Nothing Phone (1): അടുത്ത ഒടിയനാകുമോ നത്തിങ് ഫോൺ (1)? പരാതികളും പോരായ്മകളും തുടർക്കഥ

|

ഒടിയൻ സിനിമ തീയറ്ററിലെത്തുന്നതിന് മുമ്പ് അണിയറ പ്രവർത്തകർ നടത്തിയ ഹൈപ്പും പിന്നീട് സിനിമയ്ക്ക് സംഭവിച്ചതുമൊക്കെ നാം കണ്ടതാണ്. ഏതാണ്ട് സമാനമായ സാഹചര്യത്തിലാണ് കാൾ പേയിയുടെ നേതൃത്വത്തിൽ വിപണിയിൽ എത്തിച്ച നത്തിങ് ഫോൺ (1) ഉം കടന്ന് പോകുന്നത്. വൺപ്ലസിന്റെ സഹ സ്ഥാപകൻ അടുത്ത സ്മാർട്ട്ഫോൺ വിപ്ലവത്തിന് ഒരുങ്ങുന്നു, സുതാര്യമായ റിയർ പാനലും ഗ്ലിഫ് ഇന്റർഫേസും സ്മാർട്ട്ഫോൺ വിപണിയിലെ സമവാക്യങ്ങൾ മുഴുവൻ മാറ്റി മറിക്കും, ഐഫോണിന് വെല്ലുവിളി തുടങ്ങി ലോകത്തെങ്ങും ഇല്ലാത്ത ഹൈപ്പുമായിട്ടാണ് നത്തിങ് ഫോൺ (1) വിപണിയിൽ എത്തിയത് (Nothing Phone (1)).

 

നീതി

ഉണ്ടാക്കിയ ഹൈപ്പിനോട് നീതി പുലർത്താൻ കമ്പനിയ്ക്ക് ആയിട്ടുണ്ടോ എന്ന സംശയമാണ് ഇപ്പോൾ പ്രധാനമായും ഉയർന്ന് വരുന്നത്. ഫീച്ചറുകളിലും സ്പെക്സിലുമൊക്കെ ആ പ്രൈസ് റേഞ്ചിൽ ഉള്ള, കുഴപ്പമില്ലാത്ത ഫോണുകളിൽ ഒന്ന് എന്ന് മാത്രമാണ് നത്തിങ് ഫോൺ (1) നെക്കുറിച്ച് പറയാൻ കഴിയുക.

Nothing Phone 1: ഇപ്പശരിയാക്കിത്തരാം; നത്തിങ് ഫോൺ (1) ഡെലിവറി വൈകുന്നതിൽ കമ്പനിNothing Phone 1: ഇപ്പശരിയാക്കിത്തരാം; നത്തിങ് ഫോൺ (1) ഡെലിവറി വൈകുന്നതിൽ കമ്പനി

ബ്ലോട്ട്വെയറുകൾ

ബ്ലോട്ട്വെയറുകൾ ഇല്ലാത്ത, സ്റ്റോക്ക് ആൻഡ്രോയിഡിനൊപ്പം നിൽക്കുന്ന ഇന്റർഫേസും പ്രീമിയം ഫീലും നത്തിങ് ഫോൺ (1) ഓഫർ ചെയ്യുന്നു. വിലയൽപ്പം കൂടുതൽ അല്ലേയെന്ന് സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല. ഒപ്പം എണ്ണമില്ലാത്ത അത്രയും പരാതികളും ഡിവൈസിനെക്കുറിച്ച് ഉയരുന്നുണ്ട്.

അലൈൻ
 

ഡെലിവറിയിലെ കാല താമസം, ശരിയായ രീതിയിൽ അലൈൻ ചെയ്യാത്ത കമ്പോണന്റ്സ്, വികലമായ ഹാർഡ്വെയറുകൾ ( ചില ഡിവൈസുകളിൽ എങ്കിലും ), ഡെഡ് പിക്സൽ പ്രശ്നങ്ങൾ, റിയർ പാനലിലെ പൊടി പടലങ്ങൾ, ഡിസ്പ്ലെയിലെ ഗ്രീൻ ടിന്റ്, പഞ്ച് ഹോളിന് സമീപത്തെ ബ്ലാക്ക് ഡോട്ട് അങ്ങനെ പോകുന്നു ഫോൺ (1) ന് എതിരായ പരാതികൾ. ഹാർഡ്വെയർ അല്ലെങ്കിൽ അസംബ്ലിയിലെ പോരായ്മകളാണ് ഇവയിൽ കൂടുതലും എന്നതാണ് ഏറ്റവും ശ്രദ്ധേയം. നത്തിങ് ഫോൺ (1) ൽ യൂസേഴ്സ് ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

Samsung Galaxy S21 FE: സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിന് വില കുറച്ചുSamsung Galaxy S21 FE: സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിന് വില കുറച്ചു

നത്തിങ് ഫോൺ (1) ഡെഡ് പിക്സൽ പ്രശ്നം

നത്തിങ് ഫോൺ (1) ഡെഡ് പിക്സൽ പ്രശ്നം

നത്തിങ് ഫോൺ (1) ന്റെ ആദ്യ വിൽപ്പന തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഡെഡ് പിക്സൽ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇങ്ങനെ സംഭവിക്കാൻ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകിൽ പോരായ്മകളും പ്രശ്നങ്ങളും ഉള്ള ഹാർഡ്വെയറുകളുമായാണ് ഈ ഫോൺ (1) യൂണിറ്റ്സ് പ്ലാന്റിൽ നിന്നും പുറത്തിറങ്ങിയത്. അല്ലെങ്കിൽ ഡിവൈസുകൾ ട്രാൻസിറ്റിനിടെ ഡാമേജ് ആയിരിക്കാം. ഫിസിക്കൽ ഡാമേജ് ഉള്ള ഡിവൈസുകളുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. യൂണിറ്റുകളുടെ ഡിസ്പ്ലെയിൽ സ്ക്രീൻ കണ്ടന്റിനോട് റെസ്പോണ്ട് ചെയ്യാത്ത ഡെഡ് പിക്സലുകൾ കാണാൻ കഴിയും.

റിയർ പാനലിലെ പൊടിപടലം

റിയർ പാനലിലെ പൊടിപടലം

നത്തിങ് ഫോൺ (1) ന് ഇത്രയ്ക്ക് ഹൈപ്പ് കിട്ടാൻ ഒരു കാരണം അതിന്റെ റിയർ പാനലിലെ ഗ്ലിഫ് ഇന്റർഫേസാണ്. വളരെ യൂണീക്കും റിഫ്രഷിങ്ങുമായ ഡിസൈൻ ആണെന്നാണ് വ്യക്തിപരമായ അഭിപ്രായം. പക്ഷെ ഗ്ലിഫ് ഇന്റർഫേസ് ആരോ കളിയാക്കി പറഞ്ഞത് പോലെ മാല ബൾബ് സെറ്റപ്പായി മാറിയോയെന്നാണ് ചിലരെങ്കിലും സംശയം ഉന്നയിക്കുന്നത്.

How To Clean phone Camera: ഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതിHow To Clean phone Camera: ഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതി

റിയർ

പല യൂസേഴ്സും പങ്കിട്ട ചിത്രങ്ങളിൽ റിയർ സൈഡിനുള്ളിലെ ഗ്ലാസ് പാനലിനുള്ളിൽ ചെറിയ പൊടികൾ കാണാം. ഫോൺ (1) അംസംബിൾ ചെയ്യുന്ന സമയത്ത് കടന്ന് കൂടിയതാണോ അതോ ഗ്ലാസിനും പാനലിലെ കമ്പോണന്റ്സിനും ഇടയിൽ എന്തെങ്കിലും ഗ്യാപ്പുകൾ ഉണ്ടോ എന്നൊരു ആശയക്കുഴപ്പം യൂസേഴ്സിന് ഉണ്ട്. ഗ്ലിഫ് ഇന്റർഫേസിലെ കമ്പോണന്റ്സിന്റെ അലൈൻമെന്റിലെ പോരായ്മകളും സ്ഥാനം തെറ്റിയ കമ്പോണന്റ് പ്ലേസിങും യൂസേഴ്സ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഡിസ്പ്ലെയിലെ ഗ്രീൻ ടിന്റ് ഇഷ്യൂ

ഡിസ്പ്ലെയിലെ ഗ്രീൻ ടിന്റ് ഇഷ്യൂ

ചില യൂസേഴ്സിന് ലഭിച്ച നത്തിങ് ഫോൺ (1) ന്റെ ഡിസ്പ്ലെയിലെ ഗ്രീൻ ടിന്റ് ഇഷ്യൂ ഇപ്പോൾ തന്നെ വലിയ ചർച്ചയായിട്ടുണ്ട്. ഫോൺ ഒരു ഇരുണ്ട അന്തരീക്ഷത്തിൽ ബ്രൈറ്റ്നസ് കുറച്ച് വച്ച് ഉപയോഗിക്കുമ്പോഴാണ് ഈ ഗ്രീൻ ടിന്റ് കാണാൻ കഴിയുന്നത്. ട്വിറ്ററിൽ ഇത് സംബന്ധിച്ച് നിരവധി ചിത്രങ്ങൾ യൂസേഴ്സ് ഷെയർ ചെയ്തിട്ടുണ്ട്. ഈ പ്രശ്നം കമ്പനി അംഗീകരിച്ചിട്ടുമുണ്ട്. അടുത്ത സോഫ്റ്റ്വെയർ അപ്ഡേറ്റിൽ ഗ്രീൻ ടിന്റ് ഇഷ്യൂ പരിഹരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

നാല് ക്യാമറയും കയ്യിലൊതുങ്ങുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്നാല് ക്യാമറയും കയ്യിലൊതുങ്ങുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്

ഡെലിവറി പ്രശ്നങ്ങൾ

ഡെലിവറി പ്രശ്നങ്ങൾ

നിരവധി തവണ സെയിലിന് എത്തിയ നത്തിങ് ഫോൺ (1) ഇപ്പോഴും പല ഉപയോക്താക്കൾക്കും ലഭിച്ചിട്ടില്ല. ലോഞ്ചിന് മുമ്പ് പ്രീ ഓർഡർ ചെയ്തവരിൽ പലർക്കും നത്തിങ് ഫോൺ (1) ഇത് വരെ കിട്ടിയിട്ടില്ല. ഉത്പാദനം കൂട്ടേണ്ടി വന്നതാണ് ഡെലിവറി വൈകാൻ കാരണമെന്നാണ് നത്തിങ് മേധാവി മനു ശർമ പറയുന്നത്.

മാനുഫാക്ചറിങ് പിഴവുകൾ

ഡിവൈസുകളുടെ മാനുഫാക്ചറിങ് പിഴവുകൾക്ക് ഒരു പക്ഷെ ഇതും കാരണമായിട്ടുണ്ടാകാം. ഡിവൈസിന്റെ പോരായ്മകൾ മൂലം റീപ്ലേസിങിന് അപേക്ഷിച്ചവർക്കും പുതിയ ഫോണുകൾ കിട്ടിയിട്ടില്ല. നത്തിങ് ഫോൺ വാങ്ങിയ എല്ലാവർക്കും ഈ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും യൂസേഴ്സ് അറിഞ്ഞിരിക്കണം. അതിനാൽ തന്നെ നത്തിങ് ഫോൺ വണ്ണിനെ പ്രശംസിക്കുന്നവരും നിരവധിയാണ്.

മഴക്കാലമല്ലേ... സ്‌മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജറ്റുകളും നശിക്കാതിരിക്കാൻമഴക്കാലമല്ലേ... സ്‌മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജറ്റുകളും നശിക്കാതിരിക്കാൻ

നത്തിങ് ഫോൺ (1) വിലയും വേരിയന്റുകളും

നത്തിങ് ഫോൺ (1) വിലയും വേരിയന്റുകളും

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജും ഉള്ള നത്തിങ് ഫോൺ (1)ന് 32,999 രൂപയാണ് വില വരുന്നത്. ഇൻട്രൊഡക്ടറി പ്രൈസ് എന്ന നിലയിൽ ഈ വേരിയന്റ് 31,999 രൂപയ്ക്കാണ് വിറ്റത്. വൈകാതെ തന്നെ യഥാർഥ പ്രൈസ് ടാഗിലേക്ക് ഫോൺ മാറുമെന്നാണ് ഇപ്പോൾ കരുതുന്നത്.

 

ഇൻട്രൊഡക്ടറി പ്രൈസ്

8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള നത്തിങ് ഫോൺ (1) ന് വേരിയന്റിന് 35,999 രൂപയും വില വരുന്നു ( ഇൻട്രൊഡക്ടറി പ്രൈസ് - 34,999 രൂപ ). 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള ഹൈ എൻഡ് വേരിയന്റിന് 38,999 രൂപയാണ് വില വരുന്നത് ( ഇൻട്രൊഡക്ടറി പ്രൈസ് - 37,999 രൂപ ).

Best Mobiles in India

English summary
The next smartphone revolution, the transparent rear panel and glyph interface, will change the entire equation of the smartphone market, challenging the iPhone! Nothing Phone (1) debuted in the market with unprecedented fanfare and hype. The main question now is whether the company has been able to live up to the hype it created.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X