Just In
- 2 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 4 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
- 21 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 23 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
Don't Miss
- Movies
ഒരു ഡ്രിങ്ക് എടുത്താൽ അത് ഫിനിഷ് ചെയ്യാതെ വെക്കരുത്; മകൾക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് മഞ്ജു പിള്ള
- News
ഒഡിഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്
- Sports
IND vs NZ: ഇന്ത്യക്കു ഡു ഓര് ഡൈ, പൃഥ്വി കളിച്ചേക്കും- ടോസ് 6.30ന്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
Nothing Phone 1: ഇപ്പശരിയാക്കിത്തരാം; നത്തിങ് ഫോൺ (1) ഡെലിവറി വൈകുന്നതിൽ കമ്പനി
ലോഞ്ച് കഴിഞ്ഞിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും നത്തിങ് ഫോൺ (1) നെക്കുറിച്ചുള്ള വാർത്തകൾക്ക് യാതൊരു പഞ്ഞവുമില്ല. ഗ്ലിഫ് ഇന്റർഫേസിന്റെ വ്യത്യസ്തത മുതൽ ഡിവൈസിനകത്ത് പൊടിപടലങ്ങൾ കണ്ടെത്തുന്നത് വരെയുള്ള ധാരാളം വാർത്തകൾ നാം ഇതിനിടയിൽ കണ്ടിരുന്നു. ഡിവൈസ് പ്രീ ബുക്ക് ചെയ്തവരിൽ പലർക്കും നത്തിങ് ഫോൺ (1) ഇത് വരെ കിട്ടിയിട്ടില്ലെന്നതാണ് പുതിയതായി വരുന്ന വാർത്ത (Nothing Phone 1).

ഔദ്യോഗിക റിലീസിന് മുമ്പ് തന്നെ നത്തിങ് ഫോൺ (1)ന്റെ പ്രീ ഓർഡറിങ് കമ്പനി ആരംഭിച്ചിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്തവർക്കെല്ലാം ഫോൺ ആദ്യം എത്തിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാൽ ഇത് യാഥാർഥ്യമായില്ല. ബുക്ക് ചെയ്ത എല്ലാവർക്കും നത്തിങ് ഫോൺ (1) ഡെലിവർ ചെയ്യുന്നതിൽ കമ്പനി വലിയ പ്രതിസന്ധി നേരിടുന്നതായാണ് മാർക്കറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ റിപ്പോർട്ടുകൾ ശരി വച്ച് കൊണ്ടുള്ള പ്രതികരണം നത്തിങ് ഇന്ത്യ മേധാവി മനു ശർമയുടെ ഭാഗത്ത് നിന്നുമുണ്ടാകുകയും ചെയ്തിട്ടുണ്ട്. പ്രശ്നങ്ങൾ ഉണ്ടെന്നും ഇത് ഉടൻ പരിഹരിക്കുമെന്നുമായിരുന്നു മനു ശർമയുടെ പ്രതികരണം. ഉണ്ടായ കാലതാമസത്തിന് നത്തിങിന്റെ ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും മനു ശർമ പറഞ്ഞു.

നത്തിങ് ഫോൺ (1)ന്റെ പ്രശസ്തമായ റിയർ പാനൽ ഡിസൈനാണ് കാല താമസത്തിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. റിയർ പാനലിലെ ഗ്ലിഫ് ഇന്റർഫേസ് നിരവധി ഘടകങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഉത്പാദനം പെട്ടെന്ന് കൂട്ടേണ്ടി വന്നതാണ് കാലതാമസത്തിന് കാരണമെന്നും കമ്പനി പറയുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും നത്തിങ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

ഓഗസ്റ്റ് 3ന് മുമ്പ് ഭൂരിഭാഗം പ്രീ ഓർഡർ ഡിവൈസുകളും ഡെലിവർ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് മനു ശർമ ട്വീറ്റ് ചെയ്തിരുന്നു. 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനുമായി വരുന്ന വെള്ളക്കളർ നത്തിങ് ഫോൺ (1)ന്റെ പ്രത്യേക സെയ്ൽ നടക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ജൂലൈ 27ന് ഉച്ചയ്ക്കാണ് സ്പെഷ്യൽ സെയ്ൽ നടക്കുക. പ്രീ ഓർഡർ ചെയ്തിട്ടുള്ള യൂസേഴ്സിന് മാത്രമായാണ് സ്പെഷ്യൽ സെയ്ൽ നടക്കുക. ഫ്ലിപ്പ്കാർട്ടിൽ ലോഗിൻ ചെയ്ത് ഫോൺ വാങ്ങാം. മുൻകൂർ ഓർഡറുകളുമായി ബന്ധപ്പെട്ട് കമ്പനി ഓഫർ ചെയ്തിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഈ സെയ്ൽ സമയത്തും ലഭിക്കും.

നത്തിങ് ഫോൺ (1) വാങ്ങുന്ന യൂസേഴ്സിന് 1,499 രൂപയ്ക്ക് നത്തിങ് ചാർജർ നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. പ്രീ ഓർഡർ രീതിയിൽ ഫോൺ വാങ്ങിയ പലർക്കും ഇതിന് സാധിച്ചിരുന്നില്ല. ഇതിലും നത്തിങ് മേധാവിയുടെ പ്രതികരണം വന്നിരുന്നു. ടെക്നിക്കൽ ഗ്ലിച്ചിനെത്തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇത് പരിഹരിക്കുന്നതായും മനു ശർമ പറഞ്ഞു.

Nothing Phone (1): നത്തിങ് ഫോൺ (1) ലഭ്യത
നത്തിങ് ഫോൺ (1) ഫ്ലിപ്കാർട്ടിൽ മാത്രമാണ് ലഭ്യമാകുന്നത്. ജൂലൈ 30നാണ് അടുത്ത സെയ്ൽ സജ്ജീകരിച്ചിരിക്കുന്നത്. കമ്പനിയും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും എച്ച്‌ഡിഎഫ്‌സി ബാങ്കുമായി ചേർന്ന് ഡിസ്കൌണ്ട് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് യൂസേഴ്സിന് ലഭിക്കുന്നത്.

നത്തിങ് ഫോൺ (1) ഇന്ത്യയിൽ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്ന ബേസ് മോഡലിന് 32,999 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്ന ഡിവൈസിന് 35,999 രൂപയും നൽകണം.

12 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ ഉള്ള നത്തിങ് ഫോൺ (1)ന്റെ ഹൈ എൻഡ് മോഡലിന് 38,999 രൂപയാണ് വില വരുന്നത്. ചാർജറും മറ്റ് ആക്സസറികളും പ്രത്യേകം വാങ്ങുകയും വേണം. നത്തിങ് ഫോൺ (1)ന്റെ ഫീച്ചറുകളും മറ്റ് കാര്യങ്ങളും മനസിലാക്കാൻ തുടർന്ന് വായിക്കുക.

Nothing Phone (1): നത്തിങ് ഫോൺ (1) ഫീച്ചറുകൾ
നത്തിങ് ഫോൺ (1) 6.55 ഇഞ്ച് ഫ്ലെക്സിബിൾ ഒഎൽഇഡി ഡിസ്പ്ലെയുമായി വരുന്നു. എച്ച്ഡിആർ 10 പ്ലസ്, 60 ഹെർട്സ് മുതൽ 120 ഹെർട്സ് വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് എന്നിവയും ഈ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. റിയർ പാനലിലും ഡിസ്പ്ലെയിലും കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്.

സ്നാപ്പ്ഡ്രാഗൺ 778ജി പ്ലസ് എസ്ഒസിയൊടൊപ്പം 12 ജിബി വരെയുള്ള റാം ഓപ്ഷനുകളും 256 ജിബി സ്റ്റോറേജും നത്തിങ് ഫോൺ (1) ഓഫർ ചെയ്യുന്നു. സ്റ്റോക്ക് ആൻഡ്രോയിഡ് ഫീൽ നൽകുന്ന ( ആൻഡ്രോയിഡ് 12 ) നത്തിങ് ഒഎസിലാണ് നത്തിങ് ഫോൺ (1) പ്രവർത്തിക്കുന്നത്.

ആൻഡ്രോയിഡ് സപ്പോർട്ട് മൂന്ന് വർഷത്തേക്കും സെക്യൂരിറ്റി പാച്ചുകൾ നാല് വർഷത്തേക്കും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ബ്ലോട്ട്വെയറുകളുടെ ശല്യം ഇല്ലെന്നതും നത്തിങ് ഫോൺ (1)ന്റെ പ്രത്യേകതയാണ്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാണ്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നത്തിങ് ഫോൺ (1)ൽ ഉള്ളത്. 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 പ്രൈമറി സെൻസറും 50 മെഗാ പിക്സൽ സാംസങ് ജെഎൻ1 അൾട്രാ വൈഡ് സെൻസറും നത്തിങ് ഫോൺ (1)ൽ ലഭ്യമാണ്. എഫ് / 1.8 അപ്പേർച്ചർ, ഡ്യുവൽ ഇമേജ് സ്റ്റെബിലൈസേഷൻ, 10 ബിറ്റ് കളർ വീഡിയോസ് എന്നീ സൌകര്യങ്ങളും ലഭിക്കും. 16 മെഗാപിക്സൽ സെൽഫി സെൻസറും നത്തിങ് ഫോൺ (1)ൽ ലഭ്യമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470