നത്തിങ് എന്നാ സുമ്മാവാ...! ഉശിരൻ പെർഫോമൻസുമായി നത്തിങ് ഫോൺ 2എ പ്ലസ് ഇന്ത്യയിൽ എത്തി
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ആവേശം പകർന്ന് നത്തിങ്ങിന്റെ നാലാമത്തെ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അടുത്തിടെ പുറത്തിറക്കിയ നത്തിങ് 2എ മോഡലിനോട് അനുബന്ധമായി നത്തിങ് ഫോൺ 2എ പ്ലസ് (Nothing Phone 2a Plus) എന്ന മോഡലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. വേഗതയേറിയ മീഡിയടെക് ഡിമെൻസിറ്റി 7350 പ്രോ ചിപ്സെറ്റ് ആണ് ഇതിൽ ഉള്ളത്. ഈ ചിപ്സെറ്റുള്ള ഇന്ത്യയിലെ ആദ്യ ഫോണാണിത്. 1.3 GHz വരെ വേഗതയുള്ള Mali-G610 MC4 ജിപിയുവും ഇതിൽ ഉണ്ട്. 1GHz വരെ ക്ലോക്ക് ചെയ്യുന്ന നത്തിങ് 2എയിലെ ജിപിയുവിനെക്കാൾ 30 ശതമാനം അധികം വേഗതയുള്ളതാണിത്.
കൂടാതെ നത്തിങ് ഫോൺ 2എ പ്ലസിന് ഒരു നൂതന ലിക്വിഡ് കൂളിംഗ് സംവിധാനമുണ്ടെന്നും അതിൽ ചൂട് വേഗത്തിൽ പുറം തളളുന്നതിനായി 3,200 mm² വേപ്പർ ചേംബറും 12,000 mm² വലിയ കൂളിംഗ് ഏരിയയും ഉണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. പുതിയ ചിപ്സെറ്റിന് പുറമേ, നത്തിങ് 2എയെ അപേക്ഷിച്ച് മികച്ച ഫ്രണ്ട് ക്യാമറ, വേഗതയേറിയ ചാർജിങ് എന്നിവയും 2എ പ്ലസ് മോഡലിലുണ്ട്.

നത്തിങ് ഫോൺ 2എ പ്ലസിന്റെ പ്രധാന ഫീച്ചറുകൾ: 6.7-ഇഞ്ച് (2412×1084 പിക്സലുകൾ) FHD+ OLED ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് 00 ഔട്ട്ഡോർ കളർ 1/00 k തെളിച്ചം , കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
3GHz ഒക്ടാ കോർ മീഡിയടെക് ഡിമെൻസിറ്റി 7350 പ്രോ 4nm പ്രൊസസർ, 1.3 GHz വരെ Mali-G610 MC4 ജിപിയു എന്നിവ കൂടാതെ 8GB / 12GB LPDD4X റാം ഓപ്ഷനുകളും 256GB UFS 2.2 സ്റ്റോറേജും നത്തിങ് 2എ പ്ലസ് വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.6ൽ ആണ് പ്രവർത്തനം.

ക്യാമറയുടെ കാര്യത്തിലും നത്തിങ് 2എയെ അപേക്ഷിച്ച് നത്തിങ് 2എ പ്ലസ് ഏറെ മുന്നിലാണ്. ഇതിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം തന്നെയാണ് ഉള്ളത്. അതിൽ OIS, 1/1.57″ f/1.88 അപ്പേർച്ചറുള്ള സാംസങ് GN9 സെൻസറുമായി എത്തുന്ന 50MP മെയിൻ ക്യാമറയുണ്ട്. രണ്ടാമതായുള്ള 50-മെഗാപിക്സൽ Samsung JN1 1/2.76-ഇഞ്ച് സെൻസർ 114-ഡിഗ്രി ഫീൽഡ് വ്യൂ വാഗ്ദാനം ചെയ്യുന്നു.
നത്തിങ് ഫോൺ 2aയിലെ 32MP-യുമായി താരതമ്യപ്പെടുത്തുമ്പോൾ 4K വീഡിയോ റെക്കോർഡിങ് പിന്തുണയുള്ള പുതിയ 50MP ഫ്രണ്ട് ക്യാമറയാണ് നത്തിങ് 2എ പ്ലസിന്റെ ഹൈലൈറ്റ്. നത്തിങ് ഫോൺ 2എയിൽ 32 എംപി ക്യാമറയാണ് ഉണ്ടായിരുന്നത്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ ഈ ഫോണിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA (n1, n3, n5, n7, n8, n20, n28, n38, n40, n41,n66, n77, n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (MOGHz/25GHz) , ബ്ലൂടൂത്ത് 5.3, GPS, USB Type-C, NFC എന്നിവയും ഇതിലുണ്ട്.

50W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നത്തിങ് ഫോൺ 2എ പ്ലസിൽ നൽകിയിരിക്കുന്നത്. ഒട്ടനവധി പുതിയ എഐ ഫീച്ചറുകളും ഈ പുതിയ നത്തിങ് ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. ഗ്രേ, ബ്ലാക്ക് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും.
നത്തിങ് ഫോൺ 2എ പ്ലസിന്റെ 8GB+ 256GB അടിസ്ഥാന മോഡലിന് 27,999 രൂപയും 12GB+ 256GB മോഡലിന് 29,999 രൂപയും ആണ് വില. ഓഗസ്റ്റ് 7 മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ ലഭ്യമാകും. ലോഞ്ച് ഓഫർ എന്ന നിലയിൽ എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 2000 ഇൻസ്റ്റന്റ് ഡിസ്കൗണ്ട് കിട്ടും. ലോഞ്ച് ഓഫറുകൾ മുഴുവൻ പ്രയോജനപ്പെടുത്തിയാൽ ഇത് 24,999 രൂപയ്ക്ക് ലഭിക്കുമെന്ന് കമ്പനി പറയുന്നു.


Click it and Unblock the Notifications








