Home
Mobile

19,999 രൂപയ്ക്ക് നത്തിങ് ഫോൺ 2a വാങ്ങാം, പ്രത്യേക ഡിസ്കൗണ്ട് കൂപ്പൺ മാർച്ച് 20 വരെ മാത്രം

ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന നത്തിങ് ഫോൺ എന്ന് പുതിയ നത്തിങ് ഫോൺ 2aയെ വിശേഷിപ്പിക്കാം. കഴിഞ്ഞ ആഴ്ച 23999 പ്രാരംഭ വിലയിൽ നത്തിങ് ഫോൺ 2a ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മാർച്ച് 12ന് ഉച്ചയ്ക്ക് 12 മുതൽ ഈ ഫോണിന്റെ വിൽപ്പനയാരംഭിച്ചിരിക്കുകയാണ്.

വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി കിടിലൻ ഓഫറുകളാണ് ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി നത്തിങ് ഒരുക്കിയിരിക്കുന്നത്. അ‌തിൽ ചില ഡിസ്കൗണ്ട് കൂപ്പണുകളും ഉൾപ്പെടുന്നു. ഇവയെല്ലാം പ്രയോജനപ്പെടുത്തിയാൽ നത്തിങ് 2എയുടെ (Nothing Phone 2a) അ‌ടിസ്ഥാനമോഡൽ 19,999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും എന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

19,999 രൂപയ്ക്ക് നത്തിങ് ഫോൺ 2a വാങ്ങാം, കൂപ്പൺ മാർച്ച് 20 വരെ മാത്രം

ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC കാർഡ് ഉപയോക്താക്കൾക്ക് 2000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഇത് കൂടാതെ 2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭിക്കും. അധിക ബണ്ടിൽ ഓഫറുകൾ: CMF ബഡ്സ് 1,999 രൂപയ്ക്കും CMF പവർ 65W GaN ചാർജർ 1,999 രൂപയ്ക്കും (യഥാർത്ഥ വില 2499 രൂപ) ലഭിക്കും.

ഇത് കൂടാതെ ഭാഗ്യശാലികളായ ഏതാനും ഉപയോക്താക്കൾക്ക് നത്തിങ് 2000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണും വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ഡിസ്കൗണ്ടും ഈ ഡിസ്കൗണ്ട് കൂപ്പണും ഒരേസമയം ഉപയോഗിക്കാൻ സാധിക്കും. അ‌തിനാൽ ഫോണിന്റെ വില 4000 രൂപയോളം കുറയ്ക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് 2000 രൂപയുടെ പ്രത്യേക ഡിസ്കൗണ്ട് കൂപ്പൺ ക്ലെയിം ചെയ്യാൻ സാധിക്കുക.

19,999 രൂപയ്ക്ക് നത്തിങ് ഫോൺ 2a വാങ്ങാം, കൂപ്പൺ മാർച്ച് 20 വരെ മാത്രം

ഭാഗ്യശാലികളായ ഉപയോക്താക്കൾക്ക്, മാർച്ച് 12 മുതൽ അവർക്ക് ഫ്ലിപ്പ്കാർട്ടിൽ 2000 രൂപ ഡിസ്കൗണ്ട് കൂപ്പൺ ക്ലെയിം ചെയ്യാം. അ‌തിനായി ഫ്ലിപ്പ്കാർട്ട് ആപ്പിൽ ​'മൈ അക്കൗണ്ട്' എന്നത് തുറക്കുക. തുടർന്ന് 'കൂപ്പണുകൾ' എന്ന മെനുവിലേക്ക് പോയി 8 അക്ക കോഡ് ടൈപ്പ് ചെയ്യുക. ശേഷം പ്രോഡക്ട് പേജിലേക്ക് മടങ്ങുക. അ‌ന്തിമവിലയിൽ ഡിസ്കൗണ്ട് ഓട്ടോമാറ്റിക്കായി കുറയ്ക്കപ്പെടും.

2000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണിന് 2024 മാർച്ച് 20 വരെ സാധുതയുണ്ട്, എന്നാൽ 2000 രൂപയുടെ എച്ച്ഡിഎഫ്സി ബാങ്ക് ഡിസ്കൗണ്ട് മാർച്ച് 12 ന് മാത്രമേ ലഭ്യമായേക്കൂ. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കൊപ്പം ഫ്ലിപ്പ്കാർട്ട്, ക്രോമ, വിജയ് സെയിൽസ് എന്നിവ വഴിയും നത്തിങ് ഫോൺ (2എ) ലഭ്യമാകും.

നത്തിങ് ഫോൺ 2എ മാർച്ച് 19 ന് മുമ്പ് വാങ്ങുന്ന ആർക്കും 200 ഡോളർ വിലയുള്ള പെർപ്ലെക്‌സിറ്റി പ്രോ 1 സബ്‌സ്‌ക്രിപ്‌ഷന് അർഹതയുണ്ട്. ഫോൺ ഡെലിവറി കഴിഞ്ഞ് 5 ദിവസത്തിനുള്ളിൽ, nothing.tech ഇന്ത്യയിൽ ഇത് റിഡീം ചെയ്യാമെന്ന് നത്തിങ് കമ്പനി അറിയിച്ചു.

19,999 രൂപയ്ക്ക് നത്തിങ് ഫോൺ 2a വാങ്ങാം, കൂപ്പൺ മാർച്ച് 20 വരെ മാത്രം

ഇതുവരെ ആകെ രണ്ട് നത്തിങ് ഫോണുകൾ മാത്രമാണ് ലഭ്യമായിരുന്നത് എങ്കിലും ഈ നത്തിങ് ഫോണുകളിലെ ഫീച്ചറുകളും പെർഫോമൻസും എപ്പോഴും മികച്ച അ‌ഭിപ്രായമാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ നത്തിങ് ഫോൺ 2 സ്മാർട്ട്ഫോണിന്റെ വില കുറഞ്ഞ പതിപ്പായാണ് നത്തിങ് 2എ വിപണിയിൽ എത്തിയിരിക്കുന്നത്.

ഒരു നത്തിങ് ഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചിരുന്നവർക്ക് ഏറ്റവും അ‌നുയോജ്യമായ മോഡൽ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ നത്തിങ് ഫോൺ 2എയിലൂടെ കമ്പനി നൽകിയിരിക്കുന്നു. മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ 4nm പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

19,999 രൂപയ്ക്ക് നത്തിങ് ഫോൺ 2a വാങ്ങാം, കൂപ്പൺ മാർച്ച് 20 വരെ മാത്രം

6.7-ഇഞ്ച് FHD+ OLED ഫ്ലെക്സിബിൾ HDR10+ AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, 8GB/ 12GB LPDDR5 റാം, 128GB/256GB / 512GB UFS 3.1 സ്റ്റോറേജ്, 45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, 5ജി തുടങ്ങി മുടക്കുന്ന തുകയെക്കാൾ മൂല്യമുള്ള ഫീച്ചറുകൾ ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നത്തിങ് ഫോൺ 2എയിൽ ഉള്ളത്. പ്രധാന ക്യാമറയ്ക്കും അൾട്രാ വൈഡ് ക്യാമറയ്ക്കും 50MP സെൻസറുകൾ ഉണ്ട്. ഫ്രണ്ട് ക്യാമറ 32MP ആണ്. IP54 റേറ്റിങ്ങും ഉണ്ട്. 8ജിബി+ 128ജിബി വേരിയന്റിന് 23,999 രൂപയും 8GB+ 256ജിബിയ്ക്ക് 25,999 രൂപയും 12ജിബി+ 256ജിബിക്ക് 27,999 രൂപയുമാണ് ഇന്ത്യയിലെ വില.

More from GizBot

Best Mobiles in India

English summary
The Nothing Phone 2A went on sale in India on March 12 at 12pm. As part of the launch offer, HDFC card users will get an instant discount of Rs.2000 and an exchange discount of Rs.2000. Additional bundle offers: CMF Buds for Rs 1,999 and CMF Power 65W GaN Charger for Rs 1,999 (original price Rs 2499).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X