നത്തിങ് ഫോൺ 2ന് ഹെവി ഡിസ്കൗണ്ട്! ആയിരമോ രണ്ടായിരമോ അല്ല, 20000 രൂപ വിലക്കുറവിൽ വാങ്ങാം
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകളിൽ ഒന്നായ നത്തിങ് ഫോൺ 2 ( Nothing Phone 2 ) ഇപ്പോൾ 20000 രൂപയിലേറെ ഡിസ്കൗണ്ടിൽ വാങ്ങാം. ജനപ്രിയ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് ആണ് നത്തിങ് ഫോൺ 2ന് ഈ ഹെവി ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത്.
നത്തിങ് ഫോൺ 2ന്റെ 12GB റാം+ 512GB സ്റ്റോറേജുള്ള വൈറ്റ് എഡിഷൻ നിലവിൽ ഫ്ലിപ്പ്കാർട്ടിൽ 39,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ മോഡൽ യഥാർഥത്തിൽ ലോഞ്ച് ചെയ്തത് 54,999 രൂപ വിലയിലാണ്. യഥാർത്ഥ ലോഞ്ച് വിലയെക്കാൾ 20,000 രൂപ വിലക്കുറവിൽ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങാം.

ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങൾക്ക് ശേഷം നത്തിങ് ഫോൺ 2വിന്റെ എല്ലാ വേരിയന്റുകൾക്കും കമ്പനി 5000 രൂപ വില കുറച്ചിരുന്നു. അങ്ങനെ 54,999 രൂപ വിലയുണ്ടായിരുന്ന നത്തിങ് ഫോൺ 2 ഹൈ-എൻഡ് മോഡലിന്റെ വില 49999 രൂപ ആയി. ഇതാണ് ഇപ്പോൾ 39999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
നേരിട്ടുള്ള ഡിസ്കൗണ്ടിന് പുറമേ മറ്റ് ഡിസ്കൗണ്ടുകളും ഈ സ്മാർട്ട്ഫോണിന് ലഭ്യമാണ്. അങ്ങനെയാണ് 20000 രൂപ വിലക്കുറവിൽ ഇത് വാങ്ങാൻ സാധിക്കുന്നത്. ബാങ്ക് ഓഫറുകൾ ഉപയോഗപ്പെടുത്താതെ വാങ്ങിയാൽത്തന്നെ ഈ ഡീൽ ലാഭമാണ് എന്നത് പ്രത്യേകം പറയേണ്ടതുണ്ട്. ഈ ഹൈൻഡ് മോഡലിന്റെ വിവിധ കളർ വേരിയന്റുകൾ അനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും.

കറുപ്പ്/ചാര നിറത്തിലുള്ള നത്തിങ് ഫോൺ 2 512ജിബി മോഡൽ സൈറ്റിൽ 40,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതേപോലെ നത്തിങ് ഫോൺ 2ന്റെ കുറഞ്ഞ സ്റ്റോറേജ് വേരിയന്റുകളും കുറഞ്ഞ വിലയിൽ ലഭ്യമാണ്. വൈറ്റ് നത്തിങ് ഫോൺ 2ന്റെ 256 ജിബി മോഡൽ 37,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. അതേസമയം ബ്ലാക്ക് മോഡലിന് 38,999 രൂപയാണ് വില.
ബാങ്ക് ഓഫറുകൾ: നേരിട്ടുള്ള ഡിസ്കൗണ്ട് കൂടാതെ ബാങ്ക് ഓഫറുകളും നത്തിങ് ഫോൺ 2ന് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിട്ടുണ്ട്. ഇത് ഹെവി വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആളുകൾക്ക് അവസരമൊരുക്കുന്നു. സിറ്റി ക്രെഡിറ്റ് കാർഡ് ഉള്ള ഉപയോക്താക്കൾക്ക് 1,500 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും.
എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ, 1,000 രൂപ ഡിസ്കൗണ്ട് നേടാം. കൂടാതെ സ്പോട്ടിഫൈ പ്രീമിയം ഉപയോഗിച്ചിട്ടില്ലാത്ത ആളുകൾക്ക് 699 രൂപയുടെ 12-മാസത്തെ സ്പോട്ടിഫൈ സബ്സ്ക്രിപ്ഷനും ലഭിക്കും. അതേസമയം, എക്സ്ചേഞ്ച്, നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭ്യമല്ല. മറ്റ് ഡിസ്കൗണ്ടുകൾ ഒന്നും ലഭ്യമല്ലെങ്കിൽപ്പോലും ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നത് ലാഭകരമാണ്.

2024 ജൂലൈയിൽ പുറത്തിറങ്ങിയ സ്മാർട്ട്ഫോൺ ആണെങ്കിലും ഈ 2024 ഫെബ്രുവരിയിലും നത്തിങ് ഫോൺ 2 കരുത്തൻ തന്നെയാണ്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റ് കരുത്തിലാണ് ഈ ഫോണെത്തുന്നത്. ഏത് ഹെവി ഉപയോഗത്തിനും ശേഷിയുള്ളതിനാൽത്തന്നെ ആരാധകരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ആണ് നത്തിങ് ഫോൺ 2.
ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് കിട്ടാവുന്നതിൽവച്ച് ഏറ്റവും മികച്ച കോൺഫിഗറേഷനാണ് ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ നത്തിങ് ഫോൺ 2ന്റെ ഹൈ-എൻഡ് വേരിയന്റ്. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ LTPO OLED ഡിസ്‌പ്ലേ, 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, SGS ലോ ബ്ലൂ ലൈറ്റ്, HDR10+ സർട്ടിഫിക്കേഷൻ എന്നിവ ഇതിലുണ്ട്.
50എംപി മെയിൻ ക്യാമറയും 50എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 32 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. 45W ഫാസ്റ്റ്ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,700mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ്ഒഎസ് 2.0-ലാണ് പ്രവർത്തനം.
5G, 4G LTE, ബ്ലൂടൂത്ത് 5.3, NFC, GPS/A-GPS, NavIC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ രണ്ടാമത്തെ ഹാൻഡ്‌സെറ്റിലും കമ്പനിയുടെ തനതായ ഗ്ലിഫ് ഇന്റർഫേസ് ഫീച്ചർ ചെയ്യുന്നു, പിൻ പാനലിൽ എൽഇഡി സ്ട്രിപ്പുകളും രണ്ട് ആംബിയന്റ് ലൈറ്റ് സെൻസറുകളും ഇടംപിടിച്ചിട്ടുണ്ട്. ഇതിന്റെ സുതാര്യമായ ഡിസൈൻ കാഴ്ചക്കാർക്ക് ഇന്നും കൗതുകമാണ്.


Click it and Unblock the Notifications








