2022ൽ വിപണിയിലെത്തിയ ഏറ്റവും മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ
2022ൽ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ മത്സരം നടന്ന സെഗ്മെന്റുകളിൽ ഒന്നാണ് മിഡ് റേഞ്ച്. പ്രീമിയം സ്പെസിഫിക്കേഷനുകളും താങ്ങാൻ കഴിയുന്ന വിലയുമെല്ലാമായി പലപ്പോഴും ഹൈ എൻഡ് സ്മാർട്ട്ഫോണുകളെപ്പോലും നോക്കുകുത്തികളാക്കി ഈ സ്മാർട്ട്ഫോണുകൾ വിപണി പിടിച്ചെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഡിസൈനുകളിലൊക്കെ ഒരു പക്ഷെ ഫ്ലാഗ്ഷിപ്പുകളോട് പോരടിക്കാൻ ഇവയ്ക്ക് കഴിയണമെന്നില്ല. എന്നാൽ ഫീച്ചറുകളിലും പെർഫോമൻസിലും ആർക്ക് മുന്നിലും അടിയറവ് പറയാത്ത രീതി ഈ ഡിവൈസുകൾ കാണിക്കുന്നുണ്ട് (Top Midrange Smartphones Of 2022).

ഒഎൽഇഡി ഡിസ്പ്ലെകൾ, ശേഷി കൂടിയ പ്രോസസറുകൾ, 5ജി കണക്റ്റിവിറ്റി, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണങ്ങൾ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, എന്നിവയെല്ലാം മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളിൽ കൊണ്ട് വരാൻ മിക്കവാറും കമ്പനികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇവിടെയാണ് മിഡ്റേഞ്ച് ഡിവൈസുകൾ പലപ്പോഴും ഫ്ലാഗ്ഷിപ്പുകളെക്കാളും വലിയ ജനപ്രീതി പിടിച്ചു പറ്റിയത്.

2022ൽ വിപണിയിൽ എത്തിയ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളിൽ നിന്ന് ഗിസ്ബോട്ട് ടീം സെലക്റ്റ് ചെയ്ത 5 സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. ഇവയുടെ ഫീച്ചറുകൾ, വില തുടങ്ങിയ കാര്യങ്ങളും ചുവടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2022 ൽ വിപണിയിൽ എത്തിയ ഏറ്റവും മികച്ച 5 സ്മാർട്ട്ഫോണുകൾ എതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

നത്തിങ് ഫോൺ 1
വില : 29,969 രൂപ
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 778ജി പ്ലസ് പ്രോസസർ
- 8 ജിബി റാം, 128 ജിബി ഡിവൈസ് സ്റ്റോറേജ്
- ആൻഡ്രോയിഡ് 12 ഒഎസ്
- 6.55 ഇഞ്ച്, 402 പിപിഐ, ഒഎൽഇഡി ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4500 mAh ബാറ്ററി
- ക്വിക്ക് ചാർജിങ് 4.0
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഫിംഗർപ്രിന്റ് സെൻസർ
- ഗൊറില്ല ഗ്ലാസ് 5
- യുഎസ്ബി ഒടിജി സപ്പോർട്ട്
- സ്പ്ലാഷ് പ്രൂഫ്, ഐപി53 റേറ്റിങ്
- ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 920 ചിപ്പ്സെറ്റ്
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12 ഒഎസ്
- 6.4 ഇഞ്ച്, 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
- 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4500 mAh ബാറ്ററി
- സൂപ്പർ ഡാർട്ട് ചാർജിങ്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഫിംഗർപ്രിന്റ് സെൻസർ
- ഗൊറില്ല ഗ്ലാസ് 5
- യുഎസ്ബി ഒടിജി സപ്പോർട്ട്
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 778ജി പ്ലസ് പ്രോസസർ
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12 ഒഎസ്
- 6.5 ഇഞ്ച്, 405 പിപിഐ, പി-ഒഎൽഇഡി ഡിസ്പ്ലെ
- 144 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 50 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4020 mAh ബാറ്ററി
- ടർബോ പവർ ചാർജിങ്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഫിംഗർപ്രിന്റ് സെൻസർ
- ഗൊറില്ല ഗ്ലാസ് 3
- യുഎസ്ബി ഒടിജി സപ്പോർട്ട്
- സ്പ്ലാഷ് പ്രൂഫ്, ഐപി52 റേറ്റിങ്
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 870 ചിപ്പ്സെറ്റ്
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12 ഒഎസ്
- 6.67 ഇഞ്ച് 395 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 20 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4500 mAh ബാറ്ററി
- സോണിക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഫിംഗർപ്രിന്റ് സെൻസർ
- ഗൊറില്ല ഗ്ലാസ് 5
- യുഎസ്ബി ഒടിജി സപ്പോർട്ട്
- സ്പ്ലാഷ് പ്രൂഫ്, ഐപി53
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 870
- 8 ജിബി റാം, 128 ജിബി ഇന്റേണൽ ഡിവൈസ് സ്റ്റോറേജ്
- ആൻഡ്രോയിഡ് 12 ഒഎസ് സപ്പോർട്ട്
- 6.62 ഇഞ്ച് 398 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4700 mAh ബാറ്ററി
- ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഫിംഗർ പ്രിന്റ് സെൻസർ
- യുഎസ്ബി ഒടിജി സപ്പോർട്ട്


റിയൽമി 9 പ്രോ പ്ലസ്
വില : 26,990 രൂപ


മോട്ടറോള എഡ്ജ് 30
വില : 22,999 രൂപ


പോക്കോ എഫ്4 5ജി
വില : 27,999 രൂപ


ഐക്കൂ നിയോ 6 5ജി
വില : 29,999 രൂപ


ഈ ലിസ്റ്റിൽ നൽകിയിരിക്കുന്ന ഫോണുകളുടെ വില വേരിയന്റുകൾക്കും പ്ലാറ്റ്ഫോമുകൾക്കും അനുസരിച്ച് മാറാമെന്ന കാര്യം ആദ്യം തന്നെ യൂസേഴ്സ് അറിഞ്ഞിരിക്കുക. ഓഫറുകളും മറ്റും വരുമ്പോൾ ഏറ്റക്കുറച്ചിലുകളും ഉണ്ടാകാം. ഇക്കൂട്ടത്തിൽ ഉള്ള ഫോണുകളേക്കാൾ മികച്ച ഡിവൈസുകൾ മിഡ്റേഞ്ചിൽ ഉണ്ടെന്ന് കരുതുന്നവർക്ക് അത് കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കാവുന്നതാണ്.


Click it and Unblock the Notifications








