Nothing Phone (1): നത്തിങ് ഫോൺ (1) ന് വില കൂട്ടി; ഇതാണ് കാരണം

|

നത്തിങ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത്രയ്ക്ക് സന്തോഷം നൽകുന്ന വാർത്തയല്ല കഴിഞ്ഞ ദിവസം പുറത്ത് വന്നത്. സംഭവം മറ്റൊന്നുമല്ല നത്തിങ് ഫോൺ (1) ന്റെ വില കൂട്ടിയിരിക്കുകയാണ് കമ്പനി. നേരത്തെ തന്നെ ഡിവൈസ് സ്വന്തമാക്കിയവർക്ക് ഈ വാർത്ത അൽപ്പം ആശ്വാസം നൽകുന്നുണ്ടാകും. നത്തിങ് ഫോൺ (1) ന് എത്ര രൂപ കൂട്ടിയെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക (Nothing Phone (1) price increased).

 

നത്തിങ് ഫോൺ (1) ഇപ്പോഴത്തെ വില

നത്തിങ് ഫോൺ (1) ഇപ്പോഴത്തെ വില

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് നത്തിങ് ഫോൺ (1) ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ബേസ് മോഡലിന് 32,999 രൂപ പ്രൈസ് ടാഗ് ഒട്ടിച്ചാണ് ഫോൺ (1) ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ആയിരം രൂപയാണ് നത്തിങ് ഫോൺ (1) ന് വില കൂട്ടിയിരിക്കുന്നത്. അതായത്, ഇനി മുതൽ നത്തിങ് ഫോണിന്റെ ബേസ് മോഡൽ വാങ്ങാൻ 33,999 രൂപ നൽകേണ്ടി വരും.

Nothing Phone (1): അടുത്ത ഒടിയനാകുമോ നത്തിങ് ഫോൺ (1)? പരാതികളും പോരായ്മകളും തുടർക്കഥNothing Phone (1): അടുത്ത ഒടിയനാകുമോ നത്തിങ് ഫോൺ (1)? പരാതികളും പോരായ്മകളും തുടർക്കഥ

ടോപ്പ് എൻഡ്

അതുപോലെ തന്നെ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള നത്തിങ് ഫോൺ (1) മിഡ് വേരിയന്റിന് 36,999 രൂപ നൽകണം. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് വേരിയന്റിന് 39,999 രൂപയും വില വരും. നേരത്തെ തന്നെ നത്തിങ് ഫോൺ (1) ന് വില കൂടുതലാണെന്ന വിമർശനം ഉണ്ട്. ഇതിനിടയിലാണ് ഫോണിന് വീണ്ടും വില കൂട്ടിയത്.

വില കൂട്ടാനുള്ള കാരണം
 

വില കൂട്ടാനുള്ള കാരണം

നത്തിങ് ഫോൺ (1) ന് വില കൂട്ടുന്നതിന് ന്യായീകരണവും കമ്പനി നൽകിയിട്ടുണ്ട്. കറൻസി വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളാണ് നത്തിങ് ഫോൺ (1) ന് വില കൂട്ടാനുള്ള ഒന്നാമത്തെ കാരണമായി കമ്പനി പറയുന്നത്. അത് പോലെ തന്നെ ഡിവൈസിന്റെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങൾക്കുള്ള ചെലവ് കൂടുന്നതും നത്തിങ് ഫോൺ (1) ന്റെ വില കൂട്ടാനുള്ള കാരണമായി കമ്പനി എടുത്ത് പറയുന്നു.

7000 mAh Batteryഉള്ള Smartphone വേണോ? അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്7000 mAh Batteryഉള്ള Smartphone വേണോ? അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

ഇത്രയും പണം നൽകി നത്തിങ് ഫോൺ (1) വാങ്ങണോ?

ഇത്രയും പണം നൽകി നത്തിങ് ഫോൺ (1) വാങ്ങണോ?

നത്തിങ് ഫോൺ (1) വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ചോയിസ് തന്നെയാണ്. എന്നാൽ ആ തീരുമാനം എടുക്കുന്നതിന് മുമ്പ് നത്തിങ് ഫോൺ (1) ന്റെ പ്രത്യേകത എന്താണെന്നാണ് ആലോചിക്കേണ്ടത്. ഈ പ്രൈസ് റേഞ്ചിലെ മറ്റ് ആൻഡ്രോയിഡ് ഡിവൈസുകളിൽ നിന്ന് നത്തിങ് ഫോൺ (1)നുള്ള പ്രധാന വ്യത്യാസം അതിന്റെ രൂപകൽപ്പന തന്നെയാണ്.

നത്തിങ്

പെർഫോമൻസിലോ അതിന്റെ ഫീച്ചറുകളിലോ ഫോക്കസ് ചെയ്തല്ല നത്തിങ് ഫോൺ (1) വിപണിയിൽ എത്തിച്ചിരിക്കുന്നത്. എന്ന് കരുതി മോശം ഫീച്ചറുകളാണ് നത്തിങ് ഫോൺ (1) ൽ ഉള്ളത് എന്നൊരു അഭിപ്രായവും പറയാൻ കഴിയില്ല. യുണീക്ക് ആയ ഡിസൈനും നല്ല ബിൽറ്റും ലുക്കുമുള്ള ഫോണുകൾ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് നത്തിങ് ഫോൺ (1) അവതരിപ്പിച്ചിരിക്കുന്നത്.

Vivo V25 Pro: വിവോ വി25 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 25 മുതൽVivo V25 Pro: വിവോ വി25 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 25 മുതൽ

ഫോൺ

ഐഫോണിൽ നിന്നും പ്രചോദിതമായ ഡിസൈനാണ് നത്തിങ് ഫോൺ (1) ന് എന്ന് അറിയാമല്ലോ. ഇത് സൃഷ്ടിക്കുന്ന ഒരു ആവേശത്തിനൊപ്പം ഗ്ലിഫ് ഇന്റർഫേസിന്റെ പുതുമ കൂടിയാകുമ്പോൾ നത്തിങ് ഫോൺ (1) ആകർഷകമാകുന്നുവെന്നതാണ് യാഥാർഥ്യം. വില കൂടുതലാണെന്ന വിമർശനങ്ങൾ ഉണ്ടായിട്ടും നത്തിങ് ഫോൺ (1) ന് ലഭിച്ച വലിയ സ്വീകാര്യത ഇതിനുള്ള തെളിവുമാണ്.

ആയിരം

ഇപ്പോൾ ആയിരം രൂപ വർധിച്ചെങ്കിലും ഈ ആകർഷണീയതയ്ക്ക് ഒരു കുറവും വന്നിട്ടില്ല. പുതിയ കമ്പനി എന്ന നിലയിൽ ഉണ്ടായ പ്രശ്നങ്ങളും അനുബന്ധ വിവാദങ്ങളും തത്കാലം മാറ്റി വയ്ക്കാം. ഈ വിലയിലും തരക്കേടില്ലാത്ത ഒരു ഡീൽ തന്നെയാണ് നത്തിങ് ഫോൺ (1). വില കൂടുതലാണെന്ന പരാതിയുള്ള യൂസേഴ്സിന് മോട്ടോ എഡ്ജ് 30 അല്ലെങ്കിൽ പോക്കോ എഫ്4 എന്നിവയൊക്കെ പരിഗണിക്കാവുന്നതാണ്.

6000 MAh Battery Smartphones: 20,000 രൂപയിൽ താഴെ വിലയുള്ള 6,000 എംഎഎച്ച് സ്മാർട്ട്ഫോണുകൾ6000 MAh Battery Smartphones: 20,000 രൂപയിൽ താഴെ വിലയുള്ള 6,000 എംഎഎച്ച് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The news that came out the other day was not so good for those who want to buy a Nothing Phone (1). The company has increased the price of the phone. For those who already own the device, this news may bring some relief.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X