അമ്പട കേമാ...സണ്ണി കുട്ടാ! നത്തിങ് സിഎംഎഫ് ഫോൺ 1 അരങ്ങത്തേക്ക് ഇറങ്ങാൻ പോകുന്നു
ആദ്യത്തെ സിഎംഎഫ് (CMF) ബ്രാൻഡഡ് സ്മാർട്ട്‌ഫോണിൻ്റെ ഔദ്യോഗിക ലോഞ്ച് തീയതി അടുത്തിടെ നത്തിങ് (Nothing) പ്രഖ്യാപിച്ചു. സ്‌മാർട്ട്‌ഫോൺ നിർമ്മാതാവ് നേരത്തെ തന്നെ സിഎംഎഫ് ഫോൺ 1ന്റെ ടീസർ പുറത്ത് വിട്ടിട്ടുണ്ടായിരുന്നു. എന്നാൽ ടീസറുകളിൽ ഔദ്യോഗിക ലോഞ്ച് തീയതിയുടെ വിശദാംശങ്ങൾ മാത്രമാണ് നൽകിയത്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കമ്പനി പുറത്ത് വിട്ടിരുന്നില്ല. പൊതുവെ കൂടുതൽ താങ്ങാനാവുന്ന, സിഎംഎഫ് ബ്രാൻഡിന് കീഴിലുള്ള നിരവധി ആക്‌സസറികൾ ഇതിനകം തന്നെ നത്തിങ് അവതരിപ്പിച്ചിരുന്നു. സിഎംഎഫ് ഫോൺ 1നെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സിഎംഎഫ് ബഡ്‌സ് പോലെ, ചുവട്ടിൽ കറങ്ങുന്ന ഡയൽ നിലനിർത്തുമെന്ന് നത്തിങ് സ്ഥിരീകരിച്ചിട്ടുണ്ട്.
സിഎംഎഫ് ഫോൺ 1 ലോഞ്ച്, ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില എന്നീ വിശദാംശങ്ങൾ നോക്കാം. ഇന്ത്യയിൽ നത്തിങ് സിഎംഎഫ് ഫോൺ 1 ലോഞ്ച് തീയതി ജൂലൈ 8ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 02:30ന് സജ്ജീകരിച്ചിരിക്കുന്നു. സിഎംഎഫ് ബഡ്‌സ് പ്രോ 2 ടിഡബ്ല്യുഎസ് ഇയർബഡുകളും സിഎംഎഫ് വാച്ച് പ്രോ 2 സ്മാർട്ട് വാച്ചും സിഎംഎഫ് ബ്രാൻഡഡ് സ്‌മാർട്ട്‌ഫോണിനൊപ്പം കമ്പനി ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കാരണം, X-ലെ ഒരു പോസ്റ്റിൽ (മുമ്പ് ട്വിറ്റർ), സിഎംഎഫ് ബഡ്‌സ് പ്രോ 2, സിഎംഎഫ് വാച്ച് പ്രോ 2 എന്നിവ ഉടൻ ലോഞ്ച് ചെയുന്ന ഉപകരണങ്ങളുടെ പട്ടികയിൽ ചേരുമെന്ന് ഔദ്യോഗിക സിഎംഎഫ് അക്കൗണ്ട് വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ഇവന്റിൽ സിഎംഎഫ് ഫോൺ 1നൊപ്പം കാൾ പെയുടെ നേതൃത്വത്തിലുള്ള ടെക് സ്റ്റാർട്ടപ്പ് മറ്റ് രണ്ട് ഓഫറുകളും അവതരിപ്പിക്കും.
സിഎംഎഫ് ഫോൺ 1 ജൂലൈ 8ന് രാജ്യത്ത് ഉച്ചയ്ക്ക് 02:30ന് അവതരിപ്പിച്ചതിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യയിൽ വിൽപ്പനക്ക് എത്തും. മാത്രമല്ല, രാജ്യത്തിൻ്റെ സബ്-20കെ വിഭാഗത്തിൽ നത്തിങ് ഫോൺ 2എയുടെ കീഴിൽ ആകും ഈ നത്തിങ് സിഎംഎഫ് ഫോൺ 1 ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
സിഎംഎഫ് ഫോൺ 1 പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ എന്തൊക്കെയെന്ന് നോക്കാം. MediaTek Dimensity 7050 ചിപ്പിൻ്റെ പിൻഗാമിയും നത്തിങ് ഫോൺ 2എയിൽ ഉപയോഗിച്ചിരിക്കുന്ന Dimensity 7200നേക്കാൾ വേഗത കുറഞ്ഞതുമായ MediaTek Dimensity 7300 SoC ആണ് സിഎംഎഫ് ഫോൺ 1ന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നത്. ചിപ്പ് 8 ജിബി LPDDR4X റാമും 256 ജിബി വരെ UFS 2.2 സ്റ്റോറേജുമായി ജോടിയാക്കി ആകാം ഫോൺ പുറത്ത് ഇറങ്ങുന്നത്.
ഫുൾ എച്ച്‌ഡി+ റെസല്യൂഷനോട് കൂടിയ 120Hz OLED ഡിസ്‌പ്ലേയും ഫോണിന് പ്രതീക്ഷിക്കാം. സിഎംഎഫ് ഫോൺ 1, 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,000 mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. എന്നിരുന്നാലും ബോക്സിൽ അഡാപ്റ്റർ നൽകില്ല. സിഎംഎഫ് ഫോൺ 1ൻറെ ബാക്കിൽ 50 എംപി ഡ്യുവൽ ക്യാമറ സജ്ജീകരണം ഉണ്ടായേക്കാം.
ഒപ്പം ഈ ഫോണിന്റെ ഫ്രണ്ടിൽ 16 എംപി സെൽഫി ക്യാമറയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സിഎംഎഫിൻ്റെ ആദ്യ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള നത്തിങ് ഒഎസ്സിൽ ആകും പ്രവർത്തിക്കുന്നത്. നത്തിങ് സിഎംഎഫ് ഫോൺ 1നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കുറച്ച് കൂടി കാത്തിരിക്കേണ്ടതുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








