നത്തിങ് 2എ: ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ 100 ഫോണുകൾ, ഒപ്പം പ്രത്യേക കോംപ്ലിമെൻ്ററി ബണ്ടിലും
നത്തിങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ നത്തിങ് ഫോൺ 2എ (Nothing Phone 2a) മാർച്ച് 5ന് ലോഞ്ച് ചെയ്യാൻ തയാറെടുത്തിരിക്കുകയാണ്. നത്തിങ് അവതരിപ്പിക്കുന്ന മൂന്നാമത്തെ സ്മാർട്ട്ഫോണാണ് നത്തിങ് 2എ. അടുത്തിടെ അവതരിപ്പിച്ച നത്തിങ് ഫോൺ 2ന്റെ വിലകുറഞ്ഞ വേരിയന്റ് എന്ന നിലയിൽക്കൂടിയാണ് ഈഫോൺ എത്തുന്നത്.
നത്തിങ് 2എയുടെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകുന്ന ആദ്യ സ്ഥലങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് Nothing's #THE100 ഡ്രോപ്പ്സ് പ്രോജക്ട് കമ്പനി പ്രഖ്യാപിച്ചു.
ഓരോ സ്ഥലത്തും ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ 100 ഉപകരണങ്ങൾ നൽകുന്നതാണ് പദ്ധതി.

ഇതോടൊപ്പം ഈ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെത്തി നത്തിങ് ഫോൺ 2എ വാങ്ങുന്നവർക്കുള്ള പ്രത്യേക കോംപ്ലിമെൻ്ററി ബണ്ടിൽ ഓഫറും നത്തിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബണ്ടിലിൽ ഉപയോക്താവിന്റെ നഗരത്തിൻ്റെ പേരോടു കൂടിയ ഒരു ഔദ്യോഗിക ഫോൺ (2a) കെയ്‌സ് ഉൾപ്പെടുന്നു. അതോടൊപ്പം ഒരു ഇയർ (സ്റ്റിക്ക്), നത്തിങ് ബ്രാൻഡഡ് ടോട്ട് ബാഗ് എന്നിവയും ഉണ്ടാകും.
#THE100 Drops ഇവൻ്റിൽ ഇടംപിടിച്ചിരിക്കുന്ന ഇന്ത്യൻ നഗരങ്ങൾ: ഡൽഹി: മാർച്ച് 6, സാകേതിലെ സെലക്ട് സിറ്റി വാക്ക് മാളിൽ വൈകുന്നേരം 5:00. ഹൈദരാബാദ്: ഗച്ചിബൗളിയിലെ ശരത് സിറ്റി ക്യാപിറ്റൽ മാളിൽ മാർച്ച് 7ന് വൈകിട്ട് 5:00 PMന്. ബാംഗ്ലൂർ: മാർച്ച് 8ന് വൈകിട്ട് , 5:00 ന് രാജാജിനഗർ ഓറിയോൺ മാളിൽ.

മുംബൈ: കുർളയിലെ ഫീനിക്സ് മാർക്കറ്റ് സിറ്റി മാളിൽ മാർച്ച് 9ന് വൈകിട്ട് 5ന്. ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലും ഇത്തരം സ്ഥലങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. #THE100 ഡ്രോപ്പുകൾ ദുബായ്, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ എന്നിവിടങ്ങളിലും ഉണ്ടാകും. മാർച്ച് 6 മുതൽ ആരംഭിക്കുന്ന ഈ പരിപാടിയിൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ഫോൺ ലഭ്യമാക്കുമെന്ന് നത്തിങ് അറിയിക്കുന്നു.
ഓൺലൈനായി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട് വഴി നത്തിങ് ഫോൺ 2എ ലഭ്യമാകും. പ്രത്യേക ലോഞ്ച് ഓഫറുകൾക്കായി നത്തിങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ മതിയാകും. നത്തിങ്ങിന്റെ ആദ്യ സ്മാർട്ട്ഫോണായ നത്തിങ് ഫോൺ 1നെക്കാൾ വിലക്കുറവിലാണ് നത്തിങ് 2എ എത്തുക എന്ന് ഉറപ്പായിട്ടുണ്ട്.
വരാൻ പോകുന്ന നത്തിങ് ഫോൺ 2എ സംബന്ധിച്ച ചില വിവരങ്ങൾ ഇതിനകം തന്നെ ലഭ്യമായിട്ടുണ്ട്. ഗ്ലാസ് പോലെ കാണപ്പെടുന്ന പോളികാർബണേറ്റ് ബാക്ക് പാനലുകൾ ഉപയോഗിച്ചാണ് നത്തിങ് 2എയുടെ റിയർ പാനൽ തയാറാക്കിയിരിക്കുന്നത് എന്ന് ലോഞ്ച് തീയതി പുറത്തുവിട്ട സമയത്ത് നത്തിങ് പങ്കുവച്ച വീഡിയോയിൽ കമ്പനി ഉടമ കാൾ പേയ് തന്നെ സ്ഥിരീകരിക്കുന്നുണ്ട്.

ന്യൂയോർക്ക് സബ്‌വേ മാപ്പ് രൂപകൽപ്പന ചെയ്തതിൽ പ്രശസ്തനായ ഇറ്റാലിയൻ ഡിസൈനർ മാസിമോ വിഗ്നെല്ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്മാർട്ട്‌ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. നത്തിങ് ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച് നിരവധി ലീക്ക് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് പ്രകാരം നത്തിങ് ഫോൺ 2എയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ പരിചയപ്പെടാം.
ന്യൂയോർക്ക് സബ്‌വേ മാപ്പ് രൂപകൽപ്പന ചെയ്തതിൽ പ്രശസ്തനായ ഇറ്റാലിയൻ ഡിസൈനർ മാസിമോ വിഗ്നെല്ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്മാർട്ട്‌ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. നത്തിങ് ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച് നിരവധി ലീക്ക് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് പ്രകാരം നത്തിങ് ഫോൺ 2എയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാകും ഉണ്ടാകുക.
മീഡിയടെക് ഡിമെൻസിറ്റി 7200 ചിപ്‌സെറ്റാകും ഇതിലുണ്ടാകുക. 8ജിബി റാം+ 128ജിബി സ്റ്റോറേജ്, 12ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റുകൾ പ്രതീക്ഷിക്കുന്നു. 50MP സാംസങ് ISOCELL S5KGN9 പ്രൈമറി ക്യാമറ, 50MP ISOCELL JN1 അൾട്രാ-വൈഡ് ആംഗിൾ ലെൻസ് എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും 32MP സോണി IMX615 ഫ്രണ്ട് ക്യാമറയും പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








