നത്തിങ് ഫോൺ ആരാധകർക്ക് സന്തോഷവാർത്ത; ഇപ്പോൾ വാങ്ങിയാൽ ഈ മോഡലിന് 6000 രൂപ വിലക്കുറവ് ഉണ്ട്
വ്യത്യസ്തമായ ഡിസൈനും മികച്ച ഫീച്ചറുകളും ന്യായമായ വിലയും സംയോജിപ്പിച്ചുകൊണ്ട് സ്മാർട്ട്ഫോൺ പുറത്തിറക്കി ശ്രദ്ധ നേടിയ മൊബൈൽ ബ്രാൻഡാണ് നത്തിങ്. ആദ്യ സ്മാർട്ട്ഫോണിലൂടെത്തന്നെ സ്മാർട്ട്ഫോൺ വിപണിയുടെയും ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞ നത്തിങ് കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡൽ ആണ് നത്തിങ് ഫോൺ 2എ (Nothing Phone 2a). ഇതിന്റെ പിൻഗാമിയായി നത്തിങ് ഫോൺ 3എ അടുത്തിടെ നത്തിങ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ മുൻ മോഡലിന്റെ വില കുറയുകയും ചെയ്തു. ലോഞ്ച് വിലയെക്കാൾ 6000 രൂപ വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാനാകും.
30000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഉൾപ്പെടുത്താവുന്ന സ്മാർട്ട്ഫോൺ ആണ് നത്തിങ് ഫോൺ 2എ. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് നത്തിങ് ഫോൺ 2എയുടെ 8GB + 128GB പ്രാരംഭ മോഡലിന് 23,999 രൂപയായിരുന്നു വില. 8GB + 256GB മോഡലിന് 25,999 രൂപയും 12GB + 256GB മോഡലിന് 27,999 രൂപയും നൽകണമായിരുന്നു.

എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നത്തിങ് ഫോൺ 2എയുടെ അടിസ്ഥാന മോഡൽ വെറും 17999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് വേരിയന്റുകൾ യഥാക്രമം 19999 രൂപ, 21999 രൂപ വിലകളിലും എത്തുന്നു. അതായത് എല്ലാ വേരിയന്റുകൾക്കും 6000 രൂപ ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു.
ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5 ശതമാനം ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഉണ്ട്. പരമാവധി 11100 രൂപ വരെയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ലഭ്യമാകുക. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കവും പ്രവർത്തനക്ഷമതയും മോഡലുമൊക്കെ വിലയിരുത്തിയാകും അന്തിമ മൂല്യം നിശ്ചയിക്കുക. ഫ്ലിപ്പ്കാർട്ടിലെ ഈ ഡീൽ കാണാനും സ്വന്തമാക്കാനും Nothing Phone 2a 5G എന്നതിൽ ക്ലിക്ക് ചെയ്യുക.

നത്തിങ് ഫോൺ 2എയുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2412×1084 പിക്സലുകൾ) FHD+ OLED ഫ്ലെക്സിബിൾ HDR10+ AMOLED ഡിസ്പ്ലേ ആണ് ഇതിൽ ഉള്ളത്. 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയും ഇതിന് ഉണ്ട്.
2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ 4nm പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മാലി G610 MC4 ജിപിയു, 8GB/ 12GB LPDDR5 റാം, 128GB/256GB / 512GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5ൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ നത്തിങ് ഫോൺ 2എയിൽ ഉള്ളത്. പ്രധാന ക്യാമറയും അൾട്രാ വൈഡ് ക്യാമറയും 50MP ആണ്. 4K, 30 fps വരെ, ആക്ഷൻ മോഡ് എന്നിവയും ഇതിലുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11ax (MOGHz/25GHz), IP54 റേറ്റിങ്, 45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
അഫിലിയേറ്റ് വെളിപ്പെടുത്തൽ
ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.


Click it and Unblock the Notifications








