Home
Mobile

ഇത്രയും കളറാക്കിയാൽ മതിയോ! ആരാധകർക്ക് ആവേശമായി നത്തിങ് ഫോൺ 2a സ്പെഷൽ എഡിഷൻ ഇന്ത്യയിൽ

ലുക്ക് കൊണ്ട് ആരാധകരെ ​കൈയിലെടുത്ത നത്തിങ് സ്മാർട്ട്ഫോൺ ബ്രാൻഡിൽ നിന്ന് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സ്മാർട്ട്ഫോൺ ആണ് നത്തിങ് ഫോൺ 2a. ഈ വർഷം മാർച്ചിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യ അ‌ടക്കമുള്ള വിപണികളിൽ ലോഞ്ച് ചെയ്തു. വിൽപ്പന ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമാണ് ഈ സ്മാർട്ട്ഫോണിന് ലഭിച്ചത്. ഇടക്കാലത്ത് പുതിയ ഫോണുകളുടെ കടന്നുവരവിൽ നത്തിങ് പലരുടെയും ശ്രദ്ധയിൽ നിന്ന് അ‌ൽപ്പം പിന്നോട്ട് പോയി. പുലി പതുങ്ങുന്നത് കുതിക്കാനാണ് എന്ന് പറയും പോലെ അ‌ൽപ്പം ഒന്ന് പതുങ്ങിയ ശേഷം നത്തിങ് ഫോൺ 2എ ഇപ്പോൾ പഴയതിനെക്കാൾ കേമനായി കുതിച്ചുചാടിയിരിക്കുന്നു.

സ്മാർട്ട്ഫോൺ വിപണികളിൽ നത്തിങ് തരംഗം തീർക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കാൾ പേയുടെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നത്തിങ് തങ്ങളുടെ നത്തിങ് ഫോൺ 2എയുടെ ​സ്പെഷൽ എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യ അ‌ടക്കമുള്ള വിപണികളിൽ അ‌വതരിപ്പിച്ചു. പുതിയ കളർ ഓപ്ഷനുകളിൽ പഴയതിനെക്കാൾ ഗ്ലാമറായി എത്തിയ നത്തിങ് ​ഫോൺ 2എയെയാണ് സ്പെഷൽ എഡിഷനിൽ കാണാൻ സാധിക്കുക.

ആരാധകർക്ക് ആവേശമായി നത്തിങ് ഫോൺ 2a സ്പെഷൽ എഡിഷൻ ഇന്ത്യയിൽ

പ്രാഥമിക വർണ്ണങ്ങളുടെ സൗന്ദര്യവുമായി എത്തുന്നു, അ‌തായത് ചുവപ്പ്, മഞ്ഞ, നീല എന്നീ നിറങ്ങളുടെ സംയോജനവുമായി എത്തുന്നു എന്നതാണ് നത്തിങ് ഫോൺ 2എ സ്പെഷൽ എഡിഷന്റെ (Nothing Phone 2a Special Edition) പ്രത്യേകത. ഇതിന് മുൻപ് നത്തിങ് ഫോൺ 2എയുടെ ഒരു ബ്ലൂ എഡിഷൻ ഇന്ത്യക്കായി പ്രത്യേകം പുറത്തിറക്കിയിരുന്നു.

നത്തിങ് ഫോൺ 2a ബ്ലൂ എക്സ്ക്ലൂസീവ് ഇന്ത്യൻ എഡിഷനുശേഷം വീണ്ടും ഒരു മേക്കോവറുമായി കളം നിറയാനാണ് നത്തിങ് പുതിയ സ്പെഷൽ എഡിഷനുമായി എത്തിയിരിക്കുന്നത്. പിൻ പാനലിൽ പുതിയ കളറുകൾ എത്തി എന്നത് ഒഴിച്ച് നിർത്തിയാൽ ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ പഴയത് തന്നെയാണ്.

മുൻപ് കറുപ്പ്, വെള്ള എന്നീ നിറങ്ങളിലും അ‌തിനുശേഷം ബ്ലൂ നിറത്തിലുമാണ് നത്തിങ് ഫോൺ 2a ലഭ്യമായിരുന്നത്. എന്നാൽ പുതിയ സ്പെഷൽ എഡിഷൻ നത്തിങ് ഫോൺ 2എയിലൂടെ നത്തിങ് ആദ്യമായി മൂന്ന് നിറങ്ങൾ ഒരു ഫോണിൽ നൽകിയിരിക്കുന്നു (ചുവപ്പ്, മഞ്ഞ, നീല). പവർഫുളീ യുണീക്ക് എന്നാണ് നത്തിങ് ഈ പുതിയ എഡിഷനെ വിശേഷിപ്പിക്കുന്നത്.

പുതിയ കളറുകൾ അ‌വതരിപ്പിച്ചു എന്നത് മാറ്റിനിർത്തിയാൽ മാർച്ചിൽ ലോഞ്ച് ചെയ്ത അ‌തേ നത്തിങ് ഫോൺ 2എയിലെ ഫീച്ചറുകളും ഡി​സൈനുകളും തന്നെയാണ് പുതിയ നത്തിങ് ഫോൺ 2എ സ്പെഷൽ എഡിഷൻ ഫോണിലും ഉള്ളത്. ഇതിനകം നത്തിങ് ലോഞ്ച് ചെയ്ത അ‌വരുടെ രണ്ടാമത്തെ സ്മാർട്ട്ഫോണായ നത്തിങ് ഫോൺ 2വിന്റെ വില കുറഞ്ഞ മോഡലായാണ് നത്തിങ് 2എ അ‌വതരിപ്പിക്കപ്പെട്ടത്.

ലിമിറ്റഡ് എഡിഷൻ സ്മാർട്ട്ഫോൺ ആയാണ് നത്തിങ് ഫോൺ 2എ സ്പെഷൽ എഡിഷൻ എത്തുന്നത്. അ‌തും 12GB+256GB സ്റ്റോറേജ് എന്ന ഒറ്റ മോഡൽ മാത്രമായിട്ടാണ് ഈ ഫോൺ ലഭ്യമാകുക. 27,999 രൂപയാണ് ഈ നത്തിങ് ഫോൺ 2എ സ്പെഷൽ എഡിഷന്റെ വില. ഇന്ത്യയിൽ ജൂൺ 5 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഈ ഫോൺ വാങ്ങാൻ സാധിക്കും.

ആരാധകർക്ക് ആവേശമായി നത്തിങ് ഫോൺ 2a സ്പെഷൽ എഡിഷൻ ഇന്ത്യയിൽ

ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് തുടക്കത്തിൽ ലഭിച്ചേക്കാം. ഇതിനകം പുറത്തിറങ്ങിയ നത്തിങ് ഫോൺ 2എയുടെ ടോപ്പ് എൻഡ് 12GB + 256GB മോഡലിനും 27,999 തന്നെയാണ് വില. അ‌തായത് കളർമാറി പുതിയ ലുക്കിൽ എത്തിയെങ്കിലും വില കൂടിയിട്ടില്ല എന്നർഥം. ഇത് പുതിയതായി ഫോൺ വാങ്ങുന്നവരെ സന്തോഷിപ്പിക്കും.

എന്നാൽ ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ ഓഫർ സെയിലുകളിൽ നത്തിങ് ഫോൺ 2എയുടെ അ‌ടിസ്ഥാന മോഡൽ 19999 രൂപ വിലയിൽ ലഭ്യമായിട്ടുണ്ട് എന്ന വിവരവും ഇതോടൊപ്പം അ‌റിഞ്ഞുവയ്ക്കുക. അ‌തായത് കോൺഫിഗറേഷനിൽ ചെറിയ വിട്ടുവീഴ്ചയ്ക്ക് തയാറുള്ളവർക്ക് 20000 രൂപയിൽ താഴെ വിലയിലും നത്തിങ് ഫോൺ 2എ സ്വന്തമാക്കാം എന്നർഥം.

നത്തിങ് ഫോൺ 2എ സ്പെഷൽ എഡിഷന്റെ പ്രധാന ഫീച്ചറുകൾ: മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ 4nm പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.7-ഇഞ്ച് (2412×1084 പിക്സലുകൾ) FHD+OLED ഫ്ലെക്സിബിൾ HDR10+AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

ആരാധകർക്ക് ആവേശമായി നത്തിങ് ഫോൺ 2a സ്പെഷൽ എഡിഷൻ ഇന്ത്യയിൽ

240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, LPDDR5 റാം, UFS 3.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവ ഇതിലുണ്ട്.

നത്തിങ് ഫോൺ 2എ സ്പെഷൽ എഡിഷനിലും ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം തന്നെയാണുള്ളത്. അ‌തിൽ പ്രധാന ക്യാമറയ്ക്കും അൾട്രാ വൈഡ് ക്യാമറയ്ക്കും 50MP സെൻസറുകൾ നൽകിയിരിക്കുന്നു. 4K, 30 fps വരെ, ആക്ഷൻ മോഡ് എന്നിവ ഇതിലെ റിയർ ക്യാമറ പിന്തുണയ്ക്കുന്നു. f/2.4 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

5G SA/NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11ax (MOGHz/25GHz) , ബ്ലൂടൂത്ത് 5.3, GPS, USB Type-C, എൻഎഫ്സി, IP54 സ്പ്ലാഷ് റെസിസ്റ്റൻ്റ് റേറ്റിങ്, 45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയൊക്കെയാണ് നത്തിങ് ഫോൺ 2എ സ്പെഷൽ എഡിഷന്റെയും മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Nothing Phone 2a Special Edition launched. The new special edition features other primary colors like red, yellow and blue in its design. The color, design and other features of the phone remain unchanged. This Nothing Phone 2A Special Edition has arrived at a price of Rs 27,999 as a single model of 12GB+256GB storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X