Home
Mobile

രണ്ടും ഒരൊന്നൊന്നര കൂട്ടുകെട്ടാണ്! വൺപ്ലസ് നോർഡ് 3 5ജി വാങ്ങിയാൽ നോർഡ് ബഡ്സ് 2R സൗജന്യം

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്കായി കിടിലൻ ഓഫർ പ്രഖ്യാപിച്ച് വൺപ്ലസ് രംഗത്ത്. അ‌ടുത്തിടെ പുറത്തിറക്കിയ തങ്ങളുടെ വൺപ്ലസ് നോർഡ് 3 5ജി സ്മാർട്ട്ഫോണിനൊപ്പം നോർഡ് ബഡ്സ് 2R ടിഡബ്ലുഎസ് ഇയർബഡ്സ് സൗജന്യമായി നൽകുമെന്ന് കമ്പനി അ‌റിയിച്ചു. ഈ വർഷം ജൂലൈയിൽ ആണ് നോർഡ് 3 5ജി പുറത്തിറങ്ങിയത്.

വൺപ്ലസ് നോർഡ് 3യ്ക്ക് ഒപ്പം തന്നെ അ‌ന്ന്, വൺപ്ലസ് നോർഡ് സിഇ 3, നോർഡ് ബഡ്സ് 2ആർ എന്നിവയും ലോഞ്ച് ചെയ്തിരുന്നു. ഇപ്പോൾ വെറും രണ്ട് മാസം മാത്രം പിന്നിടുമ്പോഴേക്കും നോർഡ് 3യ്ക്കൊപ്പം നോർഡ് ബഡ്സ് 2ആർ സൗജന്യമായി നൽകുന്ന വൺപ്ലസ് പ്രഖ്യാപനം ആരാധകർക്ക് ആവേശകരമാണ്.

വൺപ്ലസ് നോർഡ് 3 5ജി വാങ്ങിയാൽ നോർഡ് ബഡ്സ് 2R സൗജന്യം

രണ്ട് വ്യത്യസ്ത നിറങ്ങളിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും വൺപ്ലസ് നോർഡ് 3 ലഭ്യമാണ്. അ‌തിൽ വൺപ്ലസ് നോർഡ് 3 5ജിയുടെ 8GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 33,999 രൂപയും 16GB റാം + 256GB സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയും ആണ് വില. ഈ രണ്ട് മോഡുകൾക്കൊപ്പവും ഈ ഓഫർ ലഭ്യമാകും.

എൻട്രി ലെവൽ ട്രൂ വയർലെസ് ഇയർഫോണുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൺപ്ലസ് നോർഡ് ബഡ്സ് 2R, 40 മണിക്കൂറിൽ കൂടുതൽ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഡീപ് ഗ്രേ, ട്രിപ്പിൾ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ ഇയർബഡ്സ് അ‌വതരിപ്പിച്ചിരിക്കുന്നത്. മികച്ച കേൾവി അ‌നുഭവം വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് വൺപ്ലസ് ഈ ഇയർബഡ്സ് അ‌വതരിപ്പിച്ചിരിക്കുന്നത്.

ഈ മികച്ച ഡീൽ സ്വന്തമാക്കാനായി, ആമസോണിൽ നിന്നോ, വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക OnePlus സ്റ്റോർ വഴിയോ വൺപ്ലസ് നോർഡ് 3 5ജി വാങ്ങാം. മികച്ച​ പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന ഓപ്ഷനാണ് വൺപ്ലസ് നോർഡ് 3.

2022-ലെ ഏറ്റവും മികച്ച മൊബൈൽ ചിപ്‌സെറ്റുകളിൽ ഒന്ന്, ഫാസ്റ്റ് ചാർജർ, വൈബ്രന്റ് ഡിസ്‌പ്ലേ, മികച്ച ബാറ്ററി, സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയവയെല്ലാം ചേരുന്ന വൺപ്ലസ് നോർഡ് 3, 5ജി 35,000 രൂപയിൽ താഴെ പ്രാരംഭ വിലയിൽ വാങ്ങാവുന്ന മികച്ച ഓപ്ഷൻ തന്നെയാണ്. മീഡിയടെക് ഡൈമെൻസിറ്റി 9000 ചിപ്‌സെറ്റ് ആണ് ഇതിലുള്ളത്.

120Hz റിഫ്രഷ്റേറ്റുള്ള 6.74 ഇഞ്ച് സൂപ്പർ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് നോർഡ് 3യിലുള്ളത്. ഓക്സിജൻഒഎസ് 13.1-ലാണ് നോർഡ് 3 യുടെ പ്രവർത്തനം. 80W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി, അലേർട്ട് സ്ലൈഡർ, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ തുടങ്ങി ഒട്ടേറെ ഫീച്ചറുകൾ വേറെയുമുണ്ട്.

വൺപ്ലസ് നോർഡ് 3 5ജി വാങ്ങിയാൽ നോർഡ് ബഡ്സ് 2R സൗജന്യം

സോണി IMX890 സെൻസർ ഉപയോഗിക്കുന്ന 50 എംപി ​പ്രൈമറി ക്യാമറ ( ഒഐഎസ് പിന്തുണ സഹിതം), 8 എംപി സോണി IMX355 വൈഡ് ആംഗിൾ ക്യാമറ, 2എംപി മാക്രോ ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നോർഡ് 3യിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയും നൽകിയിരിക്കുന്നു.

3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും നോർഡ് 3യ്ക്ക് ലഭിക്കുമെന്ന് വൺപ്ലസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നോർഡ് 3യ്ക്ക് ഒപ്പം സൗജന്യമായി ലഭിക്കുന്ന നോർഡ് ബഡ്സ് 2ആർ ഇയർബഡ്സും ഏറെ മികച്ചാണ്. ഏതാണ്ട് 2100 രൂപ വിലയിൽ അ‌വതരിപ്പിച്ച ഈ ഇയർബഡ്സ് ആണ് ഇപ്പോൾ കമ്പനി സൗജന്യമായി നൽകുന്നത്.

12.4 എംഎം എക്സ്ട്രാ ലാർജ് ഡ്രൈവറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ മൈക്കുകൾ, എഐ ക്ലിയർ കോൾ അൽഗോരിതം തുടങ്ങി ഒട്ടേറെ ഫീച്ചറുകൾ 2ആർ ഇയർബഡ്സിലുണ്ട്. സൗണ്ട് മാസ്റ്റർ ഇക്വലൈസറുമായിട്ടാണ് ഈ ഇയർബഡ്സ് വരുന്നത്. ബാലൻസ്ഡ്(ഡിഫോൾട്ട്), ബാസ്, ബോൾഡ് എന്നിങ്ങനെ മൂന്ന് മോഡുകൾ ഇതിലുണ്ട്. ഈ സൗജന്യ ഇയർബഡ്സ് ഓഫർ പരിമിത കാലത്തേക്ക് മാത്രമാകും ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The company has announced that it will be giving free Nord Buds 2R TWS earbuds with the OnePlus Nord 3 5G smartphone. OnePlus Nord 3 5G is priced at Rs 33,999 for the 8GB RAM + 128GB storage variant and Rs 37,999 for the 16GB RAM + 256GB storage variant. This offer will be available with both these modes. The original price of Nord Buds 2R is around Rs 2100.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X