ഒറ്റയടിക്ക് എതിരാളികളുടെ കഥകഴിച്ച് നത്തിങ് ഫോൺ 2എ! ഇത്രയും മികച്ച ഫീച്ചറുകൾക്ക് വില 23,999 രൂപ
നത്തിങ്ങിന്റെ സ്മാർട്ട്ഫോൺ നിര വിപുലീകരിച്ചുകൊണ്ട് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി കമ്പനി ലോഞ്ച് ചെയ്തു. കമ്പനിയുടെ മൂന്നാമത്തെ സ്‌മാർട്ട്‌ഫോണായ നത്തിങ് ഫോൺ 2a ( Nothing Phone 2a ) ആണ് വാഗ്ദാനം ചെയ്തതുപോലെ തന്നെ ഇന്ത്യ അടക്കമുള്ള വിപണികളിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.
പതിവ് രീതികളിൽനിന്ന് വേറിട്ട രീതിയിൽ ഒരു സ്മാർട്ട്ഫോൺ അവതരിപ്പിച്ചുകൊണ്ട് കടന്നുവന്ന ബ്രാൻഡാണ് ലണ്ടൻ ആസ്ഥാനമായുള്ള നത്തിങ്. വ്യത്യസ്തമായ രൂപത്തിനപ്പുറം, മികച്ച ഫീച്ചറുകളും അടങ്ങുന്നതിനാൽ നത്തിങ്ങിന്റെ ആദ്യ സ്മാർട്ട്ഫോൺ തന്നെ ഏറെ ഹിറ്റായി. പിന്നീട് കഴിഞ്ഞ വർഷം നത്തിങ് ഫോൺ 2 പുറത്തിറങ്ങി, അതും വിജയം ആവർത്തിച്ചു.

എന്നാൽ മികച്ച ഫീച്ചറുകൾ അവതരിപ്പിച്ചുവെങ്കിലും നത്തിങ് ഫോൺ 2ന്റെ വില സാധാരണക്കാർക്ക് കൈയെത്തും ദൂരത്ത് ആയിരുന്നില്ല. അതിനാൽത്തന്നെ നിരവധി പേർക്ക് ആഗ്രഹം ഉണ്ടായിട്ടും ഈ സ്മാർട്ട്ഫോൺ വാങ്ങാനായില്ല. ഇതിനുള്ള ഒരു പരിഹാരം എന്ന നിലയിൽക്കൂടി, നത്തിങ് അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട്ഫോണാണ് നത്തിങ് ഫോൺ 2എ. നത്തിങ് 2 സ്മാർട്ട്ഫോണിന്റെ വിലകുറഞ്ഞ വേരിയന്റ് എന്ന് ഇതിനെ വിശേഷിപ്പിക്കാം.
നത്തിങ് ഫോൺ 2എയുടെ റിയർ ക്യാമറയിൽ ഒരു എൻഎഫ്‌സി കോയിൽ ഉണ്ട്, ഇത് വ്യവസായത്തിൽ ആദ്യത്തേതാണ്, ആദ്യ രണ്ട് മോഡലുകളിലെ ഗ്ലാസുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ സ്മാർട്ട്ഫോണിൽ ഒരു പ്ലാസ്റ്റിക് ബാക്ക് കവർ ഉപയോഗിക്കുന്നു. കൂടാതെ ഇതിന്റെ പിന്നിലെ ഗ്ലിഫിനുള്ള എൽഇഡികളുടെ സ്ഥാനം വ്യത്യാസപ്പെട്ടിരിക്കുന്നു.
നത്തിങ് ഫോൺ 2എയുടെ പ്രധാന ഫീച്ചറുകൾ: 6.7-ഇഞ്ച് (2412×1084 പിക്സലുകൾ) FHD+ OLED ഫ്ലെക്സിബിൾ
HDR10+ AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവ ഇതിലുണ്ട്.
മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ 4nm പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇത് സ്റ്റാൻഡേർഡ് ഡൈമെൻസിറ്റി 7200-നെ അപേക്ഷിച്ച് 10%-ത്തിലധികം മെച്ചപ്പെട്ട ഡിസ്‌പ്ലേയും മോഡം പവർ എഫിഷ്യൻസിയും വാഗ്ദാനം ചെയ്യുന്നു.
പ്രോസസറിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരും വിധത്തിൽ 8GB/ 12GB LPDDR5 റാം, 128GB/256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5ൽ ആണ് പ്രവർത്തിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഫീച്ചറുകളുടെ ലിസ്റ്റിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് നത്തിങ് ഫോൺ 2എ എത്തിയിരിക്കുന്നത്. അതിൽത്തന്നെ, പ്രധാന ക്യാമറയ്ക്കും അൾട്രാ വൈഡ് ക്യാമറയ്ക്കും 50MP സെൻസറുകൾ നൽകിയിരിക്കുന്നു. 4K, 30 fps വരെ, ആക്ഷൻ മോഡ് എന്നിവ ഇതിലെ റിയർ ക്യാമറ പിന്തുണയ്ക്കുന്നു. f/2.4 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11ax (MOGHz/25GHz) , ബ്ലൂടൂത്ത് 5.3, GPS, USB Type-C, എൻഎഫ്സി എന്നിവയൊക്കെയാണ് നത്തിങ് ഫോൺ 2എയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. IP54 സ്പ്ലാഷ് റെസിസ്റ്റൻ്റ് റേറ്റിങ്ങും ഈ ഫോണിനുണ്ട്.
45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നത്തിങ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. വൈറ്റ്, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളിൽ നത്തിങ് ഫോൺ 2എ ഇന്ത്യയിൽ ലഭ്യമാകും. നത്തിങ് ഫോൺ 2എയുടെ 8 ജിബി + 128 ജിബി പ്രാരംഭ മോഡലിന് 23,999 രൂപയാണ് വില.

നത്തിങ് ഫോൺ 2എ 8 ജിബി + 256 ജിബി മോഡലിന് 25,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 27,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. അതായത് 25000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റിൽ രാജാവാകാനുറപ്പിച്ചാണ് നത്തിങ് ഫോൺ 2എ എത്തിയിരിക്കുന്നത് എന്ന് ചുരുക്കം.
മാർച്ച് 12 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഫോൺ ലഭ്യമാകും. ലഭ്യമാകുന്ന എല്ലാ ലോഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ 19,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുമെന്ന് നത്തിങ് പറയുന്നുണ്ട്. മാത്രമല്ല, ഈ ഫോൺ മുൻകൂട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി നത്തിങ് ഡ്രോപ് ഓപ്ഷനുകളും കമ്പനി മുന്നോട്ട് വച്ചിട്ടുണ്ട്.


Click it and Unblock the Notifications








