് പ്രൊട്ടക്ഷൻ, 19: 9 അനുപാതം, 84 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതം, മീഡിയടെക് ഹെലിയോ P60 ഒക്ടാ കോർ പ്രോസസർ, 3 ജിബി റാം 32 ജിബി സ്റ്റോറേജ് അല്ലെങ്കിൽ 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകൾ. മെമ്മറി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ അധികരിപ്പിപ്പിക്കുകയും ചെയ്യാം.

ക്യാമറ

ക്യാമറ

ക്യാമറയുടെ കാര്യത്തിൽ പിറകിൽ 13 മെഗാപിക്സൽ സെൻസർ, എഫ് / 2.0 അപ്പെർച്ചർ, 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവ ഉൾപ്പെടുന്നു. പിൻവശത്ത് രണ്ട് സെൻസറുകൾക്ക് താഴെ എൽഇഡി ഫ്ലാഷുണ്ട്. മുൻക്യാമറയിൽ f / 2.2 അപ്പേർച്ചറും 80.4 ഡിഗ്രിയുമുള 8 മെഗാപിക്സൽ ലെൻസ് ഉണ്ട്. ഇതിൽ AI ഇമേജ് ടെക്നോളജി, ബിൽട്ട്-ഇൻ പോർട്രെയ്റ്റ് പശ്ചാത്തല ബ്ലാർ, പോർട്രെയിറ്റ് സ്കിൻ മോഡ്, എച്ച്ഡിആർ മോഡ്, മറ്റ് പ്രധാന ഫങ്ഷനുകൾ എന്നിവയുമുണ്ട്.

മറ്റു സവിശേഷതകൾ
 

മറ്റു സവിശേഷതകൾ

3060 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ എക്സ് 5 ന്റെ കരുത്ത്. 27 മണിക്കൂർ ലൈഫ് ടൈം, 17.5 മണിക്കൂർ ടോക്ക് ടൈം, 19.5 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 5.8 മണിക്കൂർ ഗെയിമിംഗ്, 12 മണിക്കൂർ വീഡിയോ പ്ലേബാക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ ബാറ്ററി. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 4.2, ജിപിഎസ്, വൈഫൈ, എഫ്എം റേഡിയോ, ഡ്യുവൽ 4 ജി ഡ്യുവൽ വോൾട്ട് എന്നിവയുമുണ്ട്. സെൻസറുകൾ ആംബിയന്റ് ലൈറ്റ് സെൻസർ, ആക്സിലറോമീറ്റർ, ഡിജിറ്റാബിൽ കോംപസ്, ഗ്രിസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ്. ഫിങ്ക്ർപ്രിന്റ് സ്കാനർ സ്ഥിതി ചെയ്യുന്നത് പിറകിലുമാണ്.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

നോക്കിയ എക്സ് 5, 3 ജിബി റാമും 32 ജിബി സ്റ്റോറേജും ഉള്ള മോഡലിന് 999 യുവാൻ (ഏകദേശം 9,999 രൂപ), 4 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലിന് 1,399 യുവാൻ (ഏകദേശം 13,999 രൂപ) എന്നിങ്ങനെയാണ് വില. ജൂലൈ 19 നാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പന നടക്കുന്നത്. Suning.com ന്റെ രജിസ്ട്രേഷൻ തുടങ്ങിയിട്ടുണ്ട്. നൈറ്റ് ബ്ലാക്ക്, ബാൾട്ടിക് സീ ബ്ലൂ, ഗ്ലാസയർ വൈറ്റ് കളർ ഓപ്ഷനുകൾ എന്നിവയിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.

ഈ ഗൂഗിൾ മാപ്‌സ് ട്രിക്ക് ഒരല്പം കൂടെ നിങ്ങൾക്ക് പെട്രോൾ ലാഭിക്കാൻ സഹായിക്കും!ഈ ഗൂഗിൾ മാപ്‌സ് ട്രിക്ക് ഒരല്പം കൂടെ നിങ്ങൾക്ക് പെട്രോൾ ലാഭിക്കാൻ സഹായിക്കും!

Best Mobiles in India

Read more about:
English summary
Nokia X5 Launched in China; Price and Features

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X