നോകിയ XL; വേറിട്ട ഒരാന്‍ഡ്രോയ്ഡ് അനുഭവം- റിവ്യൂ

By Bijesh
|

സ്മാര്‍ട്‌ഫോണുകളുടെ രംഗപ്രവേശത്തോടെ വിപണിയില്‍ തിരിച്ചടി നേരിട്ട മൊബൈല്‍ ഫോണ്‍ കമ്പനിയാണ് നോകിയ. ഒരു പതിറ്റാണ്ടു മുമ്പ് മൊബൈല്‍ ഫോണ്‍ വിപണിയില്‍ കിരീടം വയ്ക്കാത്ത രാജാക്കന്‍മാരായിരുന്ന ഫിന്നിഷ് കമ്പനി ഇത്തരമൊരവസ്ഥ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

എന്തായാലും ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ചിറകില്‍ പുറതിയ ഉയരങ്ങള്‍ തേടുകയാണ് ഈ കമ്പനി. വിന്‍ഡോസ് ഫോണ്‍ ഒ.എസ് ഉള്ള സ്മാര്‍ട്‌ഫോണുകളുമായി വേറിട്ട പാതയിലൂടെ സഞ്ചരിച്ചിരുന്ന നോകിയ അടുത്തിടെയാണ് പരീക്ഷണമെന്ന നിലയില്‍ ആന്‍ഡ്രോയ്ഡിലേക്ക് കാലെടുത്തുവച്ചത്.

നോകിയ X, നോകിയ X പ്ലസ്, നോകിയ XL എന്നിങ്ങനെ മൂന്ന് ആന്‍ഡ്രോയ്ഡ് ഫോണുകളാണ് കമ്പനി ലോഞ്ച് ചെയ്തത്. എന്നാല്‍ സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് അല്‍പം വ്യത്യാസം ഈ ഫോണുകള്‍ക്കുണ്ട്.

ആന്‍ഡ്രോയ്ഡിന്റെ ഓപ്പണ്‍വേര്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതുതന്നെ. സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും ലഭിക്കില്ല എന്നതിനോടൊപ്പം യൂസര്‍ ഇന്റര്‍ഫേസിലും കാര്യമായ വ്യത്യാസങ്ങളുണ്ട്.

എന്തായാലും മൂന്നു ഫോണുകളിലും വച്ച് ഉയര്‍ന്ന സാങ്കേതിക നിലവാരമുള്ള നോകിയ XL-ഫോണിനെ കുറിച്ച് ഒരു വിലയിരുത്തല്‍ നടത്തുകയാണ് ഇവിടെ. കൂടുതല്‍ വായിക്കുന്നതിന് ചുവടെ കൊടുത്തിരിക്കുന്ന സ്ലൈഡറുകള്‍ കാണുക.

#1

#1

സ്‌ക്രീന്‍ സൈസ് 5 ഇഞ്ച് വരുമെങ്കിലും ഒറ്റക്കൈകൊണ്ട് ഉപയോഗിക്കാവുന്ന വിധത്തിലാണ് ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഭാരം കുറയ്ക്കുന്നതിനായി പോളി കാര്‍ബണേറ്റ് പ്ലാസ്്റ്റിക് ബോഡിയാണ് ഉള്ളത്. കാഴ്ചയ്ക്കും വേറിട്ടതാണ് നോകിയ XL.
ഡിസ്‌പ്ലെയുടെ കാര്യമെടുത്താല്‍ 480-800 പിക്‌സല്‍ റെസല്യൂഷനാണുള്ളത്. അതുകൊണ്ടുതന്നെ സ്‌ക്രീനിന് തെളിച്ചം പൊതുവെ കുറവാണ്. അതേസമയം വ്യൂവിംഗ് ആംഗിള്‍ മികച്ചതുതന്നെ.

 

#2

#2

ആന്‍ഡ്രോയ്ഡിന്റെ ഓപ്പണ്‍സോഴ്‌സ് വേര്‍ഷനാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ആപ് സ്‌റ്റോറായ ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ ലഭിക്കില്ലെങ്കിലും നോകിയ സ്‌റ്റോറില്‍ ഒട്ടു മുക്കാല്‍ ആപ്ലിക്കേഷനുകളും ലഭ്യമാണ്. ഉപയോഗിക്കാനും ഏറെ സൗകര്യപ്രദമാണ്.

 

#3
 

#3

ഫോണിന്റെ യൂസര്‍ ഇന്റര്‍ഫേസും മികച്ചതാണ്. ഹോംസ്‌ക്രീനിലെ ടൈലുകള്‍ ഡ്രാഗ് ചെയ്ത് ഇഷ്ടമുള്ള സ്ഥലത്തേക്ക് നീക്കാം. കൂടാതെ ടൈലുകളുടെ വലിപ്പം കൂട്ടാനും കുറയ്ക്കനും കഴിയും. വിന്‍ഡോസ് ഫോണുകളുടെയും ആന്‍ഡ്രോയ്ഡ് ഫോണുകളുടെയും ഇന്ററഫേസുകള്‍ കൂടിച്ചേര്‍ന്ന് വിധത്തിലാണ് നോകിയ XL -ന്റെ യു.ഐ.

 

#4

#4

ഫോണ്‍ ഒരിക്കല്‍ പോലും സ്ലോ ആകുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. അതിന് പ്രധാന കാരണം പ്രൊസസറും. ഡ്യുവല്‍ കോര്‍ ഷ്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

#5

#5

നോകിയയുടെ മൂന്ന് ആന്‍ഡ്രോയ്ഡ് ഫോണുകളും പരിശോധിച്ചാല്‍ ക്യാമറയുടെ കാര്യത്തില്‍ നോകിയ XL തന്നെയാണ് മികച്ചതെന്ന് ബോധ്യപ്പെടും. 5 എം.പി പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. സാധാരണ രീതിയില്‍ മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. അതേസമയം നോകിയയുടെ മറ്റ് ഫോണുകളിലെ ക്യാമറയുടെ നിലവാരം നോകിയ XL -ല്‍ നിന്ന് പ്രതീക്ഷിക്കാനുഗ കഴിയില്ല.

 

#6

#6

നോകിയയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ എന്ന നിലയില്‍ നോകിയ XL മികച്ചതുതന്നെയാണ്. അതേസമയം വിപണിയിലെ മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകളുമായി താരതമ്യം ചെയ്താല്‍ നിലവാരം കുറവാണുതാനും. എന്തായാലും വ്യത്യസ്തമായൊരു ആന്‍ഡ്രോയ്ഡ് അനുഭവമായിരിക്കും നോകിയ XL നല്‍കുക എന്നതില്‍ തര്‍ക്കമില്ല.

 

 

<center><iframe width="100%" height="360" src="//www.youtube.com/embed/xtHeAegd0lw?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X