Home
Mobile

ഇനിയെല്ലാം പട്ടാളച്ചിട്ടയിൽ; മിലിട്ടറി ഗ്രേഡ് ഫീച്ചറുകളുമായി നോക്കിയയുടെ പുത്തൻ ഫോൺ | Nokia XR21

കൈയ്യിലൊരു നോക്കിയ ഫോണുണ്ടെങ്കിൽ റോഡിൽ കൂടി പോകുമ്പോ നായയെ പേടിക്കേണ്ടതില്ലെന്ന് പണ്ട് കാലത്ത് നാം തമാശയായി പറയാറുണ്ടായിരുന്നു. അത്രയ്ക്ക് ഈടും ഉറപ്പുമുള്ള ഡിവൈസുകളാണ് നോക്കിയയുടെ പ്രതാപ കാലത്ത് കമ്പനി പുറത്തിറക്കിയിരുന്നത്. എത്ര റഫായി ഉപയോഗിച്ചാലും കുഴപ്പങ്ങളൊന്നുമില്ലാതെ കാലങ്ങളോളം ഉപയോഗിക്കാമെന്നതും റിപ്പയർ ചെയ്യാമെന്നതും ഒരുകാലത്ത് നോക്കിയ ഫോണുകളുടെ സവിശേഷതയായിരുന്നു.

നോക്കിയ 3310, നോക്കിയ 1100 തുടങ്ങിയ ലെജൻഡറി ഡിവൈസുകൾ ആഗോള ഫോൺ വിപണിയിലും ഇന്ത്യയിലും സൃഷ്ടിച്ച തരംഗമൊന്നും ആരും മറന്നിട്ടുണ്ടാവില്ലല്ലോ. എന്നാൽ പിന്നീട് ആൻഡ്രോയിഡ് ഫോണുകൾ വിപണി പിടിച്ചടക്കിയതോടെ നോക്കിയയുടെ പ്രതാപം അവസാനിക്കുകയും ചെയ്തു. സ്മാർട്ട്ഫോണുകളുമായി രണ്ടാം വരവ് നടത്തിയെങ്കിലും ഗുണമേന്മയുള്ള ഡിവൈസുകൾ പുറത്തിറക്കാൻ കമ്പനിക്കായില്ലെന്നതാണ് യാഥാർഥ്യം. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കാം.

മിലിട്ടറി ഗ്രേഡ് ഫീച്ചറുകളുമായി നോക്കിയയുടെ പുത്തൻ ഫോൺ

എക്കാലത്തും നോക്കിയ ഫോണുകളുടെ സവിശേഷതയായി വിലയിരുത്തിയിരുന്നത് അവയുടെ ബിൽഡ് ക്വാളിറ്റിയും എൻഡുറൻസുമാണ്. ഇത് നിലനിർത്താൻ സാധിക്കാതിരുന്നതാണ് നോക്കിയയുടെ പരാജയത്തിന് കാരണം. എന്നാൽ പരാജയം തന്ന പാഠങ്ങളിൽ നിന്നും പതുക്കെ മുന്നോട്ട് പോകുകയാണ് കമ്പനി. റഗ്ഗ്ഡ് ഫോൺ സെഗ്മെന്റിൽ പുതിയൊരു ഫോൺ കൂടി നോക്കിയ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ഡിവൈസ് റഗ്ഗ്ഡ് സെഗ്മെന്റിൽ നോക്കിയയ്ക്ക് ഒരു മേൽക്കൈ നൽകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

നോക്കിയ എക്സ്ആർ21 : മിലിട്ടറി ഗ്രേഡ് (MIL-STD 810H) ഐപി69കെ വാട്ടർ ഡസ്റ്റ് റേറ്റിങുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഉയർന്ന താപനില, ഈർപ്പം, പൊടി, എന്നിവയടക്കമുള്ള അതികഠിനമായ പാരിസ്ഥിതിക സാഹചര്യങ്ങളും താഴെ വീഴുമ്പോഴും മറ്റുമുള്ള ആഘാതവുമൊക്കെ നേരിടുന്ന 30 -ൽ അധികം ടെസ്റ്റുകളിലൂടെ കടന്ന് പോകുമ്പോഴാണ് ഈ റേറ്റിങ് ലഭിക്കുന്നത്. വിപണിയിലുള്ള മറ്റേതൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിനെക്കാളും ശേഷി കൂടിയ ജലപ്രതിരോധ സംവിധാനം നോക്കിയ എക്സ്ആർ21 ഫീച്ചർ ചെയ്യുന്നു.

മിലിട്ടറി ഗ്രേഡ് ഫീച്ചറുകളുമായി നോക്കിയയുടെ പുത്തൻ ഫോൺ

എന്നാൽ ഫോണിലെ മറ്റ് ഫീച്ചറുകൾ ഒരു ലോവർ മിഡ് റേഞ്ച് ഫോണിന് സമാനമാണ്. ഹൈ പെർഫോമൻസ് ഡിവൈസുകൾ വേണമെന്നുള്ളവർക്ക് ഡിവൈസ് അത്ര അനുയോജ്യമാകില്ലെന്ന് സാരം. വളരെ കഠിനമായ സാഹചര്യങ്ങളിൽ ഫോൺ ഉപയോഗിക്കേണ്ടി വരുന്നവർക്ക് എക്സ്ആർ21 നല്ലൊരു ഓപ്ഷനായിരിക്കും. ആൻഡ്രോയിഡ് രൂപത്തിലുള്ള പുതിയ അവതാരപ്പിറവിയ്ക്ക് ശേഷം നോക്കിയയെന്ന പേരിനോട് നീതി പുലർത്തിയ ഏക സ്മാർട്ട്ഫോൺ കൂടിയാണിത്.

Nokia XR21 ഫീച്ചറുകൾ : നോക്കിയ എക്സ്ആർ21 സ്മാർട്ട്ഫോൺ 6.48 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഫോണിൽ ലഭ്യമാണ്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 എസ്ഒസിയാണ് ഈ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 6 ജിബി റാം കപ്പാസിറ്റിയും 128 ജിബി സ്റ്റോറേജും ഫോണിൽ നൽകിയിരിക്കുന്നു.

ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായാണ് നോക്കിയ എക്സ്ആർ21 വരുന്നത്. 64 എംപി പ്രൈമറി സെൻസറും 8 എംപി അൾട്ര വൈഡ് സെൻസറുമാണ് ഈ റിയർ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. സെൽഫികൾ പകർത്താനായി 16 എംപി സെൻസറും ഡിവൈസിലുണ്ട്. 4500 mAh ബാറ്ററി കപ്പാസിറ്റിയും 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നോക്കിയ എക്സ്ആർ21 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ആൻഡ്രോയിഡ് 12 ഒഎസിലാണ് നോക്കിയ എക്സ്ആർ21 പ്രവർത്തിക്കുന്നത്.

ഫോണിന് ഒപ്പം മൂന്ന് മേജർ ആൻഡ്രോയിഡ് അപ്ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും യൂസേഴ്സിന് ലഭിക്കും. നോക്കിയ എക്സ്ആർ21 സ്മാർട്ട്ഫോൺ മിഡ്‌നൈറ്റ് ബ്ലാക്ക്, പൈൻ ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാകും., യുകെയിൽ ഏകദേശം 51,200 രൂപ മുതലാണ് ഡിവൈസിന് വില വരുന്നത്. ജൂൺ ആദ്യം മുതൽ വിപണിയിൽ എത്തുന്ന ഡിവൈസിന്റെ ഇന്ത്യയിലെ ലഭ്യത സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഒന്നും തന്നെ കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുമില്ല.

More from GizBot

Best Mobiles in India

English summary
Nokia XR21: This smartphone comes with a military-grade (MIL-STD 810H) IP69K water and dust rating. This rating is achieved after passing through more than 30 tests in extreme conditions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X