ഇതുപോലൊരു നീല നിറം വേറെ എവിടെയേലും കണ്ടിട്ടുണ്ടോ! നത്തിങ് ഫോൺ 2a ബ്ലൂ എക്സ്ക്ലൂസീവ് ഇന്ത്യൻ എഡിഷൻ എത്തി
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്കായി നത്തിങ്ങിന്റെ പുത്തൻ സമ്മാനം എത്തി. നത്തിങ് ഫോൺ 2-ന്റെ വില കുറഞ്ഞ മോഡൽ എന്ന നിലയിൽ ഈ വർഷം കമ്പനി അവതരിപ്പിച്ച നത്തിങ് ഫോൺ 2aയുടെ പുതിയ എക്സ്ക്ലൂസീവ് ബ്ലൂ എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇന്ത്യയിൽ മാത്രമാണ് ഇത് ലഭ്യമാകുക.
2024 മാർച്ച് 5ന് ആണ് നത്തിങ് തങ്ങളുടെ നിലവിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആയ നത്തിങ് ഫോൺ 2ന്റെ വില കുറഞ്ഞ വേരിയന്റായി നത്തിങ് ഫോൺ 2a ലോഞ്ച് ചെയ്തത്. എന്നാൽ ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ മോഡൽ എത്തിയത്.

ഇപ്പോൾ ഇന്ത്യൻ വിപണിയിലേക്ക് മാത്രമായി നത്തിങ് ഫോൺ 2a ബ്ലൂ ഇന്ത്യ എക്സ്ക്ലൂസീവ് എഡിഷൻ (Nothing Phone (2a) Blue India-exclusive edition) നത്തിങ് അവതരിപ്പിച്ചിരിക്കുന്നു. ഈ പുതിയ വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇനി വാങ്ങാൻ സാധിക്കും. ആദ്യം ലോഞ്ച് ചെയ്ത വേരിയന്റുകളെ അപേക്ഷിച്ച് നിറത്തിൽ മാത്രമാണ് മാറ്റം.
ഡിസൈൻ, ഫീച്ചറുകൾ എന്നിവയുടെ കാര്യത്തിൽ മുൻപ് ലോഞ്ച് ചെയ്ത നത്തിങ് ഫോൺ 2എ വേരിയന്റുകളും ബ്ലൂ എഡിഷൻ വേരിയന്റും തമ്മിൽ വ്യത്യാസം ഒന്നുമില്ല. നത്തിങ് ഫോൺ 2a ബ്ലൂ കളർ വേരിയന്റിന്റെ 128ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 25,999 രൂപയാണ് വില. അതേപോലെ 12ജിബി+ 256ജിബി വേരിയൻ്റിന് 29,999 രൂപ നൽകണം.

നത്തിങ് ഫോൺ 2aയുടെ ബ്ലാക്ക്, വൈറ്റ് വേരിയന്റുകളെ അപേക്ഷിച്ച് പുതിയ ബ്ലൂ കളർ വേരിയന്റിന് വില അൽപ്പം കൂടുതലാണ്. ബ്ലാക്ക്, വൈറ്റ് എന്നിവയുടെ 128 ജിബി വേരിയന്റിന് 23,999 രൂപയും 256 ജിബി വേരിയൻ്റിന് 27,999 രൂപയുമാണ് വില. പുതിയ എക്‌സ്‌ക്ലൂവ് വേരിയന്റിന്റെ വിൽപ്പന മെയ് 2-ന് ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കും.
നത്തിങ് ആരാധകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് പുതിയ വേരിയന്റ് വെറും 19,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും എന്നതാണ്. ലോഞ്ചിനോട് അനുബന്ധിച്ച് ഒരു 'Zero Hour' ലൈവ് സെയിലും അവതരിപ്പിക്കുന്നുണ്ട്. ഇത് സിഎംഎഫ് ഓഡിയോ ഉൽപ്പന്നങ്ങൾ ഈ ഫോണിനൊപ്പം സൗജന്യമായി നേടാനുള്ള അവസരം ഒരുക്കും.
നത്തിങ് ഫോൺ 2എ ബ്ലൂ എക്സ്ക്ലൂസീവ് ഇന്ത്യൻ എഡിഷന്റെ പ്രധാന ഫീച്ചറുകൾ: 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (2412×1084 പിക്സലുകൾ) FHD+ OLED ഫ്ലെക്സിബിൾ HDR10+ AMOLED ഡിസ്പ്ലേ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം തുടങ്ങിയവ ഇതിലുണ്ട്.

2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ 4nm പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
മാലി G610 MC4 ജിപിയുവും ഇതിലുണ്ട്. പ്രോസസറിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരും വിധത്തിൽ 8GB/ 12GB LPDDR5 റാം, 128GB/256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവ നത്തിങ് ഇതിൽ നൽകിയിരിക്കുന്നു.
f/1.88 അപ്പേർച്ചർ, 1/1.56″ സെൻസർ, OIS എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചർ, 30 fps വരെ 4K, ആക്ഷൻ മോഡ് എന്നിവയുള്ള 50MP 114° അൾട്രാ വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നത്തിങ് ഫോൺ 2എയിൽ ഉള്ളത്. ഫ്രണ്ടിൽ f/2.4 അപ്പേർച്ചറുള്ള 32MP ക്യാമറയും ഉണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5ൽ ആണ് പ്രവർത്തിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11ax (MOGHz/25GHz), ബ്ലൂടൂത്ത് 5.3, GPS, യുഎസ്ബി ടൈപ്പ്-സി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നത്തിങ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. കൂടാതെ വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിനായി IP54 സ്പ്ലാഷ് റെസിസ്റ്റൻ്റ് റേറ്റിങ്ങും ഈ ഫോണിനുണ്ട്. തുടക്കത്തിൽ ലഭിക്കുന്ന ഓഫർ ഉപയോഗിച്ച് 19,999 രൂപയ്ക്ക് ഇത് വാങ്ങാനായാൽ മികച്ച ലാഭം തന്നെയാണത്.


Click it and Unblock the Notifications








