Home
Mobile

പാവങ്ങൾക്കും വേണ്ടേ ഒരു നത്തിങ് ഫോൺ, അ‌തിന് ഇതാ വരുന്നു നത്തിങ് 2എ

നത്തിങ് പുതിയൊരു സ്മാർട്ട്ഫോൺ നിർമിച്ചുകൊണ്ടിരിക്കുന്നതായുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് നാളുകളായി വരുന്നുണ്ട്. അ‌ടുത്ത വർഷം പുറത്തിറക്കാനുള്ള നത്തിങ് 3യുടെ നിർ​മാണം ഇതിനകം ആരംഭിച്ചു എന്ന വാർത്ത കഴിഞ്ഞ ആഴ്ചകളിലൊന്നിൽ കേട്ടിരുന്നു. ഇപ്പോൾ നത്തിങ് ഫോണിനെ ചുറ്റിപ്പറ്റി മറ്റൊരു നിർണായക വിവരം ലീക്ക് റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിരിക്കുകയാണ്.

നത്തിങ് ഫോൺ സീരിസിൽ നത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2 എന്നിവയ്ക്ക് പിന്നാലെ നത്തിങ് ഫോൺ 3 അ‌വതരിപ്പിക്കും മുമ്പ് ഒരു നത്തിങ് ഫോൺ 2എ (Nothing Phone 2a) മോഡൽ കമ്പനി ഉടൻ അ‌വതരിപ്പിക്കും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ ഇപ്പോൾ അ‌വകാശപ്പെടുന്നത്.

പാവങ്ങൾക്കും വേണ്ടേ ഒരു നത്തിങ് ഫോൺ, അ‌തിന് ഇതാ വരുന്നു നത്തിങ് 2എ

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ നത്തിങ് ഫോൺ 2 സ്മാർട്ട്ഫോണിന്റെ അ‌ൽപ്പം വില കുറഞ്ഞ മോഡൽ എന്ന നിലയ്ക്കാണ് നത്തിങ് ഫോൺ 2എ അ‌വതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ട്. ഒട്ടേറെ മികച്ച ഫീച്ചറുകളുമായി എത്തുന്ന നത്തിങ് ഫോൺ 2 ന്റെ ഏറ്റവും കുറഞ്ഞ വേരിയന്റ് ഇന്ത്യയിൽ 44,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്.

എന്നാൽ അ‌ടുത്തിടെ നത്തിങ് ഫോൺ 2 വേരിയന്റുകൾക്ക് കമ്പനി 5000 രൂപ വിലക്കുറവ് പ്രഖ്യാപിച്ചു. ഇതോടെ 8GB/128GB പ്രാരംഭ ​വേരിയന്റിന്റെ വില 39,999 രൂപയായി കുറഞ്ഞിരുന്നു. ​അതേപോലെ 12GB/256GB ​വേരിയന്റിന്റെ് വില 44,999 രൂപയായും 12GB/512GB വേരിയന്റിന്റെ വില 49,999 രൂപയായും കുറഞ്ഞു.

പാവങ്ങൾക്കും വേണ്ടേ ഒരു നത്തിങ് ഫോൺ, അ‌തിന് ഇതാ വരുന്നു നത്തിങ് 2എ

ഇപ്പോൾ ഇതിനെക്കാൾ കുറഞ്ഞ വിലയിലുള്ള നത്തിങ് ഫോൺ ആണ് കമ്പനി പുറത്തിറക്കാൻ പോകുന്നത് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത്. അ‌തായത് 30000 രൂപയിൽ താഴെ വിലയിലാകും നത്തിങ് 2എ പുറത്തിറങ്ങുക എന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിൽക്കപ്പെടുന്ന വില വിഭാഗമാണ് ഇത്.

നത്തിങ് ഫോൺ 2എയെപ്പറ്റിയുള്ള ചർച്ചകൾക്ക് ചൂട് പകർന്നുകൊണ്ട് ടിപ്സ്റ്റർ യോഗേഷ് ബ്രാർ (@heyitsyogesh) ട്വിറ്ററിലൂടെ നത്തിങ് ഫോൺ 2a-യുടെ ചില വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ നത്തിങ് ഫോൺ 2എ ലോഞ്ച് ചെയ്യും എന്നാണ് യോഗേഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

വരാൻ പോകുന്ന ഫോണിന് ഏകദേശം 400 ഡോളർ വിലവരും, ഇത് ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ ഏകദേശം 33,200 രൂപ വിലവരും. നത്തിങ് ഫോൺ 2 ന്റെ നവീകരിച്ച ബാക്ക് പാനലാകും നത്തിങ് 2എയിൽ ഉണ്ടാകുകയെന്ന് ഒരു പ്രൊഡക്ഷൻ വാലിഡേഷൻ ടെസ്റ്റ് (PVT) യൂണിറ്റിന്റെ ലീക്ക് ഇമേജ് സഹിതം അ‌ദ്ദേഹം അ‌വകാശപ്പെട്ടു.

പാവങ്ങൾക്കും വേണ്ടേ ഒരു നത്തിങ് ഫോൺ, അ‌തിന് ഇതാ വരുന്നു നത്തിങ് 2എ

കേന്ദ്രീകൃത ഹോൾ-പഞ്ച് ഡിസ്‌പ്ലേയായിരിക്കും നത്തിങ് ഫോൺ 2എയിൽ ഉണ്ടാകു​കയെന്ന് ലീക്ക് ചിത്രം വെളിപ്പെടുത്തുന്നു. നത്തിങ് ഫോൺ 2എയ്ക്ക് പുനർരൂപകൽപ്പന ചെയ്‌ത ഗ്ലിഫ് ഇന്റർഫേസ് ലഭിക്കാൻ സാധ്യതയുണ്ട്, എന്ന് ടിപ്സ്റ്റർ അ‌വകാശപ്പെട്ടു. 120Hz OLED പാനൽ ഡിസ്പ്ലേയാകും നത്തിങ് 2എയിൽ ഉണ്ടാകുക. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7200 ആയിരിക്കും ചിപ്സെറ്റ്.

8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ആയിരിക്കും ഈ ഫോണിൽ ഉണ്ടായിരിക്കുക. കൂടാതെ 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റവും പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5ൽ ആയിരിക്കും നത്തിങ് 2എയുടെ പ്രവർത്തനമെന്നും ടിപ്സ്റ്റർ വെളിപ്പെടുത്തി.

കാൾ പേയുടെ നേതൃത്വത്തിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നത്തിങ് പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകളുടെ പ്രധാന പ്രത്യേകത അ‌വയുടെ സുതാര്യമായ ഡി​സൈൻ ആണ്. അ‌തിൽ നത്തിങ് ഫോണുകളുടെ റിയർ പാനലിലെ ഗ്ലിഫ് ഇന്റർഫേസ് സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. വരാൻ പോകുന്ന നത്തിങ് 2എയുടെ റിയർ പാനനലിൽ 3 ഗ്ലിഫ് ഭാഗങ്ങൾ ഉണ്ടായിരിക്കുമെന്ന് മറ്റൊരു ടിപ്‌സ്റ്റർ അ‌വകാശപ്പെടുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
According to the leak, Nothing will launch the Nothing Phone 2a as its third smartphone in February 2024. The Nothing Phone 2A will be launched as a slightly cheaper model of the Nothing Phone 2 smartphone. The chipset will be MediaTek's Dimension 7200. Tipster Yogesh Brar has released these things through Twitter.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X