Home
Mobile

നത്തിങ് ഫോൺ 3 വാങ്ങാൻ ആരുമൊന്ന് കൊതിക്കും, 'ഇതൊക്കെ' കണ്ടാൽ ആരാണ് നോട്ടമിടാത്തത്!

ലണ്ടൻ ആസ്ഥാനമായുള്ള കൺസ്യൂമർ ടെക്നോളജി ബ്രാൻഡായ നത്തിങ് തങ്ങളുടെ ''ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ'' എന്ന് വിശേഷിപ്പിച്ചിരിക്കുന്ന നത്തിങ് ഫോൺ 3 (Nothing Phone 3) ജൂ​ലൈ 1ന് അ‌വതരിപ്പിക്കാൻ പോകുകയാണ്. ജൂ​ലൈയിൽ ഒരുപാട് പുതിയ പ്രീമിയം ലെവൽ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. അ‌തിൽ ജൂ​ലൈയുടെ തുടക്കം തന്നെ നത്തിങ് ഫോൺ 3യുടെ വരവോടുകൂടിയാണ് എന്ന് ഉറപ്പായിരിക്കുന്നു. പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ വരാൻ പോകുന്ന ഫോണിലെ ചില ഫീച്ചറുകളും നത്തിങ് ഒന്നൊന്നായി​ വെളിപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇത് ആരാധകരിൽ ആവേശവും പ്രതീക്ഷയും സൃഷ്ടിക്കുന്നുണ്ട്.

നത്തിങ് ഫോൺ 3യുടെ വരവ് സംബന്ധിച്ച് കമ്പനി പുറത്തുവിട്ട ഏറ്റവും പ്രധാന വിവരം ഇത് സ്നാപ്ഡ്രാഗ​ൺ 8s ജെൻ 4 ചിപ്‌സെറ്റ് കരുത്തിൽ എത്തുമെന്നതാണ്. ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നത്തിങ് ഒരു പ്രീമിയം സ്മാർട്ട്ഫോൺ പുറത്തിറക്കാൻ തയാറെടുത്തിരിക്കുന്നത്. 2023 ജൂലൈയിൽ അ‌വതരിപ്പിക്കപ്പെട്ട നത്തിങ് ഫോൺ 2ന്റെ പിൻഗാമിയായാണ് നത്തിങ് ഫോൺ 3 എത്തുന്നത്.

നത്തിങ് ഫോൺ 3: 'ഇതൊക്കെ' കണ്ടാൽ ആരാണ് നോട്ടമിടാത്തത്!

നത്തിങ് ഫോൺ 2ന്റെ അ‌വതരണത്തിന് ശേഷം കമ്പനി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചത് മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളിൽ ആയിരുന്നു. അ‌തിന്റെ ഭാഗമായാണ് നത്തിങ് ഫോൺ 2എ സീരീസും അ‌ടുത്തിടെ നത്തിങ് ഫോൺ 3എ ഉൾപ്പെടെയെുള്ള മോഡലുകളും എത്തിയത്. ഇതിനിടയിൽ ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സിഎംഎഫ് എന്ന സബ് ബ്രാൻഡും അ‌തിൽ സിഎംഎഫ് ഫോൺ 1, സിഎംഎഫ് ഫോൺ 2 പ്രോ ഉൾപ്പെടെയുള്ള മോഡലുകളും എത്തി.

ഇപ്പോൾ ​ഒരു ഇടവേളയ്ക്ക് ശേഷം പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ നത്തിങ് ഒരുങ്ങിയിരിക്കുമ്പോൾ ആരാധകർക്കും പ്രതീക്ഷ ഏറെയാണ്. ചിപ്സെറ്റിന് പുറമേ വരാൻ പോകുന്ന നത്തിങ് ഫോൺ 3യുടെ ഒഎസ് പിന്തുണയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 7 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നത്തിങ് ഫോൺ 3യ്ക്ക് ഉണ്ടായിരിക്കും. നത്തിങ് സഹസ്ഥാപകൻ അകിസ് ഇവാഞ്ചലിഡിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

നത്തിങ് ഫോൺ 3: 'ഇതൊക്കെ' കണ്ടാൽ ആരാണ് നോട്ടമിടാത്തത്!

സാംസങ്, ഗൂഗിൾ എന്നീ ബ്രാൻഡുകളാണ് പ്രധാനമായും തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഇത്ര ഉയർന്ന ഒഎസ് പിന്തുണ വാഗ്ദാനം ചെയ്യാറുള്ളത്. ഇപ്പോൾ നത്തിങ്ങും ആ നിലയിലേക്ക് തന്നെയാണ് നത്തിങ് ഫോൺ 3യുമായി കടന്നുകയറുന്നത്. ഉപയോക്താക്കളെ സംബന്ധിച്ച് ഇത് നേട്ടമാണ്. റിയർ പാനലിൽ ഡോട്ട് മാട്രിക്സ് പാറ്റേണുകൾ ഉള്ള ഡി​സൈനുമായിട്ടാണ് നത്തിങ് ഫോൺ 3 എത്തുകയെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

നത്തിങ് ഫോൺ 3 സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരും. നത്തിങ് ഫോൺ 3യുടെ 12GB + 256GB വേരിയന്റ് 799 USD (68,320 രൂപ) വിലയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. അ‌തായത് നത്തിങ് ഫോൺ 2നെ അ‌പേക്ഷിച്ച് 100 ഡോളറിന്റെ വർധന വിലയിൽ പ്രതീക്ഷിക്കുന്നു.

അ‌തേപോലെ നത്തിങ് ഫോൺ 3യിലൂടെ നത്തിങ് ആരാധകർക്ക് ആദ്യമായി 16GB + 512GB വേരിയന്റ് ലഭിക്കും. ഇതിന് 899 യുഎസ് ഡോളർ (76,865 രൂപ) വിലവരും എന്നും റിപ്പോർട്ടുകളുണ്ട്. അ‌തേസമയം ഇന്ത്യയിൽ ഈ വേരിയന്റുകളുടെ വില അന്താരാഷ്ട്ര വിലയെക്കാൾ, പ്രത്യേകിച്ച് യൂറോപ്യൻ, യുകെ വിപണികളിൽ കാണപ്പെടുന്ന വിലകളെക്കാൾ കുറവായിരിക്കും.

നത്തിങ് ഫോൺ 3: 'ഇതൊക്കെ' കണ്ടാൽ ആരാണ് നോട്ടമിടാത്തത്!

നത്തിങ് ഫോൺ 2 ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 44,999 രൂപ പ്രാരംഭ വിലയിൽ ആയിരുന്നു. അ‌തിൽ നിന്ന് ഒറ്റയടിക്ക് 70000 രൂപയോളം വരുന്ന വിലയിലേക്ക് ഒരു കുതിച്ചുചാട്ടം ഉണ്ടായാൽ അ‌ത് നത്തിങ് ആരാധകർ എത്രകണ്ട് അ‌ംഗീകരിക്കും എന്ന സംശയം നിലനിൽക്കുന്നു. എങ്കിലും ഇന്ത്യയിൽ 60,000 മുതൽ 65,000 രൂപ വരെ വിലയിൽ നത്തിങ് ഫോൺ 3 എത്താനാണ് സാധ്യത കൂടുതൽ.

Best Mobiles in India

English summary
The Nothing Phone 3 will be launched on July 1st with the Snapdragon 8s Gen 4 processor. The Nothing Phone 3 will have 7 years of software updates and 5 years of security updates. There are reports that the 12GB + 256GB variant of the Nothing Phone 3 will be priced at 799 USD (Rs. 68,320). This has not been confirmed. The new Nothing Phone 3 will be the successor to the Nothing Phone 2.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X