ആരാണ് വെറൈറ്റി ആഗ്രഹിക്കാത്തത്! വീണ്ടും ഡിസ്കൗണ്ട് വിലയിൽ നത്തിങ് ഫോൺ 2എ പ്ലസ് വിൽപ്പനയ്ക്ക്
ലോഞ്ച് ചെയ്യപ്പെട്ടത് മുതൽ സ്മാർട്ട്ഫോൺ വിപണിയിൽ നത്തിങ്ങിന്റെ ഫോണുകൾക്ക് പ്രത്യേകം ആരാധകരുണ്ട്. അതായത് സാധാരണ എല്ലാവരുടെയും കൈയിൽ ഇരിക്കുന്നതിനെക്കാൾ അൽപ്പം വ്യത്യസ്തമായ ഒരു ഫോൺ തനിക്ക് വേണം എന്ന് ആഗ്രഹിച്ചവർക്ക് നത്തിങ് ഫോണുകളുടെ വ്യത്യസ്തമായ രൂപം ഏറെ ഇഷ്ടപ്പെട്ടു. രൂപം മാത്രമല്ല, മികച്ച പെർഫോമൻസും ഫീച്ചറുകളും അടങ്ങുന്നു എന്നത് ഈ ഫോണിനെ സ്മാർട്ട്ഫോൺ പ്രേമികൾ ഏറ്റെടുക്കുന്നതിന് കാരണമായി. നത്തിങ് ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് നത്തിങ് ഫോൺ 2എ പ്ലസ് (Nothing Phone 2a Plus).
ലോഞ്ച് ചെയ്യുന്ന സമയത്ത് നത്തിങ് ഫോൺ 2എ പ്ലസിന്റെ 8GB+ 256GB അടിസ്ഥാന മോഡലിന് 27,999 രൂപയും 12GB+ 256GB മോഡലിന് 29,999 രൂപയും ആയിരുന്നു വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായ ഡിസ്കൗണ്ടുകൾ ലഭ്യമാകുന്നതിനാൽ തുടക്കത്തിൽ ഈ ഫോൺ 25000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിരുന്നു.

ലോഞ്ച് കഴിഞ്ഞ് മാസങ്ങൾക്കിപ്പുറം ലോഞ്ച് സമയത്ത് കേട്ടതിനെക്കാൾ വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അതായത് ആമസോണിൽ 25,986 രൂപ വിലയിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. അത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും. അതിനാൽ 24,986 രൂപ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനാകും.
ഫ്ലിപ്പ്കാർട്ട് വഴിയാണ് നത്തിങ് ഫോൺ 2എ പ്ലസ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്, ഫ്ലിപ്പ്കാർട്ടിൽ ഈ ഫോണിന്റെ അടിസ്ഥാന മോഡലിന് 26999 രൂപയാണ് വില. കൂടാതെ 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. അതിനാൽ പരമാവധി 25,749 രൂപ വിലയിലാണ് ഇത് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകുക.

ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ട് നത്തിങ് ഫോൺ 2എ പ്ലസിന് വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി 16350 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭിക്കും. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ പരിഗണിച്ച ശേഷമായിരിക്കും അന്തിമ മൂല്യം നിശ്ചയിക്കുക. ഗ്രേ, ബ്ലാക്ക് നിറങ്ങളിൽ ആണ് നത്തിങ് ഫോൺ 2എ പ്ലസ് ഇന്ത്യയിൽ ലഭ്യമാകുക.
നത്തിങ് ഫോൺ 2എ പ്ലസിന്റെ പ്രധാന ഫീച്ചറുകൾ: 3GHz ഒക്ടാ കോർ മീഡിയടെക് ഡിമെൻസിറ്റി 7350 പ്രോ 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഈ ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ഈ ഫോണിൽ ആയിരുന്നു. 1.3 GHz വരെ വേഗതയുള്ള Mali-G610 MC4 ജിപിയുവും ഇതിൽ ഉണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ OLED ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് 00 ഔട്ട്ഡോർ കളർ 1/00 k ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

8GB/ 12GB LPDD4X റാം ഓപ്ഷനുകളും 256GB UFS 2.2 സ്റ്റോറേജും നത്തിങ് 2എ പ്ലസ് വാഗ്ദാനം ചെയ്യുന്നു.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.6ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ, 50W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, യുഎസ്ബി ടൈപ്പ്-സി ഓഡിയോ എന്നിവയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, OIS, 1/1.57″ f/1.88 അപ്പേർച്ചറുള്ള സാംസങ് GN9 സെൻസറുമായി എത്തുന്ന 50MP മെയിൻ ക്യാമറയും 114-ഡിഗ്രി ഫീൽഡ് വ്യൂ വാഗ്ദാനം ചെയ്യുന്ന, Samsung JN1 1/2.76-ഇഞ്ച് സെൻസറുള്ള 50-മെഗാപിക്സൽ സെക്കൻഡറി ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 50MP ഫ്രണ്ട് ക്യാമറയുമാണ് ഈഫോൺ വാഗ്ദാനം ചെയ്യുന്നത്.
നൂതന ലിക്വിഡ് കൂളിംഗ് സംവിധാനവും നത്തിങ് ഫോൺ 2എ പ്ലസിലുണ്ട്. അതിൽ ചൂട് വേഗത്തിൽ പുറം തളളുന്നതിനായി 3,200 mm² വേപ്പർ ചേംബറും 12,000 mm² ലാർജ് കൂളിംഗ് ഏരിയയും ഉണ്ട്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (MOGHz/25GHz) , ബ്ലൂടൂത്ത് 5.3, GPS, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








