നോകിയ XL- മോട്ടറോള മോട്ടോ E; ഒരു താരതമ്യം

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ താഴ്ന്ന ശ്രേണിയില്‍ പെട്ടതും ഇടത്തരം ശ്രേണിയില്‍ പെട്ടതുമായ സ്മാര്‍ട്‌ഫോണുകള്‍ക്കാണ് ഏറെ പ്രിയം. അതുകൊണ്ടുതന്നെ ആഗോള കമ്പനികളും ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഇത്തരത്തിലുള്ള ഫോണുകള്‍ കൂടുതലായി ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നുണ്ട്.

അടുത്തിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഈ ഗണത്തില്‍ പെട്ട രണ്ട് സ്മാര്‍ട്‌ഫോണുകളാണ് നോകിയ XL--ഉം മോട്ടറോള മോട്ടോ E യും. നോകിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്ന നിലയിലാണ് നോകിയ XL ശ്രദ്ധേയമാവുന്നതെങ്കില്‍ ഏറെ പ്രചാരമുള്ള മോട്ടോ ജിയുടെ താഴന്ന വേരിയന്റ് എന്നതാണ് മോട്ടോ E യുടെ പ്രത്യേകത.

മിതമായ വിലയും ഭേദപ്പെട്ട സാങ്കേതിക മേന്മയും ഈ ഫോണുകളെ പ്രിയപ്പെട്ടതാക്കുന്നു. എങ്കിലും 6,999 രൂപയ്ക്ക് ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് ഉള്‍പ്പെടെ മികച്ച ഹാര്‍ഡ്‌വെയറും സോഫ്റ്റ് വെയറുമുള്ള മോട്ടോ E ഇതിനോടകം ഇന്ത്യയില്‍ തരംഗമായി എന്ന് സമ്മതിക്കാതിരിക്കാന്‍ കഴിയില്ല.

എന്തായാലും നോകിയ XL സ്മാര്‍ട്‌ഫോണും മോട്ടറോള മോട്ടോ E സ്മാര്‍ട്‌ഫോണും തമ്മില്‍ ഒരു താരതമ്യം ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ടു ഫോണുകളിലും ആന്‍ഡ്രോയ്ഡ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റമെങ്കിലും നോകിയ XL -ല്‍ ആന്‍ഡ്രോയ്ഡിന്റെ ഓപ്പണ്‍ സോഴ്‌സ് വേര്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകളേക്കാള്‍ പരിമിതകള്‍ ഉണ്ട്. മാത്രമല്ല, ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ലഭ്യമാവുകയുമില്ല.

അതേസമയം മോട്ടോ E യിലാവട്ടെ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

 

സ്‌ക്രീന്‍ സൈസ് പരിശോധിച്ചാല്‍ നോകിയ XL, മോട്ടോ E യേക്കാള്‍ അല്‍പം ഉയര്‍ന്നുനില്‍ക്കും. നോകിയ XL -ല്‍ 5 ഇഞ്ച് IPS LCD സ്‌ക്രീനാണ്. മോട്ടോ E യിലാവട്ടെ 4.3 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ്. നോകിയ XL-ന്റെ സ്‌ക്രീന്‍ റെസല്യൂഷന്‍ 480-800 ആണെങ്കില്‍ മോട്ടോ E യുടേത് 540-960 ആണ്.

 

നോകിയ XL-ല്‍ 5 എം.പി. പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. 2592-1944 പിക്‌സല്‍ റെസല്യൂഷനും. അതേസമയം മോട്ടോ Eയില്‍ പ്രൈമറി ക്യാമറ 5 എം.പി ഉണ്ടെങ്കിലും ഫ്രണ്ട് ക്യാമറയില്ല എന്നത് ന്യൂനതയാണ്.

 

നോകിയ XL-ല്‍ 1 GHz കോര്‍ടെക്‌സ് A5 ഡ്യുവല്‍ കോര്‍ പ്രൊസസറാണെങ്കില്‍ മോട്ടോ E യില്‍ 1.2 GHz കോര്‍ടെക്‌സ് A7 ഡ്യുവല്‍ കോര്‍ പ്രൊസസറാണ് ഉള്ളത്.

 

റാമിന്റെ കാര്യത്തില്‍ മോട്ടോ E യാണ് ഒരുപടി മുന്നില്‍ നോകിയ XL-ല്‍ 768 എം.ബി റാം ഉള്ളപ്പോള്‍ മോട്ടോ E യില്‍ 1 ജി.ബി. റാമാണ്. രണ്ടുഫോണിലും 4 ജി.ബി. ഇന്റേണല്‍ മെമ്മറിയും 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും ഉണ്ട്.

 

നോകിയ XL-ല്‍ 2000 mAh ബാറ്ററിയും മോട്ടോ Eയില്‍ 1980 mAh ബാറ്ററിയുമാണ് ഉള്ളത്.

 

വിലയുടെ കാര്യത്തില്‍ മോട്ടോ E തന്നെയാണ് നോകിയ XL -നേക്കാള്‍ ആകര്‍ഷകം. 6,999 രൂപയ്ക്ക് ഫോണ്‍ ഫ് ളിപ്കാര്‍ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ ലഭിക്കും. എന്നാല്‍ നോകിയ XL-ന് 11,349 രൂപയാണ്.

 

വിലയും സാങ്കേതികമായ പ്രത്യേകതകളും പരിശോധിച്ചാല്‍ മോട്ടോ E തന്നെയാണ് മികച്ച സ്മാര്‍ട്‌ഫോണ്‍ എന്നു പറയാം. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് ഉള്‍പ്പെടെ മികച്ച സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറുമാണ് മോട്ടോ E ക്കുള്ളത്. അതേസമയം നോകിയ XL-ന് പരിമിതികള്‍ ഏറെയുണ്ടതാനും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot