ആഹാ...ചെക്കൻ പിള്ളേരേം കൊണ്ട് വന്നല്ലോ! സിഎംഎഫ് ഫോൺ 1 മറ്റ് 2 ഡിവൈസുകൾക്ക് ഒപ്പം ലോഞ്ച് ചെയ്തു
സിഎംഎഫ് ബൈ നത്തിങ്, അതിൻ്റെ ആദ്യ സ്മാർട്ട്‌ഫോണായ സിഎംഎഫ് ഫോൺ 1 ഉൾപ്പെടെ മൂന്ന് ഉപകരണങ്ങളും ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു. തനതായ ഡിസൈനുകൾ ലഭ്യമാക്കുന്നതിൽ ആഴത്തിലുള്ള ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ലക്ഷ്യത്തോടെയാണ് സിഎംഎഫ് കഴിഞ്ഞ വർഷം സമാരംഭിച്ചത്. അതിൻ്റെ വിഷൻ സ്റ്റേറ്റ്‌മെൻ്റ് അനുസരിച്ച്, ഫോൺ 1, മികച്ച ഡിസൈനും കൂടുതൽ ആക്‌സസും ലഭ്യമാകുന്നു. നത്തിംഗിൻ്റെ മുഖമുദ്രയായ സീ-ത്രൂ ഡിസൈൻ ഘടകങ്ങളെ മൊത്തത്തിൽ ഇല്ലാതാക്കുന്ന ഫോൺ ആണ് സിഎംഎഫ് ഫോൺ 1. പകരം, അത് വ്യക്തിഗതമാക്കുക എന്ന ആശയത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ ഫോൺ ഉപയോക്താക്കൾക്ക് വ്യത്യസ്ത നിറങ്ങൾക്കോ മെറ്റീരിയലുകൾക്കോ വേണ്ടി കേസുകൾ എളുപ്പത്തിൽ സ്വാപ്പ് ചെയ്യാനും അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ലാനിയാർഡ് കേബിൾ, കാർഡ് ഹോൾഡർ അല്ലെങ്കിൽ സ്റ്റാൻഡ് പോലുള്ള ആക്‌സസറികൾ അറ്റാച്ച് ചെയ്യാനും കഴിയും. ഈ ആക്സസറികളും ബാക്ക് പാനലുകളും വേറെ വിൽപ്പന ആയിരിക്കും.

കറുപ്പ്, ഓറഞ്ച്, ഇളം പച്ച, നീല എന്നീ നാല് നിറങ്ങളിൽ ആണ് ഫോൺ വരുന്നത്. കറുപ്പ്, ഇളം പച്ച മോഡലുകൾക്ക് സബ്ടിൽ ഘടനയുണ്ട്. അതേസമയം നീല, ഓറഞ്ച് പതിപ്പുകളിൽ വീഗൻ ലെതർ ലെയർ ഉണ്ട്. CMF ഫോൺ 1 ന് 1080 x 2400 പിക്സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് LTPS AMOLED ഡിസ്പ്ലേയും 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഉണ്ട്.
പാനലിന് 2,000 നിറ്റുകൾക്ക് മുകളിൽ എത്താനാകും. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രൊസസറും 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയുമാണ് ഫോണിന് കരുത്ത് പകരുന്നത്. ഫോട്ടോഗ്രാഫിക്കായി, ഫോൺ 1ന് പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. 50 മെഗാപിക്സൽ മെയിൻ ക്യാമറ, മറ്റൊരു 2 മെഗാപിക്സൽ ഡെപ്ത് അല്ലെങ്കിൽ പോർട്രെയിറ്റ് സെൻസറുമായി ജോടിയാക്കിയിരിക്കുന്നു. ഫ്രണ്ട് ക്യാമറ 16 മെഗാപിക്സലാണ്.
Nothing OS 2.6ൽ പ്രവർത്തിക്കുന്ന സിഎംഎഫ് ഫോൺ 1, കസ്റ്റമൈസ് ഓപ്ഷനുകളുള്ള വേഗതയേറിയതും സുഗമവുമായ ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നു. നത്തിംഗ്സ് ഡിസൈൻ ഫിലോസഫി പ്രകാരം സിഎംഎഫിൻ്റെ ഭാഗമായ ഒരു എസ്തെറ്റിക് ആൻഡ്രോയിഡ് ഇത് വാഗ്ദാനം ചെയ്യുന്നു. രണ്ട് പ്രധാന OSനും മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കും ഫോൺ 1 യോഗ്യമാണ്.
സിഎംഎഫ് ഫോൺ 1ൻ്റെ വില: സിഎംഎഫ് ഫോൺ 1ൻ്റെ 6 ജിബി/128 ജിബി വേരിയേന്റ് 15,999 രൂപയിൽ ആരംഭിക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 17,999 രൂപ ആണ്. സിഎംഎഫ് ഫോൺ 1 കേസുകൾ 1,499 രൂപയ്ക്ക് ലഭ്യമാകും. സ്റ്റാൻഡ്, ലാനിയാർഡ്, കാർഡ് കെയ്‌സ് ആക്‌സസറികൾ എന്നിവ 799 രൂപയ്ക്ക് വിൽക്കും. വിൽപ്പന ജൂലൈ 12ന് ആരംഭിക്കും.
സിഎംഡി ഫോൺ 1, സിഎംഎഫ് വാച്ച് 2 പ്രോയും ബഡ്‌സ് പ്രോ 2വും ഒപ്പം ലോഞ്ച് ചെയ്തു. ശബ്‌ദ നിയന്ത്രണത്തിനായി കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന സ്‌മാർട്ട് ഡയലോട് കൂടിയതാണ് ബഡ്‌സ് പ്രോ 2 വയർലെസ് ഇയർബഡുകൾ. വാച്ച് 2 പ്രോയ്ക്ക് 1.32'-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 100ലധികം കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയ്‌സുകൾ എന്നിവ ഉണ്ട്.
ഈ സ്മാർട്ട് വാച്ച് 120ലധികം സ്‌പോർട്‌സ് മോഡുകളെ പിന്തുണയ്ക്കുന്നു. കൂടാതെ 5 സ്‌പോർട്‌സുകളെ സ്വയമേവ തിരിച്ചറിയാനും കഴിയും. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ (SpO₂), സ്ട്രെസ് ലെവലുകൾ എന്നിവയുടെ തുടർച്ചയായ നിരീക്ഷണവും ഇത് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് ബ്ലൂടൂത്ത് കോളുകൾ വിളിക്കാനും മ്യൂസിക്ക് നിയന്ത്രിക്കാനും നോട്ടിഫിക്കേഷൻ സ്വീകരിക്കാനും ക്യാമറ നിയന്ത്രിക്കാനും കാലാവസ്ഥ പരിശോധിക്കാനും എല്ലാം കഴിയും.
സജീവമായ ഒരു ജീവിതശൈലിക്ക് വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത് IP68 വെള്ളവും പൊടിയും പ്രതിരോധിക്കുകയും 11 ദിവസം വരെ ബാറ്ററി ലൈഫും നൽകുന്നു. സിഎംഎഫ് വാച്ച് പ്രോ 2 രണ്ട് ഷെഡിലാണ് വരുന്നത്. 4,999 രൂപ വിലയിൽ ഡാർക്ക് ഗ്രേ, ആഷ് ഗ്രേ വേരിയെന്റും ബ്ലൂ, ഓറഞ്ച് - വീഗൻ ലെതർ വേരിയെന്റുകൾ 5,499 രൂപയ്ക്കും ലഭ്യമാകും.
ബഡ്‌സ് പ്രോ 2-ൽ ഡ്യുവൽ ഡ്രൈവറുകൾ സജ്ജീകരിച്ചിരിക്കുന്നു. ശക്തമായ 11 എംഎം ബാസ് ഡ്രൈവറും 6 എംഎം ട്വീറ്ററും ഡിറാക് ഒപ്‌റ്റിയോയ്‌ക്കൊപ്പം ഹൈ-റെസ് ഓഡിയോ വയർലെസിനായി സർട്ടിഫൈ ചെയ്‌തിരിക്കുന്നു. വിപുലമായ ഹൈബ്രിഡ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ 5000 ഹെർട്‌സ് വരെയുള്ള വൈഡ് ഫ്രീക്വൻസി റേഞ്ചിൽ 50 ഡിബി വരെ ശബ്‌ദം കുറയ്ക്കുന്നു.
ക്ലിയർ വോയ്‌സ് ടെക്‌നോളജി 2.0, വിൻഡ്-നോയ്‌സ് റിഡക്ഷൻ 2.0 എന്നിവ ഉപയോഗിക്കുന്ന 6 എച്ച്‌ഡി മൈക്കുകളാണ് ഇയർബഡുകളുടെ സവിശേഷത. സ്പേഷ്യൽ ഓഡിയോ ഇഫക്റ്റ് ഒരു ത്രീ ഡൈമെൻഷണൽ സൗണ്ട്സ്കേപ്പ് സൃഷ്ടിക്കുന്നു. 10 മിനിറ്റ് വേഗത്തിലുള്ള ചാർജ്ജ് 7 മണിക്കൂർ പ്ലേബാക്ക് നൽകിക്കൊണ്ട്, മൊത്തം ബാറ്ററി ലൈഫിൻ്റെ 43 മണിക്കൂർ റേറ്റ് ചെയ്തിരിക്കുന്നു. സിഎംഎഫ് ബഡ്‌സ് പ്രോ 2 ൻ്റെ വില 4,299 രൂപയാണ്.


Click it and Unblock the Notifications








