108 മെഗാപിക്സൽ പെന്റ ക്യാമറയുള്ള നോക്കിയ എക്‌സ് 50 മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വരുന്നു

|

എക്‌സ്, സി, ജി സീരീസ് അടുത്തിടെ പുറത്തിറക്കിയതോടെ നോക്കിയ സ്മാർട്ട്‌ഫോൺ വിപണിയിൽ കൂടുതൽ സജീവമാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ, നോക്കിയ 8.3 5 ജി യുടെ പിൻഗാമിയിൽ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുതിയ എക്‌സ് സീരീസിൽ ഉൾപ്പെടുമെന്നും കമ്പനി പറയുന്നു. ടിപ്പ്സ്റ്റേഴ്സ് ഡബ്ബ് ചെയ്യ്ത നോക്കിയ എക്‌സ് 50 സ്മാർട്ട്ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറ ആദ്യമായി ഉൾപ്പെടുത്തുവാൻ സാധ്യതയുണ്ട്. ഈ മിഡ് റേഞ്ച് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൻറെ മിക്ക സവിശേഷതകളും വെളിപ്പെടുത്തുന്ന ഒരു നോക്കിയ പവർ യൂസർ റിപ്പോർട്ടിൽ നിന്നാണ് ലഭിക്കുന്നത്. 2021 ജൂലൈ മുതൽ സെപ്റ്റംബർ വരെ ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോക്കിയ 8.3 5 ജിയിൽ ഇത് വരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഈ ഹാൻഡ്‌സെറ്റിൽ മിഡ് റേഞ്ച് സ്‌നാപ്ഡ്രാഗൺ ചിപ്പും ഹൈ-എൻഡ് ഡിസ്‌പ്ലേയും ഉപയോഗിക്കും. ഇതിനെ കുറിച്ച് ഇപ്പോൾ ലഭ്യമായിരിക്കുന്ന വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

നോക്കിയ എക്‌സ് 50 ചോർന്ന സവിശേഷതകൾ നമുക്ക് പരിശോധിക്കാം

നോക്കിയ എക്‌സ് 50 ചോർന്ന സവിശേഷതകൾ നമുക്ക് പരിശോധിക്കാം

സ്നാപ്ഡ്രാഗൺ 775 ചിപ്പാണ് നോക്കിയ എക്‌സ് 50 യ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇത് സ്നാപ്ഡ്രാഗൺ 765 ജി യുടെ ബൂസ്റ്റ് വേരിയന്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, ഈ നോക്കിയ സ്മാർട്ട്ഫോൺ 5 ജി നെറ്റ്‌വർക്കുകളെ സപ്പോർട്ട് ചെയ്യുകയും ഉയർന്ന നിലവാരമുള്ള പ്രകടനം നൽകുകയും ചെയ്യും. സ്നാപ്ഡ്രാഗൺ 765 ജി യുടെ യഥാർത്ഥ പിൻഗാമിയായ സ്നാപ്ഡ്രാഗൺ 780 ജി പ്രോസസർ കമ്പനി നഷ്‌ടപ്പെടുത്തുമെന്നത് ആശ്ചര്യകരമാണ്.

നോക്കിയ എക്‌സ് 50 സ്മാർട്ഫോണിൽ 6.5 ഇഞ്ച് ക്യുഎച്ച്ഡി + പാനൽ

നോക്കിയ എക്‌സ് 50 സ്മാർട്ഫോണിൽ 6.5 ഇഞ്ച് ക്യുഎച്ച്ഡി + പാനൽ ഡിസ്‌പ്ലേയാണ് വരുന്നതെന്ന് പറയുന്നു. ഇതിൻറെ ഡിസ്‌പ്ലേയ്ക്ക് 120Hz, പ്യുർ ഡിസ്‌പ്ലേ വി 4 എന്നിവയുടെ റിഫ്രഷ് റേറ്റാണ് വരുന്നത്. ഉയർന്ന റെസല്യൂഷനുള്ള ഈ ഡിസ്‌പ്ലേയ്‌ക്കൊപ്പം, 6000 എംഎഎച്ച് ബാറ്ററിയുണ്ടാകാൻ സാധ്യതയുണ്ട്. ഇത് നോക്കിയ സ്മാർട്ട്ഫോണുകളുടെ ലോകത്തിലെ മറ്റൊരു അപൂർവതയാണ്. 22.5W വേഗതയേറിയ ചാർജിംഗ് സവിശേഷതയും ഈ സ്മാർട്ഫോണിനുണ്ട്.

സെൽഫി മോഡുമായി ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറ ഇന്ത്യൻ വിപണിയിലെത്തിസെൽഫി മോഡുമായി ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

നോക്കിയ എക്‌സ് 50 ക്യാമറ സവിശേഷതകൾ

നോക്കിയ എക്‌സ് 50 ക്യാമറ സവിശേഷതകൾ

ക്യാമറകളുടെ സവിശേഷതകളും നോക്കിയ എക്‌സ് 50 കൂടുതൽ പുതുമ നൽകുമെന്ന് പറയപ്പെടുന്നു. പ്രാഥമിക 108 മെഗാപിക്സൽ സെൻസറുള്ള ഒരു പെന്റ-ക്യാമറ സെറ്റപ്പ് ഇതിലുണ്ടാകും. മറ്റ് ക്യാമറ സെൻസറിൻറെ വിശദാംശങ്ങൾ ഇനിയും കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, നോക്കിയയ്ക്ക് അൾട്രാ വൈഡ്, മാക്രോ, ഡെപ്ത്, ടെലിഫോട്ടോ ക്യാമറ എന്നിവ ലഭിക്കുവാൻ സാധ്യതയുണ്ട്. നോക്കിയ 8.3 5 ജിക്ക് സമാനമായ ZEISS ഒപ്റ്റിക്‌സും ഓസോ ഓഡിയോയും പുതിയ സ്മാർട്ട്ഫോണിൽ ഉണ്ടാകും. നോക്കിയ എക്‌സ് 50 യുടെ സവിശേഷതകൾ പരിശോധിക്കുമ്പോൾ മനസിലാക്കുവാൻ സാധിക്കുന്നത് 2021 ൽ നോക്കിയയിൽ നിന്നുള്ള മുൻനിര മോഡലാകാൻ ഈ ഹാൻഡ്‌സെറ്റിന് സാധിക്കുമെന്നാണ്. 2019 ൽ പുറത്തിറങ്ങിയ നോക്കിയ 9 പ്യൂവർവ്യൂ മുതൽ എച്ച്എംഡി ഗ്ലോബൽ ഒരു യഥാർത്ഥ നോക്കിയ ഫ്രന്റ്ലൈനിനായി പ്രവർത്തിച്ചിട്ടില്ല. പുതിയ നോക്കിയ എക്‌സ് 50 സ്മാർട്ഫോണിൻറെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് അധികം വൈകാതെ തന്നെ അറിയുവാൻ സാധിക്കുന്നതാണ്.

Best Mobiles in India

English summary
With the recent launch of the X, C, and G series, Nokia is concentrating all of its resources on the lower end of the smartphone market. However, Nokia is said to be working on a sequel to the Nokia 8.3 5G, which may be part of the latest X series, according to sources.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X