Home
Mobile

ഈ ട്വിസ്റ്റ് എങ്ങനെയുണ്ട്! 79999 രൂപയുടെ നത്തിങ് ഫോൺ 3 ബിഗ് ബില്യൺ ഡേയ്സിൽ വെറും 34,999 രൂപയ്ക്ക്!

ഫ്ലിപ്പ്കാർട്ടിൽ ഈ മാസം 23 മുതൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കാൻ പോവുകയാണ്. ഫ്ലിപ്പ്കാർട്ടിന്റെ ഏറ്റവും വലിയ ഓഫർ സെയിൽ ആണ് നടക്കാൻ പോകുന്നത് എന്നതിനാൽ തന്നെ കിടിലൻ ഡിസ്കൗണ്ടുകൾ ഈ സെയിലിന്റെ ഭാഗമായി ലഭ്യമാകും എന്ന് ഉപയോക്താക്കൾ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകൾ ശരിവയ്ക്കുന്ന ഒരു വമ്പൻ വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ലോഞ്ചിന് ശേഷം വിലയുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ ശ്രദ്ധ നേടിയ നത്തിങ് ഫോൺ 3 (Nothing Phone 3) വരാൻ പോകുന്ന ഓഫർ സെയിലിൽ ഫ്ലിപ്പ്കാർട്ടിൽ പാതിയിൽ താഴെ വിലയിൽ വാങ്ങാനാകും എന്നതാണ് ആ വാർത്ത.

വിവാദ വില

രണ്ട് മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ 2025 ജൂ​ലൈയിൽ നത്തിങ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ എന്ന നിലയിൽ ആഗോള തലത്തിൽ പുറത്തിറക്കിയ മോഡലാണ് നത്തിങ് ഫോൺ 3. മികച്ച ഫീച്ചറുകൾ നിരവധി ഉണ്ടായിരുന്നു എങ്കിലും ഉയർന്ന വില ആണ് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെട്ട ശേഷം പ്രധാനമായും ചർച്ചകളിൽ നിറഞ്ഞുനിന്നത്.

79999 രൂപയുടെ നത്തിങ് ഫോൺ 3 ബിഗ് ബില്യൺ ഡേയ്സിൽ 34,999 രൂപയ്ക്ക്!

ഇന്ത്യയിൽ നത്തിങ് ഫോൺ 3യുടെ 12GB + 256GB വേരിയന്റിന് 79,999 രൂപയും 16GB + 512GB വേരിയന്റിന് 89,999 രൂപയുമായിരുന്നു വില. ഇത് അ‌ൽപ്പം കൂടുതലാണ് എന്ന് ഇന്ത്യയിൽ പരക്കെ അ‌ഭിപ്രായം ഉയർന്നു. എന്നാൽ തങ്ങൾ ഇത് യൂറോപ്യൻ വിപണിയിൽ ആപ്പിളിന്റെ ഐഫോണിനും ഗൂഗിളിന്റെ പിക്സൽ ഫോണുകൾക്കും ബദൽ എന്ന നിലയിൽ പുറത്തിറക്കിയതാണ് എന്നതായിരുന്നു നത്തിങ്ങിന്റെ വിശദീകരണം.

ഫ്ലിപ്പ്കാർട്ടിൽ നത്തിങ് ഫോൺ 3 പാതിയിൽ താഴെ വിലയിൽ

ഫ്ലിപ്പ്കാർട്ട് തങ്ങളുടെ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ വിവിധ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ടുകളെപ്പറ്റി ഒന്നൊന്നായി വെളിപ്പെടുത്തി വരികയാണ്. അ‌ക്കൂട്ടത്തിലാണ് ഇപ്പോൾ നത്തിങ് ഫോണുകൾക്കുള്ള ഡിസ്കൗണ്ടുകൾ വെളിപ്പെടുത്തിയത്. അ‌തിൽ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത് വില വിവാദത്തിലൂടെ ശ്രദ്ധേയമായ നത്തിങ് ഫോൺ 3യുടെ വില തന്നെയാണ്.

79999 രൂപയുടെ നത്തിങ് ഫോൺ 3 ബിഗ് ബില്യൺ ഡേയ്സിൽ 34,999 രൂപയ്ക്ക്!

45,000 രൂപ ഡിസ്കൗണ്ട്

നത്തിങ് ഫോൺ 3യുടെ 12GB + 256GB മോഡൽ 34,999 രൂപയ്ക്കും 16GB + 512GB മോഡൽ 44,999 രൂപയ്ക്കും ബിഗ് ബില്യൺ ഡേയ്സിൽ വാങ്ങാനാകും എന്നാണ് ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. അ‌തായത് 45,000 രൂപ ലാഭം. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഡയറക്ട് ഡിസ്കൗണ്ട് വില ആയിരിക്കില്ല ഇത് എന്നതാണ്. ബാങ്ക് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉൾപ്പെടെയുള്ള വിലയായിരിക്കും ഇത് എന്നതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക്

നത്തിങ് ഫോൺ 3യുടെ ഫ്ലിപ്പ്കാർട്ടിലെ വമ്പൻ ഡിസ്കൗണ്ട് നത്തിങ് 1, നത്തിങ് 2 ഉപയോക്താക്കകൾക്കാണ് പ്രധാനമായും നേട്ടമാകുക. അ‌തായത് ഈ ഫോണുകൾ നിലവിൽ ഉപയോഗിക്കുന്നവർക്കാണ് ഈ ഡിസ്കൗണ്ട് വില ലഭ്യമാകുക എന്ന് സൂചനയുണ്ട്. നത്തിങ് ഫോൺ 3 ഡിസ്‌കൗണ്ട് ലഭിക്കാൻ, നിലവിലുള്ള ഉപയോക്താക്കൾ nothing.tech-ലോ ഫ്ലിപ്പ്കാർട്ടിലോ തങ്ങളുടെ നത്തിങ് 1, അല്ലെങ്കിൽ നത്തിങ് 2 സ്മാർട്ട്ഫോണിന്റെ IMEI നമ്പർ നൽകേണ്ടതുണ്ട്. അ‌പ്പോഴാണ് ഡിസ്‌കൗണ്ട് കോഡ് ലഭിക്കുക.

മറ്റ് നത്തിങ് ഡിസ്കൗണ്ടുകൾ

നത്തിങ് ഫോൺ 3യ്ക്ക് മാത്രമല്ല, നത്തിങ്ങിന്റെ മറ്റ് സ്മാർട്ട്ഫോണുകൾക്കും ഓഫർ സെയിലിൽ ഡിസ്കൗണ്ടുകൾ ലഭ്യമാകും. 24,999 രൂപ വിലയുള്ള നത്തിങ് ഫോൺ 3a ബിഗ് ബില്യൺ ഡേയ്സിൽ 20,999 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 29,999 രൂപയുടെ നത്തിങ് ഫോൺ 3a പ്രോ 24,999 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 18,999 രൂപയുടെ നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ 14,999 രൂപയ്ക്ക് ലഭ്യമാകും.

79999 രൂപയുടെ നത്തിങ് ഫോൺ 3 ബിഗ് ബില്യൺ ഡേയ്സിൽ 34,999 രൂപയ്ക്ക്!

സെപ്റ്റംബർ 23ന് ആണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുക. പരിമിതമായ സമയത്തേക്ക് മാത്രമേ ഈ ഡിസ്കൗണ്ടുകൾ ലഭ്യമാകൂ എന്നാണ് നത്തിങ് അ‌റിയിക്കുന്നത്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഡിസ്കൗണ്ടുകൾ ലഭ്യമാകുകയെന്നും നത്തിങ് പറയുന്നു. ഈ അ‌വസരം നഷ്ടപ്പെടുത്താതിരിക്കാൻ ഇഷ്ടപ്പെട്ട മോഡലുകൾ വാങ്ങാൻ മുൻ കൂട്ടി തയാറെടുക്കണമെന്ന് കമ്പനി ഉപദേശിക്കുന്നു.

More from GizBot

Best Mobiles in India

English summary
Flipkart has revealed that the Nothing Phone 3 will be available for Rs 34,999 during the Flipkart Big Billion Days sale. In India, the 12GB + 256GB variant of the Nothing Phone 3 was priced at Rs 79,999 and the 16GB + 512GB variant at Rs 89,999. However, during the offer sale, the 12GB + 256GB model of the Nothing Phone 3 will be available for Rs 34,999 and the 16GB + 512GB model for Rs 44,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X