തരംഗമാകുമോ നത്തിങ് ഫോൺ (2); രണ്ടാം വരവിൽ കാൾ പേയ് ഒരുക്കുന്ന അത്ഭുതമെന്താകും? | Nothing Phone (2)
Nothing Phone (2) ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കമ്പനി. കൃത്യമായി പറയാതെ "ബ്രിട്ടീഷ് സമ്മർ" സമയത്ത് ലോഞ്ച് നടക്കുമെന്നാണ് ലണ്ടൻ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. മാർച്ചിലെ അവസാന ഞായറാഴ്ച മുതൽ ഒക്ടോബറിലെ അവസാന ഞായറാഴ്ച വരെയുള്ള കാലയളവിനെയാണ് യുകെയിൽ ബ്രിട്ടീഷ് സമ്മർ എന്ന് വിളിക്കുന്നത്.
ഇത് മാസങ്ങൾ നീണ്ട കാലയളവ് ആയതിനാൽ തന്നെ നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിന്റെ ലോഞ്ചിനായി ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കേണ്ടി വരും. നത്തിങ് ഫോൺ (1) വിപണിയിൽ എത്തിയ പോലൊരു ഹൈപ്പും കോലാഹലവും നത്തിങ് ഫോൺ (2) -ന്റെ കാര്യത്തിലും പ്രതീക്ഷിക്കാവുന്നതാണ്. ഡിസൈന്റെ കാര്യത്തിൽ മുൻഗാമിക്ക് സമാനമായ ഫീച്ചറുകൾ നില നിർത്തിയായിരിക്കും നത്തിങ് ഫോൺ (2) വിപണിയിലേക്ക് വരുന്നത്. അതായത് ഒരു ട്രാൻസ്പരന്റ് ഡിസൈൻ പുതിയ സ്മാർട്ട്ഫോണിലും ലഭ്യമാകുമെന്ന് സാരം.

നത്തിങ് ഫോൺ (2) ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 സീരീസ് പ്രോസസർ പായ്ക്ക് ചെയ്യുമെന്ന് കമ്പനി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. നത്തിങ് ഫോൺ (2) -ന് നത്തിങ് ഫോൺ (1) -ക്കാൾ വില കൂടുതലായിരിക്കുമെന്നൊരു സൂചനയും ഇത് നൽകുന്നുണ്ട്. ഫോൺ (1) -ക്കാൾ പ്രീമിയം ആയിരിക്കുമെന്നതിനാൽ തന്നെ ഫോൺ (2) -ന് വിലയും കൂടുതൽ ആയിരിക്കും. ആദ്യ നത്തിങ് ഫോണിന് സമാനമായി നത്തിങ് ഫോൺ (2) ഇന്ത്യയിലും വിൽപ്പനയ്ക്കെത്താനാണ് സാധ്യത.
മിഡ് റേഞ്ച് സെഗ്മെന്റ് ടാർഗെറ്റ് ചെയ്ത് വിപണിയിൽ എത്തിയ നത്തിങ് ഫോൺ (1) നിലവിൽ വളരെ കുറഞ്ഞ പ്രൈസ് ടാഗിൽ (എതാണ്ട് 25,999 രൂപ വരെ വിലയിൽ) സ്വന്തമാക്കാൻ കഴിയും. ഔദ്യോഗിക ടീസറുകൾ പ്രകാരം നത്തിങ് ഫോൺ (2), ഫോൺ (1) -നെക്കാളും നവീകരിച്ച പതിപ്പായിരിക്കും. ഫീച്ചറുകളിലും സ്പെക്സിലുമെല്ലാം ഈ വ്യത്യാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നത്തിങ് ഫോൺ (1) പായ്ക്ക് ചെയ്യുന്ന ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

6.55 ഇഞ്ച് ഫ്ലെക്സിബിൾ ഒഎൽഇഡി ഡിസ്‌പ്ലെയാണ് നത്തിങ് ഫോൺ (1) ഫീച്ചർ ചെയ്യുന്നത്. 60 ഹെർട്സ് മുതൽ 120 ഹെർട്സ് വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഹാപ്‌റ്റിക് ടച്ച് മോട്ടോറുകളും എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ടും ഡിസ്പ്ലെയുടെ സവിശേഷതയാണ്. ഫോണിന്റെ ഫ്രണ്ടിലും ബാക്കിലും കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു. 4500 mAh ബാറ്ററിയും 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നത്തിങ് ഫോൺ (1) ഫീച്ചർ ചെയ്യുന്നുണ്ട്.
സ്മാർട്ട്‌ഫോൺ 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്നു. ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 778 പ്ലസ് എസ്ഒസിയാണ് നത്തിങ് ഫോൺ (1) ഫീച്ചർ ചെയ്യുന്നത്. എക്സ്പാൻഡബിൾ സ്റ്റോറേജ് സപ്പോർട്ട് ഇല്ലെങ്കിലും 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ ഫോണിനുണ്ട്.
നത്തിങ് ഫോൺ (1) ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നു. 50 എംപി സോണി ഐഎംഎക്സ്766 സെൻസർ, 50 എംപി സാംസങ് ജെഎൻ1 സെൻസർ എന്നിവയാണ് ഡിവൈസിലെ റിയർ ക്യാമറകൾ. സെൽഫികളും വീഡിയോ കോളുകളും പകർത്താനായി 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ഡിവൈസിൽ നൽകിയിരിക്കുന്നു. മാക്രോ, നൈറ്റ് മോഡ് എന്നിങ്ങനെയുള്ള വിവിധ മോഡുകളും നത്തിങ് ഫോൺ (1) -ൽ ലഭ്യമാണ്.


Click it and Unblock the Notifications








