ഇന്ത്യയിൽ ഇൻഡിപെൻഡൻസ് ഡേ സെയിലുമായി നത്തിങ്; പുത്തൻ നത്തിങ് 2 വൻ വിലക്കുറവിൽ വാങ്ങാം!
ഏറെ ആകാംക്ഷയോടെ നിരവധി പേർ കാത്തിരുന്ന നത്തിങ് ഫോൺ 2 അടുത്തിടെ പുറത്തിറങ്ങി, ഇതിനോടകം വിൽപ്പനയും ആരംഭിച്ച് കഴിഞ്ഞു. ഇപ്പോൾ ഈ പുതുപുത്തൻ വൻ വിലക്കുറവിൽ വാങ്ങാൻ അവസരമൊരുക്കി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. നത്തിങ് ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം ആളുകൾ ഇന്ത്യയിലുണ്ട്, പ്രത്യേകിച്ച് യുവാക്കൾ.
ആകർഷകമായ ഡിസൈനും ഫീച്ചറുകളുമായി എത്തുന്ന നത്തിങ് ഫോൺ 2 മികച്ച ഒരു ഓപ്ഷനായി കാണുന്ന നിരവധി യുവാക്കളുണ്ട്. ഇത്തരത്തിൽ നത്തിങ് 2 വാങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള ഒരു മികച്ച അവസരമൊരുക്കിയിരിക്കുകയാണ് നത്തിങ്. സ്വാതന്ത്ര്യദിനത്തിന്റെ വാർഷികം ആഘോഷിക്കുന്ന ഇന്ത്യക്കാർക്കായി നത്തിങ് പ്രത്യേക ഇൻഡിപെൻഡൻസ് ഡേ സെയിൽ പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ നത്തിങ് ഫോൺ 2 വിന് മികച്ച ഡീൽ ആണ് ഇൻഡിപെൻഡൻസ് ഡേ സെയിലിൽ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നത്തിങ് ഫോണിനൊപ്പം നത്തിങ്ങിന്റെ വയർലെസ് ഇയർഫോണുകൾക്കും കമ്പനി ചില ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യമാണ് നത്തിങ് ഫോൺ 2 ലോഞ്ച് ചെയ്തത്, ദിവസങ്ങൾക്കകം ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുകയും ചെയ്തു.
നത്തിങ് 2 വിന്റെ 12ജിബി റാം + 256ജിബി ഇന്റേണൽ സ്റ്റോറേജ് മോഡൽ 44,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. ഇപ്പോൾ ഇൻഡിപെൻഡൻസ് ഓഫർ ഡേയുടെ ഭാഗമായി ഡിസ്കൗണ്ട് വിലയിൽ ഈ ഫോൺ ലഭ്യമാകും. ഐസിഐസിഐ, കൊട്ടക്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നത്തിങ് 2 വാങ്ങുമ്പോൾ 3,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
ഈ 3000 രൂപ ക്യാഷ്ബാക്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ ഫോൺ വില 44,999 രൂപയിൽ നിന്ന് 41,99 രൂപയായി കുറയും. ഇതിന് പുറമേ, എക്സ്ചേഞ്ച് ഓഫറിന്റെ ഭാഗമായി 4000 രൂപ അധിക ഡിസ്കൗണ്ടും ലഭിക്കും. നത്തിങ് ഫോണിന് മാത്രമല്ല, ചില ആക്സസറികൾക്കും ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.
കേസ് 499 രൂപയ്ക്ക് ലഭിക്കും, ചാർജിംഗ് അഡാപ്റ്റർ (45W) 1,999 രൂപയ്ക്ക് ലഭിക്കും. കമ്പനിയുടെ പ്രഖ്യാപനമനുസരിച്ച് നിലവിലുള്ള സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ മാത്രമാണ് ഓഫറുകൾ ലഭിക്കുക. നത്തിങ് ഫോൺ (1), ഫോൺ (2) എന്നിവ വാങ്ങുന്നവർക്കായി, കമ്പനി നത്തിങ് ഇയർ (സ്റ്റിക്ക്) TWS ഇയർഫോണുകൾ ഡിസ്കൗണ്ട് വിലയിൽ 4,250 രൂപയ്ക്ക് ലഭിക്കും.
മറ്റ് ഉപഭോക്താക്കൾക്ക് ഇത് 4,999 രൂപയ്ക്കാണ് ലഭിക്കുക. നത്തിങ് ഇയർ (2) വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വിലയായ 8,999 രൂപയ്ക്ക് അത് ലഭ്യമാകും. പുതിയ നത്തിങ് ഫോൺ 2 സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച അവസരമാണ്. ഏതാണ്ട് 7000 രൂപ വിലക്കുറവിൽ നത്തിങ് ഫോൺ 2 വാങ്ങാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

നത്തിങ് ഫോൺ 2 വിന്റെ പ്രധാന സവിശേഷതകൾ: ക്വാൽക്കോമിന്റെ 4nm സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റാണ് നത്തിങ് 2വിന്റെ കരുത്ത്. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,412 പിക്‌സൽ) LTPO OLED ഡിസ്‌പ്ലേ, 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, SGS ലോ ബ്ലൂ ലൈറ്റ്, HDR10+ സർട്ടിഫിക്കേഷൻ എന്നിവയിതിലുണ്ട്.
12 ജിബി വരെ റാം, 512ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും നത്തിങ് ഫോൺ 2വിൽ നൽകിയിരിക്കുന്നു. 50എംപിയുടെ പ്രധാന ക്യാമറയും 50-മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് കമ്പനിയൊരുക്കിയിരിക്കുന്നത്. 32 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ്ഒഎസ് 2.0-ലാണ് പ്രവർത്തനം.
പുതിയ ഹാൻഡ്‌സെറ്റിലും കമ്പനിയുടെ തനതായ ഗ്ലിഫ് ഇന്റർഫേസ് ഫീച്ചർ ചെയ്യുന്നു, പിൻ പാനലിൽ എൽഇഡി സ്ട്രിപ്പുകളും രണ്ട് ആംബിയന്റ് ലൈറ്റ് സെൻസറുകളും ഇടംപിടിച്ചിട്ടുണ്ട്. 5G, 4G LTE, ബ്ലൂടൂത്ത് 5.3, NFC, GPS/A-GPS, NavIC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 45W ഫാസ്റ്റ്ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,700mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications








