നല്ല മുട്ടൻ സാധനം..! നത്തിങ് ഫോൺ 3 എ സീരീസ് പുറത്തിറങ്ങി
ഏറെ കാത്തിരിപ്പിനും ആകാംക്ഷക്കും ഒടുവിൽ നത്തിങ് ഫോൺ 3 എ സീരിസ് പുറത്തിറങ്ങി. സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന വേൾഡ് മൊബൈൽ കോൺഗ്രസിൽ വെച്ച് ഈ ഫോൺ സീരീസ് ലോഞ്ച് ചെയ്തത്. മിഡ്-റേഞ്ച് സീരീസിൽ രണ്ട് പുതിയ സ്മാർട്ട് ഫോണുകളാണ് നത്തിങ് പുറത്തിറക്കിയത്. നത്തിങ് ഫോൺ 3 എ (Nothing Phone 3a), നത്തിങ് ഫോൺ 3 എ പ്രോ ( Nothing Phone 3a Pro) എന്ന ഫോണുകളാണ് പുറത്തിറക്കിയത്.
നത്തിങ് ഫോൺ 3 എയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയാണ് വില. കറുപ്പ്, വെള്ള, നീല എന്നീ മൂന്ന് കളറുകളിൽ നത്തിങ് ഫോൺ 3 എ ലഭ്യമാകും. മാർച്ച് 11 മുതൽ ഇന്ത്യയിൽ ആദ്യ വിൽപ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യത്യസ്തമാർന്ന രൂപകൽപ്പനയിലൂടെ ലോക സ്മാർട്ട്‌ഫോൺ വിപണിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്പനിയാണ് നത്തിങ്. ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ആരാധകർ ഏറെ കാത്തിരുന്ന ഫോണാണ് നത്തിങ് ഫോൺ 3 എ സീരീസ്.

മുൻഗാമിയായ ഫോണിൽ നിന്ന് ശ്രദ്ധേയമായ ഒരു അപ്ഗ്രേഡായ നത്തിംഗ് ഫോൺ 3 എ കൊണ്ടുവന്നിട്ടുണ്ട്. ഒരു ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഏറ്റവും ശ്രദ്ധേയം. മെച്ചപ്പെട്ട AI പ്രോസസ്സിംഗ് ഉള്ള 50MP പ്രൈമറി ക്യാമറ മികച്ച സൂം ശേഷിക്കായി 50MP ടെലിഫോട്ടോ ലെൻസ് വിശാലമായ ഷോട്ടുകൾക്കായി 8MP അൾട്രാ-വൈഡ് ലെൻസ് കൂടുതൽ വ്യക്തതയുള്ള സെൽഫികൾക്കായി 32MP മുൻ ക്യാമറ വർണ്ണ കൃത്യതയും ദൃശ്യ കണ്ടെത്തലും ഒപ്റ്റിമൈസ് ചെയ്യുന്ന AI-അധിഷ്ഠിത മെച്ചപ്പെടുത്തലായ TrueLens Engine 3.0 ആണ് ക്യാമറ സിസ്റ്റത്തിന് കരുത്ത് പകരുന്നത്.
സൂപ്പർ മൂൺ മോഡും അൾട്രാ തഉഞ സാങ്കേതികവിദ്യയും കുറഞ്ഞ വെളിച്ചത്തിലും ഫോട്ടോഗ്രാഫിയിലും ഡൈനാമിക് റേഞ്ചിലും മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നിട്ടുണ്ട്. നത്തിങ് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റിലാണ് നത്തിങ് ഫോൺ 3 എ പ്രവർത്തിക്കുന്നത്. ഇത് മെച്ചപ്പെട്ട പെർഫോമൻസ് നൽകുന്ന പ്രൊസസറാണ്.

120 ഹെട്‌സ് റിഫ്രഷ് റേറ്റോടുകൂടിയ എഫ്എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലേ ആണ് നത്തിങ് ഫോൺ 3 എ സീരീസിൽ ഫീച്ചർ ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ വിഷ്വൽ, ഗെയിമിങ് എക്‌സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതാണ് ഈ ഡിസ്‌പ്ലേ.
ഇതാദ്യമായി നത്തിങ് ഫോണുകളിൽ ട്രിപ്പിൾ റിയർ ക്യാമറ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് നത്തിങ് ഫോൺ 3എ പ്രോയുടെ പ്രധാന പ്രത്യേകത. ഡൈമെൻസിറ്റി ചിപ്സെറ്റിൽ നിന്ന് സ്നാപ്ഡ്രാഗൺ ചിപ്സെറ്റിലേക്കുള്ള മാറ്റവും പുതിയ സീരീസിന്റെ പ്രത്യേകതയാണ്. കൂടാതെ നത്തിങ്ങിന്റെ മാത്രം പ്രത്യേകതയായ സുതാര്യമായ ബാക്ക് പാനലും പുതിയ സീരീസിൽ നിലനിർത്തിയിട്ടുണ്ട്.

മുൻ മോഡലുകളിൽ കണ്ടുവന്നിരുന്ന 'പിൽ' ആകൃതിയിലുള്ള ഡിസൈനിൽ നിന്ന് വ്യത്യസ്തമായി 'എൽ' ആകൃതിയിലുള്ള ലേഔട്ട് ഉപയോഗിച്ച് ക്യാമറ മൊഡ്യൂൾ ഡിസൈൻ ചെയ്തിട്ടുള്ളത്. 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് നത്തിങിന്റെ കരുത്ത്.
8 ജിബി റാം+128 ജിബി സ്റ്റോറേജ്, 12 ജിബി റാം+256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിണ് നത്തിങ് ഫോൺ 3 എ ലഭ്യമാവുന്നത്. ഫോണിന്റെ പിൻവശത്ത് ഗ്ലിഫ് ഇന്റർഫേസ് എൽഇഡി ലൈറ്റിങ് സിസ്റ്റംവും നത്തിങ് ഫോൺ 3 എയുടെ പ്രത്രേ്യകതയാണ്. കൂടാതെ നത്തിങ് ഫോൺ 3 എ സീരീസിൽ ഐഫോൺ 16 മോഡലിന് സമാനമായ ആക്ഷൻ ബട്ടണും നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








