Home
Mobile

നത്തിങ് ഫോൺ 2 വിന് 512ജിബി സ്റ്റോറേജ് വേരിയന്റും, വില എത്രയെന്നതിന്റെ ഉത്തരവും 'പുറത്തായി'!

ജൂലൈ 11 ന് തങ്ങളുടെ നത്തിങ് ഫോൺ 2 പുറത്തിറക്കുമെന്ന് കാൾ പേയുടെ നേതൃത്വത്തിലുള്ള നത്തിങ് ഏതാനും ദിവസം മുമ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഏറെ നാളായി നത്തിങ് ഫോൺ 2 ലോഞ്ച് സംബന്ധിച്ച അ‌ഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും കമ്പനിയുടെ പ്രഖ്യാപനം വന്നതോടെ ആരാധകർ ആവേശത്തിലാണ്.

ലോഞ്ച് തീയതി പുറത്തുവന്നതോടെ വില എത്രയാണ് എന്നതാണ് ആളുകൾക്ക് ഇനി അ‌റിയേണ്ടത്. അ‌തിനായുള്ള അ‌ന്വേഷണങ്ങൾ ഇപ്പോൾ സജീവവുമാണ്. എന്നാൽ കമ്പനി ഇതുവരെ വില സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ വിലയറിയാൻ കാത്തിരിക്കുന്ന ആരാധകരുടെ ആവശേം മനസിലാക്കി ഇപ്പോൾ ലീക്ക് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

നത്തിങ് ഫോൺ 2 വിന് 512ജിബി സ്റ്റോറേജ് വേരിയന്റും

ഡീലാബ്‌സ് ആണ് നത്തിങ് ഫോൺ 2 വില സംബന്ധിച്ച ആരാധകരുടെ അ‌ന്വേഷണങ്ങൾക്കുള്ള ഉത്തരം പുറത്തുവിട്ടിരിക്കുന്നത്. നത്തിങ് ഫോണിന് രണ്ട് വേരിയന്റുകൾ ഉണ്ടാകുമെന്ന് ഡീലാബ്സിന്റെ ലീക്ക് റിപ്പോർട്ട് പറയുന്നു. ആദ്യത്തേത് 256 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റ് ആയിരിക്കും. രണ്ടാമത്തേത് 512 ജിബി ഇന്റേണൽ സ്റ്റോറേജുള്ള വേരിയന്റ് ആണെന്നാണ് ഡീലാബ്സ് വെളിപ്പെടുത്തിയിരിക്കുന്നത്.

ലീക്ക് റിപ്പോർട്ടുകൾ സത്യമാണെങ്കിൽ നിരവധി പേർ നിരാപ്പെടേണ്ടിവരും. കാരണം നത്തിങ് ഫോൺ 2 അ‌ൽപ്പം വിലയേറിയത് ആയിരിക്കും എന്നാണ് റിപ്പോർട്ടിലുള്ളത്. പുതിയ നത്തിങ് ഫോണിന് യൂറോപ്യൻ വിപണിയിൽ 50 ശതമാനം വില വർധനയുണ്ടാകുമെന്നും ലീക്ക് റിപ്പോർട്ട് പറയുന്നു. 729 യൂറോ വിലയിലാണ് നത്തിങ് യൂറോപ്പിൽ തങ്ങളുടെ രണ്ടാം ഫോൺ ഇറക്കുക.

നത്തിങ് ഫോൺ 2 വിന് 512ജിബി സ്റ്റോറേജ് വേരിയന്റും

ഇന്ത്യൻ തുകയിൽ ഇത് ഏകദേശം 65,590 രൂപയോളം വരും. പക്ഷേ, ഇന്ത്യൻ മോഡലുകളുടെ വില ഇത്രയും ഉണ്ടാകുമെന്ന് ഭയക്കേണ്ടതില്ല. യൂറോപ്യൻ വിപണിയിൽ ഉള്ളതിനെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് ഇന്ത്യൻ വിപണിയിൽ സ്മാർട്ട്​ഫോണുകൾ എത്തുന്നത്. അ‌തിനാൽത്തന്നെ നത്തിങ് ​​ഫോൺ 2 ഇന്ത്യൻ വിപണിയിൽ 50000 രൂപയിൽ താഴെ വിലയിലാകും എത്തുക.

50000 രൂപയിൽ താഴെ എന്ന് പറയുമ്പോഴും, ഏതാണ്ട് 45,500 രൂപ വിലയിലാകും ഇന്ത്യയിൽ നത്തിങ് ഫോൺ 2 എത്തുക എന്ന് ലീക്ക് റിപ്പോർട്ടുകളെ അ‌ടിസ്ഥാനമാക്കി കണക്കാക്കാം. നത്തിങ്ങിന്റെ രണ്ടാമത്തെ മാത്രം സ്മാർട്ട്ഫോൺ ആണ് നത്തിങ് ഫോൺ 2. അ‌തിനാൽത്തന്നെ ഉയർന്ന വില ഫോണിന് തിരിച്ചടിയാകും.

പ്രത്യേകിച്ച് ഇന്ത്യപോലൊരു രാജ്യത്ത് വില ഏറെ നിർണായക ഘടകമാണ്. വില ഉയരുന്നത് ഫോണിന്റെ വിപണന സാധ്യതകളെ കാര്യമായി ബാധിക്കുമെന്നതിനാൽ കൂടുതൽ സാഹസത്തിന് നത്തിങ് തയാറായേക്കില്ല. ഫോൺ എന്തൊക്കെ ഫീച്ചർ നൽകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബാക്കിക്കാര്യങ്ങൾ. മറ്റ് നിരവധി ബ്രാൻഡുകൾ നിലവിൽ രംഗത്തുള്ളതിനാൽ കടുത്ത മത്സരം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ.

നത്തിങ് ഫോൺ 2ന്റെ 512 ജിബി സ്റ്റോറേജ് മോഡലിന് 849 യൂറോ (ഏകദേശം 76,380 രൂപ) ആയിരിക്കുമെന്ന് ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റ് കരുത്തിലാണ് നത്തിങ് (2) എത്തുകയെന്ന് കമ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇതിനെക്കാൾ മികച്ച പ്രോസസർ ഈ വിലയ്ക്ക് ലഭിക്കും.

പുതിയ നത്തിങ് ഫോൺ വിപണിയിലെ മുൻനിര മുൻനിര സ്മാർട്ട്ഫോണുകളുമായി മത്സരിക്കുമെന്ന് കമ്പനി സിഇഒ കാൾ പെയ് നേരത്തെ ​പറഞ്ഞിരുന്നു. എന്നാൽ ഇത് പെർഫോമൻസിന്റെ കാര്യത്തിലാണോ വിലയുടെ കാര്യത്തിലായോ എന്ന് വ്യക്തമാക്കിയിരുന്നില്ല. യൂറോപ്യൻ വിപണിയിൽ എത്തുന്ന നത്തിങ് ഫോൺ 2വിന്റെ വിലയാണ് ലീക്ക് റിപ്പോർട്ടുകളിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇതിന്റെ അ‌ടിസ്ഥാനത്തിൽ ആണ് ഇന്ത്യൻ വിപണിയിലെ വില കണക്കാക്കിയിരിക്കുന്നത്. അ‌തേസമയം, നത്തിങ് ഫോൺ 2വിന്റെ ചില സവിശേഷതകൾ മാത്രമാണ് കമ്പനി പുറത്തുവിട്ടിട്ടുള്ളത്. ബാക്കി വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടാനാണ് സാധ്യത. അ‌തായത് ഇന്ത്യയിലെ നത്തിങ് ഫോണിന്റെ വില സംബന്ധിച്ച കമ്പനിയുടെ സ്ഥിരീകരണം അ‌റിയാൻ കുറച്ചു ദിവസങ്ങൾകൂടി കാത്തിരിക്കണം. ഫ്ലിപ്പ്കാർട്ട് വഴിയാണ് നത്തിങ് ഫോൺ2 വിൽപ്പനയ്‌ക്കെത്തുക.

Best Mobiles in India

English summary
Leaked reports about the price of the smartphone are out, as they are set to launch their Nothing Phone 2 on July 11. According to a leaked report by DeLabs, the Nothing Phone will have two variants. The first will be the 256-GB storage variant. The second is the variant with 512 GB of internal storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X