തോട്ടി വാങ്ങിയാൽ ആന സൗജന്യം എന്ന് പറഞ്ഞപോലെയുണ്ട്! ഞെട്ടിക്കുന്ന ഓഫറുമായി നത്തിങ്
ഭാഗ്യപരീക്ഷണത്തിന് തയാറുള്ളവർക്ക് ലോട്ടറിയെടുക്കാതെ പകരം ഇപ്പോൾ നത്തിങ്ങിന്റെ സിഎംഎഫ് നെക്ക്ബാൻഡ് പ്രോ (CMF Neckband Pro) ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങി നോക്കാവുന്നതാണ്. കാരണം തോട്ടി വാങ്ങിയാൽ ആനയെ സൗജന്യമായി നൽകും എന്ന് പറയുന്നതുപോലെയുള്ള ഒരു ഞെട്ടിക്കുന്ന ഓഫർ ഇപ്പോൾ നത്തിങ് പ്രഖ്യാപിച്ചിട്ടുണ്ട്. നത്തിങ്ങിന്റെ സിഎംഎഫ് നെക്ക്ബാൻഡ് പ്രോ വാങ്ങിയാൽ നത്തിങ് പുറത്തിറക്കിയ ഏറ്റവും ഒടുവിലത്തെ സ്മാർട്ട്ഫോണായ നത്തിങ് ഫോൺ 2എ (Nothing Phone 2a) സൗജന്യമായി ലഭിക്കും എന്നതാണ് അത്. പക്ഷേ ഈ ഫോൺ സൗജന്യമായി ലഭിക്കണമെങ്കിൽ നല്ല ഭാഗ്യം വേണമെന്നുമാത്രം.
ഇപ്പോൾ ഫ്ലിപ്പ്കാർട്ട് എൻഡ് ഓഫ് സീസൺ സെയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഓഫർ സെയിലിൽ നത്തിങ്ങിന്റെ ഓഡിയോ ഡിവൈസായ സിഎംഎഫ് നെക്ക്ബാൻഡ് പ്രോ ഡിസ്കൗണ്ടിൽ 1,799 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ വർഷം മാർച്ചിൽ നത്തിങ് സിഎംഎഫ് പുറത്തിറക്കിയ നെക്ക്ബാൻഡ് ആണിത്. 1999 രൂപ വിലയിൽ അവതരിപ്പിക്കപ്പെട്ട ഈ നെക്ക്ബാൻഡിന് 200 രൂപ ഡിസ്കൗണ്ടാണ് നൽകിയിരിക്കുന്നത്.

എന്നാൽ ഈ 200 രൂപ ഡിസ്കൗണ്ട് അല്ല, മറിച്ച് അതിനൊപ്പം നൽകിയിരിക്കുന്ന ഓഫറുകളുടെ ലിസ്റ്റിൽ പാർട്നർ ഓഫർ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്യുമ്പോഴാണ് യഥാർഥത്തിൽ ആരെയും മോഹിപ്പിക്കുന്ന ഓഫർ ഒളിഞ്ഞിരിക്കുന്നത് കാണാനാകുക. ഇതിൽ ആദ്യം പറഞ്ഞിരിക്കുന്നത് CMF നെക്ക്‌ബാൻഡ് പ്രോ വാങ്ങുന്ന ഓരോ 250-ാമത്തെ ഉപഭോക്താവിനും ഒരു ജോടി CMF ബഡ്‌സ് സൗജന്യമായി ലഭിക്കുമെന്നാണ്.
ഭാഗ്യപരീക്ഷണം CMF ഇയർ ബഡ്‌സ് കൊണ്ട് അവസാനിക്കുന്നില്ല, CMF നെക്ക്‌ബാൻഡ് പ്രോ വാങ്ങുന്ന ഓരോ 500-ാമത്തെ ഉപയോക്താവിനും ഒരു നത്തിങ് ഫോൺ (2a) ലഭിക്കുമെന്നും കമ്പനി അറിയിച്ചിരിക്കുന്നു. അതായത് ഭാഗ്യപരീക്ഷണത്തിന് താൽപര്യമുള്ളവർക്ക് ട്രൈ ചെയ്യാം, കിട്ടിയാൽ ഒരു കിടിലൻ സ്മാർട്ട്ഫോൺ, കിട്ടിയില്ലെങ്കിൽ 200 രൂപ ഡിസ്കൗണ്ടിൽ ഒരു നെക്ക്ബാൻഡ്.

ഈ ഓഫർ 2024 ജൂൺ 1-ന് 00:00 മണിക്കൂർ മുതൽ 2024 ജൂൺ 7-ന് 23.59 മണിക്കൂർ വരെ വാലിഡിറ്റിയുള്ളതാണ് എന്നാണ് ഫ്ലിപ്പ്കാർട്ട് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. സിഎംഎഫ് നെക്ക്ബാൻഡ് പ്രോയുടെ പ്രധാന ഫീച്ചറുകൾ: ഹൈബ്രിഡ് ANC സാങ്കേതികവിദ്യ, 50dB വരെ നോയ്സ് ക്യാൻസലേഷൻ, 13.6 എംഎം കോമ്പോസിറ്റ് ഡയഫ്രം ഡ്രൈവർ എന്നിവ ഇതിലുണ്ട്.
കൂടാതെ അൾട്രാ ബാസ് ടെക്നോളജി 2.0, സ്പേഷ്യൽ ഓഡിയോ ഇഫക്റ്റ്, IP55 റേറ്റിങ്, ഒറ്റ ചാർജിൽ 37 മണിക്കൂർ വരെ പ്ലേബാക്ക്, ഫാസ്റ്റ് ചാർജിംഗ് , 10 മിനിറ്റ് ചാർജിൽ (ANC ഓഫിൽ) ഉപയോക്താക്കൾക്ക് 18 മണിക്കൂർ ബാറ്ററി ലൈഫ് എന്നിവ ലഭിക്കുമെന്ന് നത്തിങ് പറയുന്നു.
നത്തിങ് ഫോൺ 2എയുടെ പ്രധാന ഫീച്ചറുകൾ: 6.7-ഇഞ്ച് (2412×1084 പിക്സലുകൾ) FHD+OLED ഫ്ലെക്സിബിൾ HDR10+AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, ഗൊറില്ല ഗ്ലാസ്-5 പ്രൊട്ടക്ഷൻ, മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ 4nm പ്രോസസർ.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ആണ് ഇതിലുള്ളത്. പ്രധാന ക്യാമറയും അൾട്രാ വൈഡ് ക്യാമറയും 50MP സെൻസറുകളോടെ എത്തുന്നു. 4K, 30 fps വരെ, ആക്ഷൻ മോഡ് എന്നിവ ഇതിലെ റിയർ ക്യാമറ പിന്തുണയ്ക്കുന്നു. f/2.4 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറ, 45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








