Home
Mobile

ഫീച്ചറുകളുടെ നിറകുടമായിട്ടും എന്താ ഒരു എളിമ! ഇന്ത്യ വാഴാൻ നത്തിങ് ഫോൺ 2എ പ്ലസ്

കാൾ പേയുടെ ഉടമസ്ഥതയിലുള്ള നത്തിങ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ സജ്ജമായിരിക്കുന്നു. അ‌ടുത്തിടെ പുറത്തിറക്കിയ നത്തിങ് 2എ മോഡലിനോട് അ‌നുബന്ധമായി നത്തിങ് ഫോൺ 2എ പ്ലസ് (Nothing Phone 2a Plus) എന്ന മോഡലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നത്. ജൂ​ലൈ 31ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് ആണ് നത്തിങ്ങിന്റെ ഈ പുതിയ ഫോണിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. നത്തിങ് ഇവൻ്റ് പേജ്, നത്തിങ് യൂട്യൂബ് ചാനൽ എന്നിവ വഴി ​ലൈവായി സ്ട്രീങ് കാണാൻ സാധിക്കും.

നത്തിങ് ഫോൺ 2ന്റെ അ‌ൽപ്പം വില കുറഞ്ഞ മോഡൽ എന്ന നിലയിൽ ഈ വർഷം മാർച്ചിൽ അ‌വതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് നത്തിങ് ഫോൺ 2എ. ഈ നത്തിങ് ഫോൺ 2എയ്ക്കും നത്തിങ് ഫോൺ 2നും ഇടയിൽ നിൽക്കുന്ന ഒരു സ്മാർട്ട്ഫോൺ ആയിരിക്കും നത്തിങ് ഫോൺ 2എ പ്ലസ്.

ഫീച്ചറുകളുടെ നിറകുടമായിട്ടും എന്താ ഒരു എളിമ! ഇന്ത്യ വാഴാൻ നത്തിങ് ഫോൺ

നത്തിങ് ഫോൺ 2എയിൽ നിരവധി പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് നത്തിങ് ഫോൺ 2എ പ്ലസ് എത്തുന്നത് എന്നാണ് റിപ്പോർട്ട്. വരാൻ പോകുന്ന നത്തിങ് ഫോൺ 2എ പ്ലസ് മോഡലിന്റെ ക്യാമറ സിസ്റ്റത്തെക്കുറിച്ചും ചിപ്സെറ്റിനെക്കുറിച്ചും അ‌ടക്കമുള്ള ചില വിവരങ്ങൾ കമ്പനി ഇതിനകം പങ്കുവച്ചിട്ടുണ്ട്.

ഫോണിൻ്റെ (2a) ഡിസൈനുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പ്ലസ് മോഡലിൽ മെറ്റാലിക് ഫിനിഷ് ഡി​സൈനാണ് ഉള്ളത്. കൂടാതെ നത്തിങ് ഫോണുകളുടെ അ‌ടയാളമായ ഗ്ലിഫ് ലൈറ്റ് പ്ലേസ്‌മെൻ്റുമുണ്ട്. നത്തിങ് ഫോൺ 2എ പ്ലസിന്റെ റിയർ ക്യാമറ നത്തിങ് 2എയുടേതിന് സമാനമായി 50എംപി വീതമുള്ള ഡ്യുവൽ റിയർ ക്യാമറകളാണ്.

ഫീച്ചറുകളുടെ നിറകുടമായിട്ടും എന്താ ഒരു എളിമ! ഇന്ത്യ വാഴാൻ നത്തിങ് ഫോൺ

എന്നാൽ നത്തിങ് ഫോൺ 2എയിലെ 32 എംപി ക്യാമറയുമായി താരതമ്യപ്പെടുത്തുമ്പോൾ നത്തിങ് ഫോൺ 2എ പ്ലസ് 50 എംപി ഫ്രണ്ട് ക്യാമറ അവതരിപ്പിക്കുമെന്ന് നത്തിങ് സ്ഥിരീകരിച്ചിട്ടുണ്ട്. വരാൻ പോകുന്ന ഈ നത്തിങ് ഫോണിന്റെ ചിപ്സെറ്റ് സംബന്ധിച്ച വിവരങ്ങൾ ലോഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നത്തിങ് വെളിപ്പെടുത്തിയതാണ്.

നത്തിങ് ഫോൺ 2എയിലെ ഡിമെൻസിറ്റി 7200 Pro ചിപ്സെറ്റിൽ നിന്ന് വ്യത്യസ്തമായി പുതിയ പ്ലസ് മോഡലിൽ കമ്പനി മീഡിയടെക് ഡിമെൻസിറ്റി 7350 പ്രോ ചിപ്സെറ്റ് ആണ് നൽകിയിരിക്കുന്നത്, ഇക്കാര്യം നത്തിങ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത് 3GHz വരെ ക്ലോക്ക് സ്പീഡ് വാഗ്ദാനം ചെയ്യുന്നു, 7200-ലെ 2.8GHz-നെ അപേക്ഷിച്ച് ഇത് 10% വേഗതയുള്ളതാകുന്നു.

കൂടാതെ 1.3 GHz വരെ വേഗതയുള്ള Mali-G610 MC4 ജിപിയുവും നത്തിങ് ഫോൺ 2എ പ്ലസ് മോഡലിൽ ഉണ്ടാകും. 12 ജിബി റാമും 8 ജിബി വരെ വെർച്വൽ റാമും നത്തിങ് ഫോൺ 2എ പ്ലസ് മോഡലിൽ പ്രതീക്ഷിക്കാം. ഡ്യുവൽ 5G, ബ്ലൂടൂത്ത് 5.3, Wi-Fi 6 സപ്പോർട്ട് എന്നിവയും ഇതിൽ ഉണ്ടാകും എന്ന് കമ്പനി അ‌റിയിച്ചിട്ടുണ്ട്.

ഫീച്ചറുകളുടെ നിറകുടമായിട്ടും എന്താ ഒരു എളിമ! ഇന്ത്യ വാഴാൻ നത്തിങ് ഫോൺ

HDR ഇമേജുകൾ, HDR10+ പ്ലേബാക്ക്, ഫ്രണ്ട്- റിയർ ക്യാമറകളിൽ 4K വീഡിയോ റെക്കോർഡിങ് എന്നീ ഫീച്ചറുകളും നത്തിങ് ഫോൺ 2എ പ്ലസ് മോഡൽ വാഗ്ദാനം ചെയ്യും. 50W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണ, 5,000mAh ബാറ്ററി എന്നിവ നത്തിങ് 2എ പ്ലസ് മോഡലിൽ ഉണ്ടാകുമെന്നാണ് ലീക്ക് റിപ്പോർട്ട്. ബ്ലാക്ക്, ഗ്രേ കളർ വേരിയൻ്റുകളിൽ ഈ ഫോൺ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Nothing Phone 2A Plus model will be launched in India today. Nothing has confirmed that the Nothing Phone 2A Plus will feature a 50 MP front camera. Unlike the Dementia 7200 Pro chipset in the Nothing Phone 2A, the company has given the MediaTek Dementia 7350 Pro chipset in the new Plus model, Nothing has confirmed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X