അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ (2) വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
കഴിഞ്ഞ വർഷം ആഗോള സ്മാർട്ട്ഫോൺ വിപണിയെ ഇളക്കി മറിച്ച അവതാരപ്പിറവികളിൽ ഒന്നാണ് കാൾ പേയുടെ നത്തിങ് കമ്പനിയും സ്ഥാപനം പുറത്തിറക്കിയ നത്തിങ് ഫോൺ (1) സ്മാർട്ട്ഫോണും. 2022 ജൂലൈയിൽ നത്തിങ് ഫോൺ (1) വിപണിയിലെത്തുന്നതിന് നാളുകൾക്ക് മുമ്പ് തന്നെ ഫോണിനെക്കുറിച്ചും അതിന്റെ ഡിസൈനിനെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമായിരുന്നു. വൺപ്ലസിന്റെ സഹ സ്ഥാപകനായ കാൾ പേയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച നത്തിങ് ഫോൺ (1)-ന് വിപണി പിടിക്കുവാനും സാധിച്ചിരുന്നു.

ട്രാൻസ്പരന്റ് ഡിസൈനും ഗ്ലിഫ് ഇന്റർഫേസും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ഇളക്കി മറിച്ച മാർക്കറ്റിങ് തന്ത്രങ്ങളുമെല്ലാം ഫോണിന്റെ വിജയത്തിന് പിന്നിലെ ഘടകങ്ങളാണ്. ബിൽഡ് ക്വാളിറ്റിയിലടക്കം തുടക്കത്തിൽ ഉണ്ടായിരുന്ന പരാതികൾ മറന്ന് കളയുന്നുമില്ല! ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് Nothing ഫോൺ (1)-ന്റെ പിൻഗാമി ഈ വർഷം അവസാനത്തോടെ തന്നെ വിപണിയിൽ എത്തും.
( Nothing Phone 2 ) നത്തിങ് ഫോൺ (2)
ലണ്ടൻ ബേസ്ഡ് കമ്പനി 2023 അവസാനത്തോടെ തന്നെ നത്തിങ് ഫോൺ (2) പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇന്ത്യയും അത് പോലെയുള്ള വിപണികളിലും എത്തുന്നതിന് മുമ്പ് ഡിവൈസ് അമേരിക്കയിൽ ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ നത്തിങ് സ്ഥാപകൻ കാൾ പേയ് കമ്പനി അമേരിക്കൻ വിപണിക്ക് നൽകുന്ന പ്രാധാന്യം എടുത്തുപറഞ്ഞതിനെത്തുടർന്നാണ് ഈ രീതിയിലുള്ള വിലയിരുത്തലുകൾ പുറത്ത് വരുന്നത്. അമേരിക്കൻ വിപണിക്ക് ആദ്യ പരിഗണന തങ്ങൾ നൽകാൻ തീരുമാനിച്ചുവെന്നാണ് കാൾപേയ് പറഞ്ഞത്.
നത്തിങ് ഫോൺ (1)-ന്റെ പിൻഗാമിയായി വരുന്ന സ്മാർട്ട്ഫോൺ ആദ്യം അമേരിക്കയിൽ ലോഞ്ച് ചെയ്യുമെന്ന് കാൾ പേയുടെ പ്രസ്താവന തെളിയിക്കുന്നു. ഇതിന് ശേഷമായിരിക്കും ഇന്ത്യയടക്കമുള്ള മറ്റ് വിപണികളിൽ നത്തിങ് ഫോൺ (2) സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നതും വിൽപ്പനയ്ക്ക് എത്തിക്കുന്നതും. നിലവിൽ അമേരിക്കൻ സ്മാർട്ട്ഫോൺ വിപണിയിൽ നത്തിങ് സ്മാർട്ട്ഫോണുകൾ ലഭ്യമല്ല. ഇതിനുള്ള കാരണങ്ങളും കാൾ പേയ് വിശദീകരിക്കുന്നുണ്ട്.
പ്രവർത്തനമാരംഭിച്ചിട്ട് രണ്ടാമത്തെ വർഷത്തിലാണ് കമ്പനിയിപ്പോൾ ഉള്ളത്. കമ്പനിയുടെ അടിസ്ഥാന സൌകര്യങ്ങൾ വർധിപ്പിക്കുവാനും ജീവനക്കാരുടെ എണ്ണം കൂട്ടുവാനുമുള്ള ശ്രമത്തിലായതിനാലാണ് ഇത്രയും കാലം അമേരിക്കൻ വിപണിയിൽ ശ്രദ്ധ നൽകാതിരുന്നതെന്നും കാൾ പേയ് പറയുന്നു. 2021ലെ 200 പേരിൽ നിന്ന് 400 പേരായി കമ്പനിയിലെ ജീവനക്കാരുടെ എണ്ണം ഉയർന്നിട്ടുണ്ട്. കമ്പനി ഏകദേശം സാധാരണ നിലയിലുമെത്തി. അതിനാൽ തന്നെ ഇപ്പോൾ അമേരിക്കൻ വിപണിയിൽ ശ്രദ്ധ നൽകാൻ സാധിക്കുമെന്നും കാൾ പേയ് വ്യക്തമാക്കുന്നു.
നത്തിങ് ഫോൺ (2) ഒരു "പ്രീമിയം" ഡിവൈസ്?
നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഡിവൈസ് അതിന്റെ പിൻഗാമിയെക്കാളും കൂടുതൽ പ്രീമിയം ഫീച്ചറുകളുമായിട്ടാകും വിപണിയിൽ എത്തുകയെന്നാണ് കാൾ പേയ് നൽകിയ മറുപടി. എന്നാൽ നത്തിങ് ഫോൺ (2)-വിലെ ഈ പ്രീമിയം ഫീച്ചറുകൾ എന്തൊക്കെയാണെന്ന് കാൾ പേയ് വ്യക്തമാക്കിയിട്ടില്ല. സോഫ്റ്റ്വെയർ രംഗത്തും വലിയ മുന്നേറ്റമുണ്ടാക്കാൻ കമ്പനിക്കായി. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന ബീറ്റ ഒഎസ് പൂർണമായും നത്തിങ് ടീം തന്നെ സജ്ജമാക്കിയതാണ്. നത്തിങ് ഫോണുകളിലെ സോഫ്റ്റ്വെയർ എക്സ്പീരിയൻസ് കൂടുതൽ ഫാസ്റ്റും സ്മൂത്തുമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും കാൾ പേയ് പറഞ്ഞു.
എന്നാൽ നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിന്റെ ഡിസൈൻ അടക്കമുള്ള കാര്യങ്ങളിൽ കാൾ പേയ് വലിയ വ്യക്തത തന്നിട്ടില്ല. എന്നാൽ നത്തിങ് ഫോൺ (1)-ന്റെ ഐക്കോണിക് ഡിസൈൻ ഫീച്ചറുകളും റിയർ പാനലിലെ ഗ്ലിഫ് ഇന്റർഫേസും നത്തിങ് ഫോൺ (2)-ൽ ഉണ്ടായിരിക്കുമെന്ന് കണ്ണുംപൂട്ടി പറയാൻ കഴിയും. നത്തിങ് ഫോൺ (1)-ന് വലിയ സ്വീകാര്യതയും ജനപ്രീതിയും നേടിക്കൊടുത്തത് ഈ ഡിസൈൻ ഫീച്ചറുകൾ ആണെന്നത് തന്നെയാണ് കാരണം. 2023 അവസാനത്തോടെ നത്തിങ് ഫോൺ (1) റിലീസിനെത്തുമെന്ന് കരുതുന്നുണ്ടെങ്കിലും കൃത്യമായ ഡേറ്റ് ഇപ്പോഴും അറിയില്ല. എന്തായാലും വരും നാളുകളിൽ ലോഞ്ച് ഡേറ്റും ഡിവൈസിന്റെ ഫീച്ചറുകളും അടക്കമുള്ള വിശദാംശങ്ങൾ കമ്പനി ഷെയർ ചെയ്യുമെന്ന് കരുതാം. ഒപ്പം നിരവധി ലീക്ക് റിപ്പോർട്ടുകളും ഡിവൈസിനെക്കുറിച്ചുള്ള വിവരങ്ങൾ


Click it and Unblock the Notifications