Home
Mobile

കുറച്ച് കൂടിപ്പോയോ! വരാൻ പോകുന്ന നത്തിങ് ഫോൺ 3യുടെ വില വെളിപ്പെടുത്തി ​കാൾ പേയ്

വേറിട്ട ഡി​സൈൻകൊണ്ടും മികച്ച ഫീച്ചറുകൾകൊണ്ടും സ്മാർട്ട്ഫോൺ പ്രേമികളുടെ ഹൃദയത്തിലേക്ക് വളരെപ്പെട്ടെന്ന് കടന്നുകയറിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ് നത്തിങ്. ഇതിനകം നത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2, നത്തിങ് ഫോൺ 2എ, നത്തിങ് ഫോൺ 2എ പ്ലസ്, നത്തിങ് ഫോൺ 3എ, നത്തിങ് ഫോൺ 3എ പ്രോ എന്നിങ്ങനെ 6 ഫോണുകൾ ആണ് നത്തിങ്ങിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ഇതിൽ നത്തിങ് ഫോൺ 2 ന്റെ പിൻഗാമിയായി ഒരു പുതിയ നത്തിങ് ഫോൺ 3 (Nothing Phone 3) ഉടൻ അ‌വതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

നിരവധി എഐ ഫീച്ചറുകൾ സഹിതം നത്തിങ് ഫോൺ 3 2025ൽ പുറത്തിറങ്ങും എന്ന് കമ്പനിയുടെ സിഇഒ കാൾ പേയ് കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. പ്രീമിയം മെറ്റീരിയലുകൾ, പ്രധാന പെർഫോമൻസ് അപ്‌ഗ്രേഡുകൾ, മെച്ചപ്പെടുത്തിയ സോഫ്റ്റ്‌വെയർ എന്നിവയുമായി നത്തിങ് ഫോൺ 3 വരുമെന്നും "ഇത് ഞങ്ങളുടെ യഥാർത്ഥ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണാണ്," എന്നും കാൾ പേയ് പറഞ്ഞു.

വരാൻ പോകുന്ന നത്തിങ് ഫോൺ 3യുടെ വില വെളിപ്പെടുത്തി ​കാൾ പേയ്

നത്തിങ് ആരാധകർ ഏറെ ആകാംക്ഷയോടുകൂടിയാണ് വരാൻ പോകുന്ന നത്തിങ് ഫോൺ 3യ്ക്കായി കാത്തിരിക്കുന്നത്. ഇതിനിടയിൽ ഈ സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച് സിഇഒ കാൾ പേയ് തന്നെ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. നത്തിങ് ഫോൺ 3യുടെ വില ഏകദേശം 800 GBP (USD 1064 / ഏകദേശം 90,510 രൂപ) ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുൻപ് പുറത്തിറങ്ങിയ നത്തിങ് ഫോൺ 2ന്റെ 12GB + 256GB വേരിയന്റിന്റെ വില 629 GBP (USD 836 / ഏകദേശം 71,185 രൂപ) ആയിരുന്നു, ഇന്ത്യയിലെ വില 49,999 രൂപയും. ആ നിലയ്ക്ക് നോക്കിയാൽ നത്തിങ് ഫോൺ 3യുടെ 12GB + 256GB മോഡലിന് ഇന്ത്യയിൽ 60,000 രൂപയിൽ കൂടുതൽ വിലയുണ്ടാകും.

ഈ സമ്മറിൽ ലോഞ്ച് ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും നത്തിങ് ഫോൺ 3യുടെ ലോഞ്ച് തിയതി സംബന്ധിച്ച് കൃത്യമായ തിയതി കമ്പനി​ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 2025 ലെ മൂന്നാം പാദത്തിൽ, അതായത് ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയിലായിരിക്കും ലോഞ്ച് ഉണ്ടാകുക എന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം 2023 ജൂലൈയിൽ ആണ് നത്തിങ് ഫോൺ 2 ലോഞ്ച് ചെയ്തത്. അ‌തിനാൽ അതേ മാസത്തിൽ തന്നെ പുതിയ പിൻഗാമിയും എത്തുമെന്ന് പ്രതീക്ഷിക്കാം.

നിലവിൽ നത്തിങ്ങിന്റേതായി ഏറ്റവുമൊടുവിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത് നത്തിങ് 3എ സീരീസ് ഫോണുകളാണ്. രണ്ട് മോഡലുകളാണ് ഇതിൽ ഉണ്ടായിരുന്നത്. നത്തിങ് ഫോൺ 3എ, നത്തിങ് ഫോൺ 3എ പ്രോ എന്നിവ ആയിരുന്നു അ‌വ. ഈ വർഷം മാർച്ചിൽ ആണ് ഇവ ഇന്ത്യയിലും ആഗോളതലത്തിലും അ‌വതരിപ്പിക്കപ്പെട്ടത്.

നത്തിങ് ഫോൺ 3എയുടെ 8ജിബി + 128ജിബി അ‌ടിസ്ഥാന വേരിയന്റ് 24,999 രൂപ വിലയിലും 8ജിബി + 256ജിബി വേരിയന്റ് 26,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. അ‌തേപോലെ നത്തിങ് ഫോൺ 3a പ്രോയുടെ 8GB + 128GB മോഡൽ 29,999 രൂപ വിലയിലും 8GB + 256GB മോഡൽ 31,999 രൂപ വിലയിലും 12GB + 256GB ടോപ് മോഡൽ 33,999 രൂപ വിലയിലുമാണ് ലോഞ്ച് ചെയ്തത്.

വരാൻ പോകുന്ന നത്തിങ് ഫോൺ 3യുടെ വില വെളിപ്പെടുത്തി ​കാൾ പേയ്

ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം കരുത്തിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്. അഡ്രിനോ 720 ജിപിയു, 8GB/ 12GB LPDD4X റാം, 128GB/ 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇവയിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.1ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും. ക്യാമറകളുടെ കാര്യത്തിലാണ് ഇരുഫോണുകളും തമ്മിൽ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
CEO Carl Pei has revealed that the upcoming Nothing Phone 3 will be priced at around 800 GBP (USD 1064 / approx. Rs. 90,510). The 12GB + 256GB variant of the previously released Nothing Phone 2 was priced at 629 GBP (USD 836 / approx. Rs. 71,185) and is priced at Rs. 49,999 in India. That means the 12GB + 256GB model of Nothing Phone 3 will cost over Rs. 60,000 in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X