Home
Mobile

Nothing Phone (2) | നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാവുന്നതെല്ലാം ഇവിടെയുണ്ട്

നത്തിങ് ഫോൺ (2) സ്മാർട്ട്ഫോൺ വരുന്ന ജൂലൈ മാസത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വിൽപ്പനയ്ക്കെത്തും. സ്മാർട്ട്ഫോൺ വിപണിയെ അക്ഷരാർഥത്തിൽ പിടിച്ചുകുലുക്കിയ നത്തിങ് ഫോൺ (1) -ന്റെ പിൻഗാമിയ്ക്കായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഒരു മാസം കൂടിയെന്ന് സാരം. ലോഞ്ച് ഇവന്റിന് മുമ്പ് തന്നെ പുതിയ ഡിവൈസിനെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്.

നത്തിങ് ഫോൺ (2) -ന്റെ (Nothing Phone (2)) ബാറ്ററി, ഡിസ്പ്ലെ, ചിപ്പ്സെറ്റ് തുടങ്ങിയ വിശദാംശങ്ങളാണ് നിലവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. തങ്ങളുടെ പുതിയ ഡിവൈസ് കൂടുതൽ പരിസ്ഥിതി സൗഹൃദമാണെന്നും നത്തിങ് അവകാശപ്പെടുന്നുണ്ട്. നത്തിങ് ഫോൺ (2) -ന് ഒപ്പം ദീർഘകാലത്തേക്കുള്ള ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ സപ്പോർട്ട് ലഭ്യമാക്കുമെന്നും കാൾ പേയുടെ കമ്പനി എടുത്ത് പറുന്നു. നത്തിങ് ഫോൺ (2) -നെക്കുറിച്ച് നിലവിൽ ലഭ്യമായ വിവരങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാവുന്നതെല്ലാം

ട്വിറ്ററിലെ വിവിധ പോസ്റ്റുകളിലായിട്ടാണ് നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ കമ്പനി സ്ഥിരീകരിച്ചത്. പുതിയ ഫോണിന്റെ പാനൽ നത്തിങ് ഫോൺ (1) മോഡലിനേക്കാൾ 0.15 ഇഞ്ച് വലുതായിരിക്കുമെന്നതാണ് ഇതിൽ ഒന്ന്. നത്തിങ് ഫോൺ (2) 6.7 ഇഞ്ച് സൈസ് വരുന്ന ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുമെന്നാണ് ഇത് അർഥമാക്കുന്നത്. നത്തിങ് ഫോൺ (1) -ന് സമാനമായി ഒരു ഒഎൽഇഡി സ്ക്രീൻ തന്നെയായിരിക്കും നത്തിങ് ഫോൺ (2) -ലും നൽകുക.

നത്തിങ് ഫോൺ (2) സ്മാർട്ട്ഫോൺ 4700 mAh കപ്പാസിറ്റിയുള്ള ബാറ്ററി ഫീച്ചർ ചെയ്യുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പഴയ മോഡലിൽ ഉള്ളതിനെക്കാൾ 200 mAh കൂടുതൽ കപ്പാസിറ്റിയുള്ള ബാറ്ററി പുതിയ ഫോണിലുണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയത്. 4500 mAh ബാറ്ററിയാണ് നത്തിങ് ഫോൺ (1) -ൽ ഉണ്ടായിരുന്നതെന്ന് ഓർക്കണം. ഇതാണ് നത്തിങ് ഫോൺ (2) 4700 mAh ബാറ്ററി ഫീച്ചർ ചെയ്യുമെന്ന് പറയാനുള്ള കാരണം.

പുതിയ 5ജി ഡിവൈസിന് പഴയ എഡിഷനെക്കാൾ ഭാരം കുറവാണെന്നും യൂസേഴ്സിന് മികച്ച പെർഫോമൻസ് ലഭ്യമാക്കുമെന്നും നത്തിങ് പറയുന്നു. ഫ്ലാഗ്ഷിപ്പ് സ്‌നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്സെറ്റാണ് ഡിവൈസ് ഫീച്ചർ ചെയ്യുക. ഫോണിൽ ഉപയോഗിച്ചിരിക്കുന്ന സ്റ്റീലിൽ 90 ശതമാനവും റീസൈക്കിൾ ചെയ്തവയാണെന്നും നത്തിങ് അവകാശപ്പെടുന്നുണ്ട്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കും ഡിവൈസിൽ ഉപയോഗിച്ചിട്ടുണ്ട്. ആകെ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ 80 ശതമാനവും ഇത്തരത്തിലുള്ളതാണെന്നാണ് കമ്പനി പറയുന്നത്.

ഡിവൈസിലെ അലുമിനിയം സൈഡ് ഫ്രെയിമുകൾക്കായി പൂർണമായും റീസൈക്കിൾ ചെയ്ത അലൂമിനിയം ഉപയോഗപ്പെടുത്തിയിരിക്കുന്നു. 60 ശതമാനത്തിലധികം റീസൈക്കിൾ ചെയ്ത ഫൈബർ ഉപയോഗിച്ചാണ് പാക്കേജിങ് മെറ്റീരിയലും നിർമിച്ചിരിക്കുന്നത്. ഡിവൈസിന്റെ സോഫ്റ്റ്വെയർ സൈഡിൽ കമ്പനി നടത്തിയ പ്രധാന പ്രഖ്യാപനമാണ് ഒഎസ്, സേഫ്റ്റി അപ്ഡേറ്റുകൾ. മൂന്ന് വർഷത്തേക്കുള്ള പ്രധാനപ്പെട്ട ആൻഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകൾ നത്തിങ് ഫോൺ (2) ഓഫർ ചെയ്യും. അതോടൊപ്പം തന്നെ നാല് വർഷത്തേക്കുള്ള സെക്യൂരിറ്റി അപ്ഡേറ്റുകളും നത്തിങ് ഫോൺ (2) -ൽ ലഭ്യമാകും.

ക്യാമറ, ഡിസൈൻ, മറ്റ് ഫീച്ചറുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും തന്നെ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നത്തിങ് ഫോൺ (1) വിപണിയിൽ എത്തിയപ്പോൾ ഉണ്ടായ ഹൈപ്പും ആവേശവുമൊക്കെ യൂസേഴ്സിന് ഓർമയുണ്ടാകുമല്ലോ. അതിനാൽ തന്നെ കമ്പനിയുടെ രണ്ടാമത്തെ ഫോണിനെക്കുറിച്ചും ആകാംഷ ഒരുപാടുണ്ട്. നത്തിങ് ഫോൺ (2) 40,000 രൂപയിലും കുറഞ്ഞ പ്രൈസ് ടാഗിൽ ഇന്ത്യയിൽ എത്തുമെന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഫോൺ (1) 32,999 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തതെന്നും ഓർമ വേണം.

Best Mobiles in India

English summary
Nothing Phone (2) smartphone will go on sale in countries including India in July. Details like the battery, display, and chipset of the Nothing Phone (2) have been officially confirmed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X