Just In
- 12 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 16 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 17 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 19 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Travel
നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം
- Movies
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്ത്ത തേടിയെത്തും; ഈ രാശിക്കാര് ഇനി ലക്ഷപ്രഭുക്കള്!!
- Sports
IPL: റോയല്സില് ഇവര്ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില് വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
Nothing Phone 1: നത്തിങ് ഫോൺ (1) കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം
സ്മാർട്ട്ഫോൺ വിപണിയുടെ മുഴുവൻ ശ്രദ്ധ പിടിച്ച് പറ്റിക്കൊണ്ട് നത്തിങ് ഫോൺ (1) ഇന്ത്യയിലും ആഗോള വിപണികളിലും ലോഞ്ച് ചെയ്തിരിക്കുകയാണ്. കമ്പനി ഗ്ലിഫ് ഇന്റർഫേസ് എന്ന് വിളിക്കുന്ന ട്രാൻ്സപരന്റ്, ഇൻ്ററാക്ടീവ് റിയർ പാനലാണ് നത്തിങ് ഫോൺ (1)ന്റെ ഹൈലൈറ്റ് ഫീച്ചർ. റിയർ പാനലിലെ പിൽ ഷെയ്പ്പ്ഡ് മൊഡ്യൂളും അതിൽ 50 എംപി ഡ്യുവൽ ക്യാമറ സജ്ജീകരണവും നൽകിയിരിക്കുന്നു (Nothing Phone 1).

എത്രത്തോളം മികവുറ്റതാണെങ്കിലും അല്ലെങ്കിലും ലോഞ്ച് സൃഷ്ടിച്ച ഹൈപ്പ് നത്തിങ് ഫോൺ (1) സ്വന്തമാക്കാൻ ആളുകളെ പ്രേരിപ്പിക്കും. നത്തിങ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ചില യൂസേഴ്സിന് കുറഞ്ഞ വിലയിൽ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബേസ് മോഡലായ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 32,999 രൂപ മുതലാണ് വില വരുന്നത്. നത്തിങ് ഫോൺ (1)ന്റെ രണ്ട് വേരിയന്റുകൾ കൂടി വിപണിയിൽ എത്തുന്നുണ്ട്. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് ( 35,999 രൂപ ), 12 ജിബി, 256 ജിബി സ്റ്റോറേജ് ( 38,999 രൂപ ).

നത്തിങ് ഫോൺ (1) പ്രീ ഓർഡർ ചെയ്തവർക്കാണ് മറ്റുള്ളവരെക്കാൾ ലാഭത്തിൽ ഡിവൈസ് സ്വന്തമാക്കാൻ കഴിയുക. ഇവർക്ക് കുറഞ്ഞ നിരക്കിലാണ് നത്തിങ് ഫോൺ (1) കമ്പനി ലഭ്യമാക്കുന്നത്. ഇൻട്രൊഡക്ടറി ഓഫർ എന്ന നിലയിൽ ആണ് ഈ ഡിസ്കൌണ്ട് നൽകുന്നത്. ഇതൊരു ലിമിറ്റഡ് ടൈം ഓഫർ കൂടിയാണെന്ന കാര്യവും അറിഞ്ഞിരിക്കണം.

പ്രീ ഓർഡർ പ്രൈസ് ലിസ്റ്റ്
- 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് - 31,999 രൂപ
- 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് - 34,999 രൂപ
- 12 ജിബി റാം + 256 ഇന്റേണൽ സ്റ്റോറേജ് - 37,999 രൂപ

നത്തിങ് ഫോൺ (1) സ്മാർട്ട്ഫോൺ ജൂലൈ 21ന് വൈകിട്ട് 7 മണിക്ക് ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്ക്കെത്തും. ഫ്ലിപ്പ്കാർട്ടിൽ നിന്നും നത്തിങ് ഫോൺ (1) വാങ്ങുന്നവർക്ക് കൂടുതൽ ഡിസ്കൌണ്ടുകളും ലഭിക്കും.ഫ്ലിപ്പ്കാർട്ടിൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഫറിനൊപ്പം നത്തിങ് ഫോൺ (1) സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. 3 മാസം, 6 മാസം എന്നിങ്ങനെയുള്ള ഇഎംഐകൾക്കൊപ്പം രണ്ടായിരം രൂപ ഡിസ്കൌണ്ട് ആണ് എച്ച്ഡിഎഫ്സി ഓഫർ ചെയ്യുന്നത്. എച്ച്ഡിഎഫ്സി ഡെബിറ്റ് ക്രഡിറ്റ് കാർഡഡുകളിൽ ഈ ഓഫർ ലഭിക്കും.

ഫ്ലിപ്പ്കാർട്ടിൽ നിന്നും യൂസേഴ്സിന് എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ഈ ഓഫർ ഉപയോഗിച്ച് നിങ്ങളുടെ പഴയ സ്മാർട്ട്ഫോണുകൾ നത്തിങ് ഫോൺ (1)നായി എക്സ്ചേഞ്ച് ചെയ്യാം. നത്തിങ് ഫോൺ (1) പ്രീ ഓർഡർ ചെയ്ത ഉപയോക്താക്കൾക്ക് 2,499 രൂപ വിലയുള്ള നത്തിങ് പവർ അഡാപ്റ്റർ 1,499 രൂപയ്ക്കും ലഭ്യമാകും.

Nothing Phone (1): നത്തിങ് ഫോൺ (1) ഫീച്ചറുകളും സ്പെക്സും
നത്തിങ് ഫോണുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ഏറ്റവും വലിയ ഹൈപ്പ് അതിന്റെ ട്രാൻസ്പേരന്റ് റിയർ പാനൽ ഡിസൈനിനെക്കുറിച്ചായിരുന്നു. റിയർ പാനലിലെ ഗ്ലിഫ് ഇന്റർഫേസ് എന്ന് കമ്പനി വിളിക്കുന്ന എൽഇഡി ശൃംഖല ഒരു പുതിയ അനുഭവം നൽകുന്നു. കോൾ സ്റ്റാറ്റസ്, ആപ്പ് നോട്ടിഫിക്കേഷനുകൾ, ചാർജിങ് സ്റ്റാറ്റസ് എന്നിവയെല്ലാം ഗ്ലിഫ് ഇന്റർഫേസിൽ അറിയാൻ കഴിയുമെന്നാണ് നത്തിങ് അവകാശപ്പെടുന്നത്.

6.55 ഇഞ്ച് ഫ്ലെക്സിബിൾ ഒഎൽഇഡി ഡിസ്പ്ലെയാണ് നത്തിങ് ഫോൺ (1)ൽ നൽകിയിരിക്കുന്നത്. എച്ച്ഡിആർ 10 പ്ലസ്, 120 ഹെർട്സ് വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, റിയർ പാനലിലും ഡിസ്പ്ലെയിലും കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയെല്ലാം നത്തിങ് ഫോൺ (1) ന്റെ ഡിസ്പ്ലെ സവിശേഷതകൾ ആണ്.

കസ്റ്റം മെയ്ഡ് സ്നാപ്പ്ഡ്രാഗൺ 778ജി പ്ലസ് 5ജി എസ്ഒസിയാണ് നത്തിങ് ഫോൺ (1) ന്റെ ഹൃദയം. 12 ജിബി വരെയുള്ള റാം ഓപ്ഷനും 256 ജിബി സ്റ്റോറേജും നത്തിങ് ഫോൺ (1) ൽ ലഭ്യമാണ്. ആൻഡ്രോയിഡ് 12 ബേസ്ഡ് ആയി വരുന്ന നത്തിങ് ഒഎസിലാണ് നത്തിങ് ഫോൺ (1) പ്രവർത്തിക്കുന്നത്.

എകദേശം സ്റ്റോക്ക് ആൻഡ്രോയിഡ് ഫീൽ നൽകുന്നതും ബ്ലോട്ട്വെയറുകളുടെ ശല്യമില്ലെന്നതും ഈ ഒഎസിന്റെ സവിശേഷതയാണ്. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് സപ്പോർട്ടും നാല് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും നത്തിങ് ഫോൺ (1) ൽ കമ്പനി ഓഫർ ചെയ്യുന്നുണ്ട്.

33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് നത്തിങ് ഫോൺ (1) ഫീച്ചർ ചെയ്യുന്നത്. തേർഡ് പാർട്ടി ബ്രാൻഡുകളുമായി ചേർന്ന് സ്മാർട്ട്ഹോം കണക്റ്റിവിറ്റി പോലെയുള്ള ഫീച്ചറുകളും നത്തിങ് ഫോൺ (1) ൽ ഭാവിയിൽ ലഭ്യമാക്കും. ക്യാമറ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നത്തിങ് ഫോൺ (1) ഫീച്ചർ ചെയ്യുന്നത്. ഡ്യുവൽ ഇമേജ് സ്റ്റെബിലൈസേഷൻ തുടങ്ങിയ ഫീച്ചറുകൾ ഉള്ള 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 പ്രൈമറി സെൻസറും ഒപ്പം 50 മെഗാ പിക്സൽ സാംസങ് ജെഎൻ1 അൾട്രാ വൈഡ് സെൻസറും നൽകിയിരിക്കുന്നു.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി സെൻസറും നത്തിങ് ഫോൺ (1) ൽ നൽകിയിട്ടുണ്ട്. മാക്രോ, നൈറ്റ് മോഡ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ലഭ്യമാക്കിയിരിക്കുന്നു. ഇൻ ഡിസ്പ്ലെ ഫിംഗർ പ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് സപ്പോർട്ട്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ പോലെയുള്ള ഫീച്ചറുകളും ഡിവൈസിൽ ഉണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470