Home
Mobile

പുത്തൻ താരോദയം! നത്തിങ് ഫോൺ 3 ലോഞ്ച് ചെയ്തു; എത്തിയത് സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 കരുത്തിൽ

സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഒരു സ്മാർട്ട്ഫോൺ കൂടി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. വേറിട്ട ഡി​സൈനുമായി സ്മാർട്ട്ഫോണുകൾ ഇറക്കി ശ്രദ്ധ നേടിയ നത്തിങ് തങ്ങളുടെ നത്തിങ് 2ന്റെ പിൻഗാമിയായി പുതിയ നത്തിങ് ഫോൺ 3 (Nothing Phone 3) ആണ് പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഐഫോണിനോടും, ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകളോടും മത്സരിക്കാൻ പാകത്തിലുള്ള ഫീച്ചറുകളിലും വിലയിലുമാണ് നത്തിങ് ഫോൺ 3 എത്തിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. ഇത് നത്തിങ്ങിന്റെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോണായി മാറിയിരിക്കുന്നു. ഫസ്റ്റ് ട്രൂ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ എന്നാണ് നത്തിങ് തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്.

സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റ് കരുത്തിലാണ് നത്തിങ് ഫോൺ 3 എത്തിയിരിക്കുന്നത്. ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ലോ ​ലൈറ്റിൽ പോലും മികച്ച ഫോട്ടോഗ്രാഫിക്കും അൾട്രാ-വൈഡ് ഷോട്ടുകൾക്കുമായി ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു. ലണ്ടനിൽ നടന്ന ലോഞ്ചിൽ നത്തിങ് ഫോൺ 3യ്ക്ക് ഒപ്പം കമ്പനിയുടെ ആദ്യത്തെ ഓവർ-ഇയർ ഹെഡ്‌ഫോണായ നത്തിങ് ഹെഡ്‌ഫോൺ 1 (Nothing Headphone 1) അ‌വതരിപ്പിച്ചു.

പുത്തൻ താരോദയം! നത്തിങ് ഫോൺ 3 ലോഞ്ച് ചെയ്തു

ആഗോള വിപണികൾക്ക് പുറമേ ഇന്ത്യയിലും ഈ നത്തിങ് ഡി​വൈസുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. നത്തിങ് ഫോണുകളുടെ അ‌ടയാളമായി മാറിയ സുതാര്യമായ ഡിസൈൻ ഈ സ്മാർട്ട്‌ഫോൺ നിലനിർത്തുന്നുണ്ടെങ്കിലും, പിൻഭാഗത്തെ ഘടകങ്ങൾ പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു. മുകളിലെ ഗ്രിഡിൽ ഒരു ക്യാമറ സെൻസർ, എൽഇഡി ഫ്ലാഷ്, ഗ്ലിഫ് മാട്രിക്സ് ഡിസ്‌പ്ലേ എന്നിവ കാണാം.

താഴെയുള്ള ഗ്രിഡിൽ രണ്ട് ക്യാമറ സെൻസറുകളും വീഡിയോകൾ ഷൂട്ട് ചെയ്യുമ്പോഴോ വോയ്‌സ് റെക്കോർഡിംഗ് നടത്തുമ്പോഴോ മിന്നിമറയുന്ന ഒരു ചെറിയ ചുവപ്പ് നിറത്തിലുള്ള റെക്കോർഡിംഗ് ലൈറ്റും കാണിക്കുന്നു. റിയർ പാനലിന് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഫ്രണ്ടിൽ ഗൊറില്ല ഗ്ലാസ് 7i​ പ്രൊട്ടക്ഷനും ഉണ്ട്.

പുത്തൻ താരോദയം! നത്തിങ് ഫോൺ 3 ലോഞ്ച് ചെയ്തു

നത്തിങ് ഫോൺ 3യുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 4500 നിറ്റ്‌സ് പീക്ക് തെളിച്ചം, HDR10+ പിന്തുണ എന്നിവയും ഇതിനുണ്ട്. സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.

ക്യാമറകളുടെ കാര്യമെടുത്താൽ 50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. OIS സഹിതം 50MP പ്രൈമറി സെൻസറും 3x ഒപ്റ്റിക്കൽ സൂം, 6x ലോസ്‌ലെസ് സൂം, 60x വരെ AI സൂപ്പർ റെസ് സൂം എന്നിവയെ പിന്തുണയ്ക്കുന്ന 50MP OIS പെരിസ്‌കോപ്പ് ക്യാമറയും 50MP അൾട്രാ-വൈഡ് ലെൻസും ഇതിൽ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Nothing OS 3.5 ആണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രവർത്തനം. അഞ്ച് പ്രധാന OS അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി നൽകും. 2025 ലെ മൂന്നാം പാദത്തിൽ ഫോണിന് ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 4.0 ലഭിക്കുമെന്നും ബ്രാൻഡ് പറഞ്ഞു.

പുത്തൻ താരോദയം! നത്തിങ് ഫോൺ 3 ലോഞ്ച് ചെയ്തു

നത്തിങ് 3യുടെ ഇന്ത്യൻ വേരിയന്റ് 5,500mAh സിലിക്കൺ-കാർബൺ ബാറ്ററിയുമായാണ് എത്തുന്നത്. ഇത് 65W ഫാസ്റ്റ് ചാർജിങ് പിന്തുണയും 15W വയർലെസ് ചാർജിങ്ങും റിവേഴ്‌സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഇന്ത്യയിൽ നത്തിങ് ഫോൺ 3യുടെ 12GB + 256GB വേരിയന്റിന് 79,999 രൂപയും 16GB + 512GB വേരിയന്റിന് 89,999 രൂപയുമാണ് വില.

ജൂലൈ 15 മുതൽ ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, വിജയ് സെയിൽസ്, ക്രോമ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 62,999 രൂപ, 72,999 രൂപ വിലകളിൽ ഇത് വാങ്ങാനാകും. പ്രീ-ബുക്കിംഗ് ഇന്നുമുതൽ ആരംഭിച്ചു. പ്രീബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 14,999 രൂപ വിലയുള്ള നത്തിംഗ് ഇയർ സൗജന്യമായി ലഭിക്കും.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X