അപ്പോ വില കുറച്ചും വിൽക്കാമല്ലേ..? നത്തിങ് ഫോൺ (1) ന് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കുറവ്

|

നത്തിങ് ഫോൺ (1), അടുത്ത കാലത്തെങ്ങും ആർക്കും കിട്ടാത്ത ഹൈപ്പുമായി വിപണിയിൽ എത്തിയ സ്മാർട്ട്ഫോൺ നല്ല വിൽപ്പനയും നേടിയിരുന്നു. ആരെയും ആകർഷിക്കുന്ന ഡിസൈനും അടിപൊളി ഫീച്ചറുകളുമായി വിപണിയിൽ എത്തിയ Nothing phone (1) നെക്കുറിച്ചുള്ള പരാതി അൽപ്പം വില കൂടുതൽ ആണെന്നത് മാത്രമായിരുന്നു. ഇപ്പോ ആ പരാതിയും ഏറെക്കുറെ മാറിയിരിക്കുകയാണ്.

നത്തിങ്

ഫ്ലിപ്പ്കാർട്ടിൽ 6,500 രൂപ ഡിസ്കൌണ്ടോടെയാണ് ഇപ്പോൾ നത്തിങ് ഫോൺ (1) വിറ്റഴിക്കുന്നത്. അതായത് 33,999 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മോഡൽ ഇപ്പോൾ 27,499 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. ഇത് മാത്രമല്ല, ഫെഡറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ ബാങ്കുകൾ 10 ശതമാനം അധിക ഡിസ്കൌണ്ട് ഓഫറുകളും നൽകുന്നുണ്ട്.

ഫെഡറൽ ബാങ്ക്

ഫെഡറൽ ബാങ്ക് ഡെബിറ്റ്, ക്രഡിറ്റ് കാർഡുകളും പഞ്ചാബ് നാഷണൽ ബാങ്ക് ക്രഡിറ്റ് കാർഡുകളും ഉപയോഗിച്ച് ഫ്ലിപ്പ്കാർട്ടിൽ നിന്നും നത്തിങ് ഫോൺ (1) വാങ്ങുന്നവർക്ക് 10 ശതമാനം ( 1,250 രൂപ ) അധിക ഡിസ്കൌണ്ടാണ് ഓഫർ ചെയ്യുന്നത്. ഫലത്തിൽ ഈ കാർഡുകൾ ഉപയോഗിച്ച് നത്തിങ് ഫോൺ (1) വാങ്ങുന്നവർക്ക് 33,999 രൂപയുടെ ഫോൺ 26,249 രൂപയ്ക്ക് വാങ്ങാൻ കഴിയും.

ബജറ്റ് സെഗ്മെന്റിലെ ജനപ്രിയർ; കുറഞ്ഞ വിലയിൽ മാന്യമായ പെർഫോമൻസ് നൽകുന്ന റെഡ്മി ഫോണുകൾബജറ്റ് സെഗ്മെന്റിലെ ജനപ്രിയർ; കുറഞ്ഞ വിലയിൽ മാന്യമായ പെർഫോമൻസ് നൽകുന്ന റെഡ്മി ഫോണുകൾ

ഫോൺ (1)

നത്തിങ് ഫോൺ (1) ബേസ് വേരിയന്റിന് ( 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ) നേരത്തെ 33,999 രൂപയാണ് വിലയുണ്ടായിരുന്നത്. ഈ ഓഫറുകൾ എല്ലാം ഉപയോഗിച്ചാൽ 26,249 രൂപയായി വില കുറയും. നത്തിങ് ഫോൺ (1) വാങ്ങാൻ ആഗ്രഹിച്ചിട്ട് സാധിക്കാതെ പോയവർക്ക് സുവർണാവസരമാണ് ഇത്.

മിഡ് വേരിയന്റ്

നേരത്തെ 36,999 രൂപ വിലയുണ്ടായിരുന്ന നത്തിങ് ഫോൺ (1) മിഡ് വേരിയന്റ് ( 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ) 29,249 രൂപയ്ക്കും വാങ്ങാൻ കഴിയും. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലെത്തുന്ന നത്തിങ് ഫോൺ (1) ഹൈ എൻഡ് മോഡൽ ( 38,999 രൂപ ) ഇപ്പോൾ 31,249 രൂപയ്ക്കും ലഭിക്കും.

iPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നുiPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നു

നത്തിങ് ഫോൺ (1) ഫീച്ചറുകൾ

നത്തിങ് ഫോൺ (1) ഫീച്ചറുകൾ

6.55 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഒഎൽഇഡി ഡിസ്‌പ്ലെയാണ് നത്തിങ് ഫോൺ (1) ൽ നൽകിയിരിക്കുന്നത്. ചെയ്യുന്നത്. 120 ഹെ‍ർട്സിന്റെ ഉയ‍ർന്ന റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 240 ഹെ‍‍‍ർട്സിന്റെ ടച്ച് സാംപ്ലിങ് റേറ്റും നത്തിങ് ഫോൺ (1) ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 12 ജിബി വരെ റാം ഓപ്ഷനും 256 ജിബി വരെ ഇന്റേണൽ സ്‌റ്റോറേജും നത്തിങ് ഫോൺ (1) ൽ ലഭ്യമാണെന്ന് നേരത്തെ മനസിലായല്ലോ.

ക്വാൽകോം സ്നാപ്പ്ഡ്രാ​ഗൺ 778 ജി പ്ലസ് എസ്ഒസി

ക്വാൽകോം സ്നാപ്പ്ഡ്രാ​ഗൺ 778 ജി പ്ലസ് എസ്ഒസിയാണ് നത്തിങ് ഫോൺ (1) ന് കരുത്ത് പകരുന്നത്. റിയർ പാനലിലെ ഗ്ലിഫ് ഇന്റർഫേസിന്റെ മാറ്റ് കൂട്ടുന്ന ഡ്യുവൽ റിയ‍ർ ക്യാമറ സജ്ജീകരണവും ഈ ഡിവൈസിൽ ലഭ്യമാണ്. 50 മെ​ഗാപിക്സൽ + 50 മെ​ഗാപിക്സൽ ക്യാമറ സെൻസറുകളാണ് നത്തിങ് ഫോൺ (1) ലെ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ ഉള്ളത്. 16 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ലഭ്യമാണ്.

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയും നത്തിങ് ഫോൺ (1) ഫീച്ചർ ചെയ്യുന്നു. ബ്ലാക്ക്, വൈറ്റ് കള‍ർ വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഇത്രയൊക്കെ ഓഫറുകൾ ഉണ്ടെന്ന് പറഞ്ഞാലും നത്തിങ് ഫോൺ (1) വാങ്ങാൻ യോഗ്യമാണെന്ന് തോന്നുന്നുണ്ടോ? അറിയാൻ തുടർന്ന് വായിക്കുക.

വാങ്ങാൻ യോഗ്യമാണോ?

വാങ്ങാൻ യോഗ്യമാണോ?

26,249 രൂപയ്ക്ക് സ്വന്തമാക്കാൻ യോഗ്യമായ സ്മാർട്ട്ഫോൺ ആണ് നത്തിങ് ഫോൺ (1) എന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട. 30,000 രൂപയിൽ താഴെയുള്ള സെഗ്മെന്റിലെ മികച്ച ഫീച്ചറുകൾക്കൊപ്പം വ്യത്യസ്തമായ ലുക്കുമാണ് നത്തിങ് ഫോൺ (1) ന്റെ പ്രധാന സവിശേഷത. ഗ്ലിഫ് യൂസർ ഇന്റർഫേസ് തന്നെയാണ് ഈ വ്യത്യസ്തമായ ലുക്കിന്റെ അടിസ്ഥാനം. സമയാസമയം സോഫ്റ്റ്വെയർ അപ്ഡേറ്റുകളും 5ജി സപ്പോർട്ടും ഡിവൈസിൽ ലഭ്യമാകുന്നുമുണ്ട്.

30,000 രൂപയിൽ താഴെ വില വരുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം30,000 രൂപയിൽ താഴെ വില വരുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

Best Mobiles in India

English summary
The Nothing Phone (1), a smartphone that came to the market with unprecedented hype in recent times, also achieved good sales. The only complaint about the phone, which came with an eye-catching design and cool features, was that the price was a little high. Now that complaint has almost changed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X