ലാഭം വന്ന് വാതിലിൽ തട്ടിവിളിക്കുന്നു, നത്തിങ് ഫോൺ 2aയുടെ രൂപത്തിൽ!
സ്മാർട്ട്ഫോൺ ആരാധകർക്ക്, പ്രത്യേകിച്ച് നത്തിങ്ങിന്റെ ഫോണുകളെ ഇഷ്ടപ്പെടുന്നവർക്ക് കിടിലനൊരു സ്മാർട്ട്ഫോൺ ഇപ്പോൾ 3000 രൂപ വിലക്കുറവിൽ വാങ്ങാൻ അവസരം ഒരുങ്ങിയിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ സ്വാതന്ത്രദിന ആഘോഷങ്ങളോട് അനുബന്ധിച്ച് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഡീൽ സെയിൽ നടക്കുകയാണ്. ഈ അവസരത്തിൽ നത്തിങ് ജൂലൈ 31ന് ലോഞ്ച് ചെയ്ത ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ ആയ നത്തിങ് ഫോൺ 2a പ്ലസ് (Nothing Phone 2A Plus) ആദ്യമായി ഇന്നുമുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നു. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ നത്തിങ് ഫോൺ 2a പ്ലസിന് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിട്ടുണ്ട്.
ലോഞ്ച് ഓഫറുകൾ മുഴുവൻ പ്രയോജനപ്പെടുത്തിയാൽ ഇത് 24,999 രൂപയ്ക്ക് ലഭിക്കുമെന്ന് കമ്പനി പറയുന്നു. യഥാർഥത്തിൽ നത്തിങ് ഫോൺ 2എ പ്ലസിന്റെ 8GB+ 256GB അടിസ്ഥാന മോഡലിന് 27,999 രൂപയും 12GB+ 256GB മോഡലിന് 29,999 രൂപയും ആണ് വില. അതിനാൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് പറയുന്ന ഡിസ്കൗണ്ട് ലഭിക്കുകയാണ് എങ്കിൽ 3000 രൂപ ലാഭത്തിൽ ഇത് സ്വന്തമാക്കാൻ കഴിയും. പരിമിത സമയത്തേക്ക് മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭിക്കുക.

ഗ്രേ, ബ്ലാക്ക് നിറങ്ങളിൽ ആണ് നത്തിങ് ഫോൺ 2എ പ്ലസ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. നത്തിങ് ഫോൺ 1ന്റെ പിൻഗാമിയായി നത്തിങ് ഫോൺ 2 വന്നു. എന്നാൽ വില കൂടുതൽ ആണ് എന്നത് കണക്കിലെടുത്ത് നത്തിങ് ഫോൺ 2ന്റെ അൽപ്പം വില കുറഞ്ഞ മോഡൽ എന്ന നിലയിൽ പിന്നീട് നത്തിങ് ഫോൺ 2എ ലോഞ്ച് ചെയ്യപ്പെട്ടു.
അതിനും ശേഷമാണ് നത്തിങ് ഫോൺ 2നെക്കാൾ അൽപ്പം കുറഞ്ഞതും എന്നാൽ നത്തിങ് ഫോൺ 2എ മോഡലിനെക്കാൾ അൽപ്പം കൂടിയതുമായ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് നത്തിങ് ഫോൺ 2എ പ്ലസ് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ഒട്ടനവധി പുതിയ എഐ ഫീച്ചറുകൾ സഹിതമാണ് ഈ പുതിയ നത്തിങ് ഫോൺ എത്തിയിരിക്കുന്നത്.

മികച്ച പെർഫോമൻസ് ലഭിക്കുന്ന സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർ നത്തിങ് ഫോൺ 2എ പ്ലസ് മോഡലിനെയും പരിഗണിക്കുന്നത് നന്നായിരിക്കും. വേഗതയേറിയ മീഡിയടെക് ഡിമെൻസിറ്റി 7350 പ്രോ ചിപ്സെറ്റ് ആണ് ഇതിൽ ഉള്ളത്. ഈ ചിപ്സെറ്റുള്ള ഇന്ത്യയിലെ ആദ്യ ഫോണാണിത്. 1.3 GHz വരെ വേഗതയുള്ള Mali-G610 MC4 ജിപിയുവും ഇതിൽ ഉണ്ട്.
നത്തിങ് ഫോൺ 2എ പ്ലസിന്റെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ OLED ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് 00 ഔട്ട്ഡോർ കളർ 1/00 k ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.6ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3GHz ഒക്ടാ കോർ മീഡിയടെക് ഡിമെൻസിറ്റി 7350 പ്രോ 4nm പ്രൊസസർ, 1.3 GHz വരെ Mali-G610 MC4 ജിപിയു എന്നിവ കൂടാതെ 8GB/ 12GB LPDD4X റാം ഓപ്ഷനുകളും 256GB UFS 2.2 സ്റ്റോറേജും 2എ പ്ലസ് വാഗ്ദാനം ചെയ്യുന്നു.

നത്തിങ് 2എ മോഡലിലേതിനെക്കാൾ മെച്ചപ്പെട്ട ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ആണ് ഈ പ്ലസ് മോഡലിൽ ഉള്ളത്. OIS, 1/1.57″ f/1.88 അപ്പേർച്ചറുള്ള സാംസങ് GN9 സെൻസറുമായി എത്തുന്ന 50MP മെയിൻ ക്യാമറയും 114-ഡിഗ്രി ഫീൽഡ് വ്യൂ വാഗ്ദാനം ചെയ്യുന്ന, Samsung JN1 1/2.76-ഇഞ്ച് സെൻസറുള്ള 50-മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഇതിൽ അടങ്ങുന്നു.
റിയർ ക്യാമറ യൂണിറ്റിലേത് പോലെ തന്നെ ഫ്രണ്ടിലും 50MP ക്യാമറയാണ് നത്തിങ് നൽകുന്നത്. ഇത് 4K വീഡിയോ റെക്കോർഡിങ് പിന്തുണ സഹിതമാണ് എത്തുന്നത്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ, 50W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും നത്തിങ് 2എ പ്ലസിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (MOGHz/25GHz) , ബ്ലൂടൂത്ത് 5.3, GPS, USB Type-C, NFC എന്നിവയും നൂതന ലിക്വിഡ് കൂളിംഗ് സംവിധാനവും നത്തിങ് ഫോൺ 2എ പ്ലസിലുണ്ട്. അതിൽ ചൂട് വേഗത്തിൽ പുറം തളളുന്നതിനായി 3,200 mm² വേപ്പർ ചേംബറും 12,000 mm² ലാർജ് കൂളിംഗ് ഏരിയയും ഉണ്ട്.


Click it and Unblock the Notifications








