Home
Mobile

ഇരുട്ടിന്റെ കൂട്ടുകാരൻ ഇനി മിന്നാമിന്നിയല്ല, ഇവനാണ്! നത്തിങ് ഫോൺ 2a പ്ലസ് കമ്യൂണിറ്റി എഡിഷൻ എത്തി

ഇരുട്ടിന്റെ കൂട്ടുകാരൻ ആര് എന്ന ചോദ്യത്തിന് സ്മാർട്ട്ഫോണുകളുടെ ലോകത്തുനിന്ന് ഒരു ഉത്തരം കണ്ടെത്താൻ പറഞ്ഞാൽ ഇനി ​ധൈര്യമായി പറയാം നത്തിങ് ഫോൺ 2എ പ്ലസ് കമ്യൂണിറ്റി എഡിഷൻ എന്ന്. മിന്നാമിന്നികളെ പോലെ തിളങ്ങുന്ന റിയർ പാനലാണ് ഈ കമ്യൂണിറ്റി ഫോണിന്റെ പ്രധാന സവിഷേത. ഗ്രീൻ-ടിൻ്റഡ് ഫോസ്ഫോറസെൻ്റ് മെറ്റീരിയൽ ഫിനിഷുകൾ ഉപയോഗിച്ച്, ഫോണിൻ്റെ റിയർപാനലിലെ ഘടകങ്ങൾ ഇരുട്ടിൽ ചെറിയ തിളക്കം പുറപ്പെടുവിക്കുന്നു. അ‌തിനാൽ ഏതിരുട്ടത്തിരുന്നാലും ഈ ഫോൺ കണ്ടെത്താം. 6 മാസത്തിനിടെ 47 രാജ്യങ്ങളിൽ നിന്നുള്ള 900-ലധികം കമ്മ്യൂണിറ്റി നിർദേശങ്ങളിൽ നിന്ന് രൂപകൽപ്പന ചെയ്‌ത സവിശേഷതകളുമായാണ് ഈ നത്തിങ് ഫോൺ എത്തുന്നത്.

നത്തിങ് ഫോൺ 2എ പ്ലസ് കമ്യൂണിറ്റി എഡിഷൻ (Nothing Phone (2a) Plus Community Edition) കഴിഞ്ഞ ദിവസം ഇന്ത്യയിലും ലോഞ്ച് ചെയ്തു. ഈ വർഷം ജൂ​ലൈയിൽ ലോഞ്ച് ചെയ്ത നത്തിങ് ഫോൺ 2എ പ്ലസ് സ്മാർട്ട്‌ഫോണിൻ്റെ കസ്റ്റ​മൈസ്ഡ് വേരിയന്റാണ് ഇത്. നത്തിങ് ഫോൺ 2എയുടേതിന് സമാനമായ ഫീച്ചറുകൾ തന്നെയാണ് ഇതിലുമുളളത്.

ഇരുട്ടിന്റെ കൂട്ടുകാരൻ ഇനി മിന്നാമിന്നിയല്ല, ഇവനാണ്!

നത്തിങ് ഫോൺ (2എ) പ്ലസ് കമ്മ്യൂണിറ്റി എഡിഷൻ ഒരു പ്രോജക്‌റ്റായി ലോഞ്ച് ചെയ്‌ത് സ്‌മാർട്ട്‌ഫോണിനായുള്ള ഒരു പുതിയ ഡിസൈനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഹാർഡ്‌വെയർ ഡിസൈൻ, വാൾപേപ്പർ ഡിസൈൻ, പാക്കേജിംഗ് ഡിസൈൻ, മാർക്കറ്റിംഗ് കാമ്പെയ്ൻ എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് പ്രേജക്ട് വിഭജിച്ചത്. മേയിൽ തുടങ്ങിയ പദ്ധതി ജൂലൈയിൽ അവസാനിച്ചു.

ക്യാമ്പയിനിൽ നത്തിങ് കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ അ‌ടിസ്ഥാനപ്പെടുത്തിയാണ് ഈ സ്‌പെഷ്യൽ എഡിഷൻ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് നത്തിങ് ഇന്ത്യയുടെ വെബ്‌സൈറ്റിലേക്ക് പോയി ഈ ഫോണിനായി രജിസ്റ്റർ ചെയ്യാം. ഈ സ്പെഷൽ എഡിഷന്റെ 1,000 യൂണിറ്റുകൾ മാത്രമേ ആകെ വിൽപ്പനയ്ക്ക് ലഭ്യമായിട്ടുള്ളൂ.

ഇരുട്ടിന്റെ കൂട്ടുകാരൻ ഇനി മിന്നാമിന്നിയല്ല, ഇവനാണ്!

വിലയും ലഭ്യതയും: റിയർ പാനലിൽ അ‌ടക്കം പുതിയ രൂപഭാവങ്ങൾ അ‌വതരിപ്പിക്കുന്നുണ്ട് എങ്കിലും ഈ ഫോണിന്റെ ഫീച്ചറുകൾ അ‌ടിസ്ഥാനപരമായി നത്തിങ് 2എ പ്ലസ് മോഡലിന്റേത് തന്നെയാണ്. വിലയും അ‌തുതന്നെ. അ‌തായത്, നത്തിങ് ഫോൺ 2എ കമ്മ്യൂണിറ്റി എഡിഷൻ്റെ സിംഗിൾ 12ജിബി + 256ജിബി വേരിയൻ്റിന് 29,999 രൂപയാണ് വില.

നത്തിങ് ഫോൺ 2എ കമ്മ്യൂണിറ്റി എഡിഷൻ്റെ പ്രധാന ഫീച്ചറുകൾ: 3GHz ഒക്ടാ കോർ മീഡിയടെക് ഡിമെൻസിറ്റി 7350 പ്രോ 4nm പ്രൊസസർ കരുത്തിലാണ് ഈ ഫോൺ എത്തുന്നത്. 6.7-ഇഞ്ച് FHD+ OLED ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

1.3 GHz വരെ Mali-G610 MC4 ജിപിയു, 12GB LPDD4X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.6ൽ ആണ് പ്രവർത്തനം. ക്യാമറയുടെ കാര്യത്തിൽ നത്തിങ് 2എയെ അ‌പേക്ഷിച്ച് ഈ പ്ലസ് മോഡൽ ഏറെ മുന്നിലാണ്. ഇതിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം തന്നെയാണ് ഉള്ളത്.

ഇരുട്ടിന്റെ കൂട്ടുകാരൻ ഇനി മിന്നാമിന്നിയല്ല, ഇവനാണ്!

ഇതിലെ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിൽ OIS, 1/1.57″ f/1.88 അപ്പേർച്ചർ, സാംസങ് GN9 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറയും Samsung JN1 1/2.76-ഇഞ്ച് സെൻസറുള്ള 50-മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമുണ്ട്, ഇത് 114-ഡിഗ്രി ഫീൽഡ് വ്യൂ വാഗ്ദാനം ചെയ്യുന്നു. 30 fps വരെ 4K, ആക്ഷൻ മോഡ് എന്നിവയും ഇതിലുണ്ട്.

ഈ നത്തിങ് സ്പെഷൽ എഡിഷൻ ഫോൺ 50MP ഫ്രണ്ട് ക്യാമറയും വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ 1/2.76″ F/2.4 അപ്പേർച്ചർ ഉള്ള Samsung JN1 സെൻസർ, 30 fps വരെ 4K എന്നീ ഫീച്ചറുകളുടെ പിന്തുണയുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനറാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്.

ഡ്യുവൽ സിം (നാനോ+ നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (MOGHz/25GHz) , ബ്ലൂടൂത്ത് 5.3, GPS, USB Type-C, NFC, 50W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, ഒട്ടനവധി പുതിയ എഐ ഫീച്ചറുകൾ എന്നിവയും ഈ നത്തിങ് സ്പെഷൽ എഡിഷൻ ഫോണിലുണ്ട്.

More from GizBot

Best Mobiles in India

English summary
Nothing Phone (2a) Plus Community Edition Launched in India. Using green-tinted phosphorescent material finishes, elements of the back of the phone emit a soft glow in the dark. Nothing Phone (2a) Community Edition is priced at Rs 29,999 for the single 12GB + 256GB variant. Those interested can head to Nothing India’s website and register for the device. Only 1,000 units of the Nothing Phone (2a) Community Edition will be available to purchase.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X